---
title: "വിവാഹത്തിന് ശേഷം ആദ്യ സിനിമ പ്രഖ്യാപിച്ച് നടി"
english_title: "Katrina Kaif announces new movie after marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17765/katrina-kaif-announces-new-movie-after-marriage"
published_at: "2021-12-25T17:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c7070487fbe_KATHREENA.jpg"
keywords: []
---

# വിവാഹത്തിന് ശേഷം ആദ്യ സിനിമ പ്രഖ്യാപിച്ച് നടി

> **Lead Summary:** വിവാഹത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് കത്രീന കൈഫ്. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ‘മെറി ക്രിസ്മസ്’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ് സേതുപതി ആണ് ചിത്രത്തില്‍ നായകന്‍. സേതുപതിക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

## Article Content

വിവാഹത്തിന് ശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് കത്രീന കൈഫ്. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ‘മെറി ക്രിസ്മസ്’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ് സേതുപതി ആണ് ചിത്രത്തില്‍ നായകന്‍. സേതുപതിക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

സംവിധായകന്‍ ശ്രീറാം രാഘവന്റെ സെറ്റില്‍ വീണ്ടുമെത്തുന്നതില്‍ സന്തോഷമുണ്ടെന്നും വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്നുവെന്നത് ഏറെ ആവേശം ഉണ്ടാക്കുന്നുണ്ടെന്നും കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിവാഹത്തിനോട് അനുബന്ധിച്ച് ചെറിയ ഇടവേള എടുത്തിരിക്കുകയായിരുന്നു താരം.

രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ചായിരുന്നു വിക്കി കൗശലും കത്രീനയും വിവാഹിതരായത്.

വിവാഹത്തിന് ശേഷം മുംബൈയില്‍ എത്തിയ കത്രീന ശ്രീറാം രാഘവന്റെ സെറ്റ് സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

അന്ധാദുന്‍, ഏജന്റ് വിനോദ്, ബദ്‌ലാപുര്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ശ്രീറാം രാഘവന്‍. അതേസമയം, മാമനിതന്‍, 19 (1) (എ), കടൈസി വിവസായി, യാതും ഊരെ യെവരും കേളിര്‍, കാത്തു വാക്കുല രെണ്ടു കാതല്‍, വിടുതലൈ, വിക്രം തുടങ്ങി നിരവധി സിനിമകള്‍ വിജയ് സേതുപതിയുടെതായി ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17765/katrina-kaif-announces-new-movie-after-marriage)