---
title: "#Honeyrose | പുതിയ ലുക്ക് ജഗതിയോട് വച്ച് ട്രോളുന്നവരോട് ഹണിറോസ് പറയുന്നത് ഇതാണ്.!"
english_title: "#what #Honeyrose #say #those #trolling #Jagathy #with #her #new #look!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177769/what-honeyrose-say-those-trolling-jagathy-with-her-new-look"
published_at: "2024-01-18T18:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a9255a4bc6c_uio.jpg"
keywords: []
---

# #Honeyrose | പുതിയ ലുക്ക് ജഗതിയോട് വച്ച് ട്രോളുന്നവരോട് ഹണിറോസ് പറയുന്നത് ഇതാണ്.!

> **Lead Summary:** **മലയാളത്തിന്റെ** യുവതാര സുന്ദരിയാണ് ഹണി റോസ്. മലയാളത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ഇതരഭാഷാ ചിത്രങ്ങളിലും തിരക്കേറിയ നായികയായി ഹണി മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു.

## Article Content

**മലയാളത്തിന്റെ** യുവതാര സുന്ദരിയാണ് ഹണി റോസ്. മലയാളത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും ഇതരഭാഷാ ചിത്രങ്ങളിലും തിരക്കേറിയ നായികയായി ഹണി മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു.

ഉദ്ഘാടന വേദികളിൽ സ്ഥിരം സാന്നിധ്യമായ ഹണി റോസ് എപ്പോൾ പൊതുവേദിയിൽ എത്തും എന്നറിയാൻ കാത്തിരിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ഇത്തരത്തിലുള്ള പ്രോ​ഗ്രാമുകളുടെ വീഡിയോകളും ഫോട്ടോകളും തരം​ഗമായി മാറാറുമുണ്ട്.

അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറൽ. അടുത്തിടെ ഹണിറോസ് തന്‍റെ ലുക്ക് മാറ്റിയിരുന്നു. പൊതുവിൽ കാണുന്ന ലുക്കിലല്ല താരം ഇപ്പോള്‍ പൊതുവേദിയില്‍ ഇത്രയും നാൾ സ്ട്രെയ്റ്റൺ ചെയ്തിരുന്ന മുടി ചുരുട്ടിയാണ് ഇട്ടിരിക്കുന്നത്.

ഒപ്പം കളറും ചെയ്തിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഏതോ ഫോറിൻ താരം ആണെന്നെ തോന്നുകയുമുള്ളൂ. പുതിയ ലുക്ക് മാറ്റത്തെക്കുറിച്ചും അതിന് വരുന്ന ട്രോളുകളും സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ പ്രതികരിക്കുകയാണ് ഇപ്പോള്‍ ഹണി റോസ്.

സ്ഥിരമായി ഒരു ലുക്കില്‍ കണ്ടാല്‍ ആളുകള്‍ക്ക് മടുക്കും എന്നതിനാലാണ് പുതിയ ലുക്ക് പരീക്ഷിച്ചത്. മിറര്‍ മാജിക് എന്ന സലൂണിലാണ് ചെയ്തത്. തന്‍റെ മുടി സ്വഭാവത്തില്‍ ചുരുണ്ടതാണ് അതിനാലാണ് ഇത്തരം ഒരു ലുക്ക് തിരഞ്ഞെടുത്തത് എന്ന് ഹണി പറയുന്നു.

എന്നാല്‍ കളര്‍ ചെയ്ത ശേഷം ഏറെ ട്രോളുകള്‍ ഉണ്ടായി പലതും നന്നായി അസ്വദിച്ചെന്ന് ഹണി പറയുന്നു. രസകരമായ ട്രോളൊക്കെ ഒരുപരിധി വരെ ഞാന്‍ എൻജോയ് ചെയ്യാറുണ്ട്. എന്നാല്‍ പലപ്പോഴും ട്രോളുകള്‍ പരിധി വിടുന്നുണ്ട്.

ബോഡി ഷെയിമിംഗ് എനിക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ഇതെല്ലാം എന്നെ ബാധിച്ചിട്ടുണ്ട്. നമ്മള്‍ ഇത് എതിര്‍ത്തത് കൊണ്ടായില്ല, ചെയ്യുന്നവര്‍ക്കും തോന്നണം.

എന്റെ ചിത്രങ്ങളോ വിഡിയോകളോ കാണുമ്പോൾ അതിൽ അശ്ലീല കമന്റ് ഇടുന്നവരോട് കമന്റിന് താഴെ പോയോ പോസ്റ്റിട്ടോ പ്രതികരിക്കാറില്ലെന്നും ഹണി പറയുന്നു.

എന്നാല്‍ കിലുക്കത്തിലെ ജഗതി ചേട്ടനെപോലെയുണ്ട്, മദാമ്മ എന്നെല്ലാം പറഞ്ഞ് ട്രോളുകളുണ്ട്. അതെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ടെന്നും ഹണി റോസ് അഭിമുഖത്തില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/177769/what-honeyrose-say-those-trolling-jagathy-with-her-new-look)