---
title: "#RiyazKhan| വിവാഹം കഴിഞ്ഞെത്തിയപ്പോൾ അമ്മ അവളെ വിളിച്ച് തിരിച്ച് പോകാൻ പറഞ്ഞു, അച്ഛനും അമ്മയും തമ്മിൽ വഴക്കായി  ; റിയാസ് ഖാൻ"
english_title: "#When #marriage #over #mother #called #her #told #goback #mother #father #quarreled #RiyazKhan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177937/when-marriage-over-mother-called-her-told-goback-mother-father-quarreled-riyazkhan"
published_at: "2024-01-19T12:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa1d0c431ef_riaz_1.jpg"
keywords: []
---

# #RiyazKhan| വിവാഹം കഴിഞ്ഞെത്തിയപ്പോൾ അമ്മ അവളെ വിളിച്ച് തിരിച്ച് പോകാൻ പറഞ്ഞു, അച്ഛനും അമ്മയും തമ്മിൽ വഴക്കായി  ; റിയാസ് ഖാൻ

> **Lead Summary:** സിനിമാ രം​ഗത്ത് വർഷങ്ങളായുള്ള ആളാണ് നടൻ റിയാസ് ഖാൻ. വിവിധ ഭാഷകളിൽ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലാണ് റിയാസ് ഖാനെ മലയാളത്തിൽ കൂടുതലും കണ്ടിട്ടുള്ളത്. നടി ഉമയെയാണ് റിയാസ് ഖാൻ വിവാഹം ചെയ്ത്. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തതാണ്. ഷരീഖ് ഹാസൻ, സമർത്ഥ് ഹാസൻ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. പ്രണയ വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് റിയാസ് ഖാനും ഉമ റിയാസുമിപ്പോൾ.

## Article Content

സിനിമാ രം​ഗത്ത് വർഷങ്ങളായുള്ള ആളാണ് നടൻ റിയാസ് ഖാൻ. വിവിധ ഭാഷകളിൽ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലാണ് റിയാസ് ഖാനെ മലയാളത്തിൽ കൂടുതലും കണ്ടിട്ടുള്ളത്. നടി ഉമയെയാണ് റിയാസ് ഖാൻ വിവാഹം ചെയ്ത്. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തതാണ്. ഷരീഖ് ഹാസൻ, സമർത്ഥ് ഹാസൻ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. പ്രണയ വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് റിയാസ് ഖാനും ഉമ റിയാസുമിപ്പോൾ.

ഉമയുമായി പ്രണയത്തിലായി മൂന്ന് മാസത്തിനുള്ളിൽ വിവാഹിതരായെന്ന് റിയാസ് ഖാൻ പറയുന്നു. ഞാൻ വളരെ ചെറിയ പ്രായത്തിൽ വിവാഹിതനായതാണ്. എനിക്ക് 21 വയസും അവൾക്ക് 19 വയസും. ജോലി പോലും ഇല്ലായിരുന്നു. നേരത്തെ വിവാഹം ചെയ്താൽ ഇത്രയും കാലം ബന്ധത്തിൽ നിൽക്കാനും പറ്റണം. രണ്ട് പേരും തമ്മിൽ കൊടുക്കൽ വാങ്ങൽ ഇല്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ്. വിവാഹത്തിന് രണ്ട് പേരുടെയും വീട്ടിൽ എതിർപ്പുണ്ടായിരുന്നു. ഉമയെ വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ അമ്മ അവളെ തനിയെ വിളിച്ച് 100 രൂപ തരാം ഓട്ടോയിൽ വീട്ടിലേക്ക് തിരിച്ച് പൊയ്ക്കോ എന്ന് പറഞ്ഞു.

അച്ഛൻ എന്നെ പിന്തുണച്ചു. ഇതിന്റെ പേരിൽ അച്ഛനും അമ്മയും തമ്മിൽ വഴക്ക് നടന്നു. പിന്നീട് അമ്മ കുറേ നാളത്തേക്ക് ‍ഞങ്ങളോട് സംസാരിച്ചില്ല. ഉമ അമ്മയ്ക്കും അച്ഛനുമൊപ്പം ഹം ആപ്കേ ഹേ കോൻ എന്ന സിനിമ കാണാൻ പോയി. അമ്മയും ഉമയും മുഖത്തോട് മുഖം നോക്കാതെയാണ് പോയത്. തിരിച്ച് വരുമ്പോൾ തോളിൽ കൈയിട്ട് കെട്ടിപ്പിടിച്ച് വന്നു. എന്റെ സഹോദരിയും ഉമയും ക്ലാസ്മേറ്റ്സായിരുന്നു. ഉമയെ നേരിട്ട് കണ്ടപ്പോൾ തന്നെ സ്നേ​ഹം തോന്നി. വിവാഹത്തെക്കുറിച്ച് ഉമയും സംസാരിച്ചു. വിവാഹം കഴിഞ്ഞപ്പോൾ സുഹൃത്തായിരുന്ന റിയാസ് ഖാന്റെ സഹോദരി മിണ്ടാതായി. ഹം ആപ്കേ കോൻ‌ എന്ന സിനിമയാണ് എല്ലാവരുടെയും അകൽച്ച മാറാൻ കാരണമായതെന്ന് ഉമ റിയാസ് ഓർത്തു. എന്റെ അമ്മയും റിയാസ് ഖാന്റെ അമ്മയും ഇന്ന് ഞങ്ങളോടാെപ്പം ഒരു വീട്ടിലാണുള്ളതെന്നും ഉമ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/177937/when-marriage-over-mother-called-her-told-goback-mother-father-quarreled-riyazkhan)