---
title: "#HoneyRose | ഉദ്ഘാടനത്തിന് വസ്ത്രമാണ് ശ്രദ്ധിക്കുക! ആള്‍ക്കൂട്ടത്തെ സന്തോഷിപ്പിക്കുയാണ് ലക്ഷ്യം; ഹണി റോസ്"
english_title: "#Watchout #opening #dress #goal #please #crowd #HoneyRose"
publisher: "moviemax.in"
canonical_url: "https://moviemax.in/news/178025/watchout-opening-dress-goal-please-crowd-honeyrose"
published_at: "2024-01-19T16:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa5d6ab5874_honey_1.jpg"
keywords: []
---

# #HoneyRose | ഉദ്ഘാടനത്തിന് വസ്ത്രമാണ് ശ്രദ്ധിക്കുക! ആള്‍ക്കൂട്ടത്തെ സന്തോഷിപ്പിക്കുയാണ് ലക്ഷ്യം; ഹണി റോസ്

> **Lead Summary:** മലയാളത്തിന്റെ പ്രിയ നടിയാണ് ഹണി റോസ് .നടിയിപ്പോള്‍ അറിയപ്പെടുന്നത് ഉദ്ഘാടനം സ്റ്റാര്‍ എന്ന പേരിലാണ്. കേരളത്തിലങ്ങോളം ഹണിയുടെ ഉദ്ഘാടനം നടക്കുന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി നിറയാറുള്ളത്. മറ്റുള്ള നടിമാര്‍ക്കൊന്നും ലഭിക്കാതെ ഹണിയ്ക്ക് മാത്രമായി ഇത്രയധികം പരിപാടി എങ്ങനെ കിട്ടുന്നുവെന്ന ചോദ്യം ഉയരാറുണ്ട്. ഹണി റോസിന് മാത്രം ഇത്രയും ഉദ്ഘാടനങ്ങള്‍ കിട്ടുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെയാണ്. '

## Article Content

മലയാളത്തിന്റെ പ്രിയ നടിയാണ് ഹണി റോസ് .നടിയിപ്പോള്‍ അറിയപ്പെടുന്നത് ഉദ്ഘാടനം സ്റ്റാര്‍ എന്ന പേരിലാണ്. കേരളത്തിലങ്ങോളം ഹണിയുടെ ഉദ്ഘാടനം നടക്കുന്നതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി നിറയാറുള്ളത്. മറ്റുള്ള നടിമാര്‍ക്കൊന്നും ലഭിക്കാതെ ഹണിയ്ക്ക് മാത്രമായി ഇത്രയധികം പരിപാടി എങ്ങനെ കിട്ടുന്നുവെന്ന ചോദ്യം ഉയരാറുണ്ട്. ഹണി റോസിന് മാത്രം ഇത്രയും ഉദ്ഘാടനങ്ങള്‍ കിട്ടുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇങ്ങനെയാണ്. '

ഓരോരുത്തരും എത്ര പ്രാര്‍ഥനയോടും സ്വപ്‌നത്തോടുമാണ് സംരംഭങ്ങള്‍ തുടങ്ങുന്നത്. അത് ഉദ്ഘാടനം ചെയ്യാന്‍ എന്നെ തീരുമാനിക്കുന്നതും വിളിക്കുന്നതും സന്തോഷമുള്ള കാര്യമാണ്. കരിയറിന്റെ തുടക്കം മുതലേ എനിക്ക് ഉദ്ഘാടനങ്ങള്‍ കിട്ടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും ആഘോഷിക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. ഒരു ഫോട്ടോഷൂട്ട് പോലും മര്യാദയ്ക്ക് ചെയ്യാത്ത ആളായിരുന്നു ഞാന്‍. ഇപ്പോള്‍ അതൊരു മാര്‍ക്കറ്റിങ് രീതിയാണെന്ന് തിരിച്ചറിഞ്ഞ് ചെയ്യുന്നുണ്ട്.

നടി എന്ന നിലയില്‍ ഈ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ അങ്ങനെയൊക്കെ ചെയ്‌തേ പറ്റൂ. അതിന്റെ ഗുണം എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാനും പറ്റി. ഓരോ ഉദ്ഘാടനവും വളരെ ആസ്വദിച്ചാണ് ഞാന്‍ ചെയ്യുന്നത്. എന്നെ കാണാനെത്തിയ ആള്‍ക്കൂട്ടത്തെ ഏറ്റവും സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം. അവരോട് സംസാരിക്കുന്നത് മുതല്‍ സെല്‍ഫി എടുക്കുന്നത് വരെ അതിന്റെ ഭാഗമാണ്.. ഉദ്ഘാടനത്തിന് പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് കോസ്റ്റിയൂമാണ്.

അതുകൊണ്ട് നല്ല റിച്ച് ആയിട്ടുള്ള വേഷങ്ങള്‍ തന്നെയാണ് ധരിക്കുന്നത്. കോസ്റ്റിയൂം ഡിസൈനിങ് ഇഷ്ടമുള്ള പരിപാടിയാണ്. അതുകൊണ്ട് തന്നെ നല്ല റഫറന്‍സുകള്‍ എടുത്ത് വെക്കും. സിനിമയിലാണെങ്കില്‍ കഥാപാത്രത്തിന്റെ വേഷങ്ങളെ പറ്റുകയുള്ളു. ഇതുപോലെ വെറൈറ്റിയൊന്നും പറ്റില്ലല്ലോ. അപ്പോള്‍ പരീക്ഷണം നടത്താനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഉദ്ഘാടന വേദികള്‍. അതുകൊണ്ട് ഞാനവിടെയങ്ങ് അടിച്ച് പൊളിക്കും. പിന്നെ എന്റെ വസ്ത്രങ്ങള്‍ എവിടെ നിന്ന് വാങ്ങിയെന്നും ഇതെന്ത് മെറ്റീരിയല്‍ ആണെന്നുമൊക്കെ ഒരുപാട് പേര്‍ ചോദിക്കാറുണ്ടെന്നും നടി പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/178025/watchout-opening-dress-goal-please-crowd-honeyrose)