---
title: "#sureshgopi | ഭാ​ഗ്യയുടെ വിവാഹ സൽക്കാരം; ശ്രീനിവാസനെ കണ്ട് മനംനിറ‍ഞ്ഞ് സുരേഷ് ​ഗോപി"
english_title: "#Bhagya's #wedding #reception #SureshGopi #happy #Srinivasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178081/bhagyas-wedding-reception-sureshgopi-happy-srinivasan"
published_at: "2024-01-19T22:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aaaa6bc6ecb_sureshgopi.jpg"
keywords: []
---

# #sureshgopi | ഭാ​ഗ്യയുടെ വിവാഹ സൽക്കാരം; ശ്രീനിവാസനെ കണ്ട് മനംനിറ‍ഞ്ഞ് സുരേഷ് ​ഗോപി

> **Lead Summary:** താരപ്രഭയാൽ സമ്പന്നമായി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹ റിസപ്ഷൻ.

## Article Content

താരപ്രഭയാൽ സമ്പന്നമായി നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹ റിസപ്ഷൻ.

കൊച്ചിയിൽ വച്ചാണ് റിസപ്ഷൻ നടക്കുന്നത്. തിരുവനന്തപുരത്തും വിവാഹ സൽക്കാരം ഉണ്ടായിരിക്കും.

മമ്മൂട്ടിയും ദുൽഖറും കുടുംബവും, ശ്രീനിവാസനും കുടുംബവും കുഞ്ചാക്കോ ബോബനും കുടുംബവും ഹണി റോസ് തുടങ്ങി ഒട്ടനവധി താരങ്ങൾ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.

വയ്യായ്കയിലും തന്റെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ ഓടിയെത്തിയ ശ്രീനിവാസനെ മനംനിറഞ്ഞ് സുരേഷ് ​ഗോപി സ്വീകരിച്ചു. ഇരുവരും തമാശകൾ പറഞ്ഞും വേദിയെ ആഘോഷമയമാക്കി.

നല്ല സ്റ്റൈലന്‍ ലുക്കിലാണ് മമ്മൂട്ടി എത്തിച്ചേര്‍ന്നത്. ജനുവരി 17ന് ​ഗുരുവായൂരിൽ വച്ചായിരുന്നു ഭാ​ഗ്യ സുരേഷിന്റെ വിവാഹം.

### Related Links & Sources
- [Original Story Source](https://moviemax.in/news/178081/bhagyas-wedding-reception-sureshgopi-happy-srinivasan)