---
title: "#mammootty | 'വീട്ടില്‍ വിളക്ക് വെയ്ക്കാത്ത മുസല്‍മാന് എന്തിനാണ് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം’; വിമര്‍ശനവുമായി ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി"
english_title: "#Akshatham #worshiped #Ayodhya #Muslim #who #does #not #light #lamp #his #house #HinduSeva #Kendra #Secretary #criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177581/akshatham-worshiped-ayodhya-muslim-who-does-not-light-lamp-his-house-hinduseva-kendra-secretary-criticism"
published_at: "2024-01-18T07:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a885b3a8b78_mamooty.jpg"
keywords: []
---

# #mammootty | 'വീട്ടില്‍ വിളക്ക് വെയ്ക്കാത്ത മുസല്‍മാന് എന്തിനാണ് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം’; വിമര്‍ശനവുമായി ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി

> **Lead Summary:** അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം മമ്മൂട്ടിക്ക് നല്‍കിയതിനെ വിമര്‍ശിച്ച് ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ് ആര്‍. വീട്ടില്‍ വിളക്ക് വെയ്ക്കാത്ത മുസല്‍മാന് എന്തിനാണ് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം എന്നാണ് ഇയാള്‍ ചോദിക്കുന്നത്.

## Article Content

അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം മമ്മൂട്ടിക്ക് നല്‍കിയതിനെ വിമര്‍ശിച്ച് ഹിന്ദു സേവാ കേന്ദ്രം സെക്രട്ടറി ശ്രീരാജ് ആര്‍. വീട്ടില്‍ വിളക്ക് വെയ്ക്കാത്ത മുസല്‍മാന് എന്തിനാണ് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം എന്നാണ് ഇയാള്‍ ചോദിക്കുന്നത്.

കേരളത്തില്‍ ആയിരകണക്കിന് ഹിന്ദുകള്‍ക്ക് അക്ഷതം ലഭിച്ചിട്ടില്ല, പിന്നെ എന്തിനാണ് വീട്ടില്‍ വിളക്ക് വെയ്ക്കാത്ത മുസല്‍മാന് എന്തിനാണ് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം നല്‍കിയത് എന്നാണ് ഇയാള്‍ ചോദിക്കുന്നത്.

***

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. പോസ്റ്റിങ്ങനെ-*

*വീട്ടില്‍ വിളക്ക് വെയ്ക്കാത്ത മുസല്‍മാന് എന്തിനാണ് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം?? അതും ആയിരകണക്കിന് ഹിന്ദുകള്‍ക്ക് കേരളത്തില്‍ ഇത് ലഭിക്കാത്ത സമയത്ത്??****
*

അതേസമയം പ്രധാമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്നും മമ്മൂട്ടി അക്ഷതം സ്വീകരിച്ചിരുന്നു.പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതമാണ് ഗുരുവായൂര്‍ അമ്പലത്തിന്റെ നടയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും മമ്മൂട്ടി ഏറ്റുവാങ്ങിയത്.

ഭാര്യ സുല്‍ഫത്തും അക്ഷതം സ്വീകരിച്ചു. മമ്മൂട്ടിയോടൊപ്പം മറ്റ് താരങ്ങളായ മോഹന്‍ലാല്‍, ജയറാം,ദിലീപ്,ബിജുമേനോന്‍, ഷാജി കൈലാസ് തുടങ്ങിയവര്‍ക്കും അക്ഷതം നല്‍കി.

[https://www.facebook.com/sreeraj.kaimal.3/posts/1458300215030345?ref=embed_post](https://www.facebook.com/sreeraj.kaimal.3/posts/1458300215030345?ref=embed_post)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരങ്ങള്‍ക്ക് അക്ഷതം കൈമാറിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണ മണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്.

ഭാഗ്യയുടെ താലികെട്ട് ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാര്‍ക്കും പ്രധാനമന്ത്രി ആശംസ അറിയിച്ചു. വധുവരന്മാര്‍ക്കും അക്ഷതം നല്‍കി അനുഗ്രഹം നല്‍കി.*
*

### Related Links & Sources
- [Original Story Source](https://moviemax.in/news/177581/akshatham-worshiped-ayodhya-muslim-who-does-not-light-lamp-his-house-hinduseva-kendra-secretary-criticism)