---
title: "#mohanlal | മോഹൻലാലിനില്ലാത്ത പരിശോധന മമ്മൂട്ടിക്ക്?; വീഡിയോ വൈറൽ"
english_title: "#Mammootty #doesn't #Mohanlal's #test? #Video #Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177556/mammootty-doesnt-mohanlals-test-video-viral"
published_at: "2024-01-17T22:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a80ac86fddf_mohanlal.jpg"
keywords: []
---

# #mohanlal | മോഹൻലാലിനില്ലാത്ത പരിശോധന മമ്മൂട്ടിക്ക്?; വീഡിയോ വൈറൽ

> **Lead Summary:** സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടൻ മമ്മൂട്ടിയെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനക്ക് വിധേയനാക്കുന്നതും ഒപ്പമുണ്ടായിരുന്ന മോഹന്‍ലാലിനെ പരിശോധന കൂടാതെ കടത്തിവിടുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

## Article Content

സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടൻ മമ്മൂട്ടിയെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനക്ക് വിധേയനാക്കുന്നതും ഒപ്പമുണ്ടായിരുന്ന മോഹന്‍ലാലിനെ പരിശോധന കൂടാതെ കടത്തിവിടുന്നതുമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

‘മമ്മൂട്ടിയും ലാലും തമ്മിലുള്ള പ്രിവിലേജ് വ്യത്യാസം’ എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

ഹാന്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് മുന്നില്‍ മമ്മൂട്ടി കൈയുയര്‍ത്തി നിൽക്കുന്ന ദൃശ്യവും വീഡിയോയിലുണ്ട്.

തൊട്ട് പുറകെ വരുന്ന മോഹന്‍ലാലിനെ ഹാൻഡ് ഡിറ്റക്ടർ കൊണ്ട് പരിശോധിക്കുന്നില്ല. മമ്മൂട്ടിയെ പരിശോധിച്ച അതേ ഉദ്യോഗസ്ഥനാണ് ലാലിനെ കടത്തിവിടുന്നത്.

ഡോർ ഡിറ്റക്ടറിലൂടെയാണ് മോഹൻലാൽ അകത്ത് കടന്നത്. അതിനാലാണ് പരിശോധിക്കാതിരുന്നതെന്ന് പൊലീസ് അറിയിച്ചു. മമ്മൂട്ടിയുടെ ഭാര്യ സുലു, ലാലിന്റെ ഭാര്യ സുചിത്ര, നടന്മാരായ ബിജു മേനോന്‍, ദിലീപ് തുടങ്ങിയവരും ദൃശ്യത്തിലുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/177556/mammootty-doesnt-mohanlals-test-video-viral)