---
title: "#jayaram| ഏത് ടൈപ്പാണെന്ന് തീരുമാനിച്ചാൽ സ്ക്രിപ്റ്റടക്കം തരും, വേറെ ആരോടെങ്കിലും ചോദിക്കാൻ ഞാൻ പറയും; തുറന്ന് പറഞ്ഞ് ജയറാം"
english_title: "#Once #you #decide #which #type #including #script #Isay #ask #someone #else #Jayaram #said #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177479/once-you-decide-which-type-including-script-isay-ask-someone-else-jayaram-said-openly"
published_at: "2024-01-17T17:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7c06bcb32c_jayaram_1.jpg"
keywords: []
---

# #jayaram| ഏത് ടൈപ്പാണെന്ന് തീരുമാനിച്ചാൽ സ്ക്രിപ്റ്റടക്കം തരും, വേറെ ആരോടെങ്കിലും ചോദിക്കാൻ ഞാൻ പറയും; തുറന്ന് പറഞ്ഞ് ജയറാം

> **Lead Summary:** സോഷ്യൽമീഡിയ മൊബൈൽ ഫോൺ എന്നിവയുടെ കടന്നുവരവോടെ സെലിബ്രിറ്റികളുടെ ജീവിതം ആരാധകർക്ക് കൂടുതൽ അടുത്തറിയാനും അവരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുമുള്ള സാഹചര്യവും അടുത്ത കാലത്തായുണ്ട്. തങ്ങൾക്ക് പ്രിയങ്കരരായ സെലിബ്രിറ്റികൾ നിത്യ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ വീഡിയോയായും ഫോട്ടോയായും സോഷ്യൽമീഡിയ വഴി പ്രേക്ഷകർക്ക് അറിയാം.

## Article Content

സോഷ്യൽമീഡിയ മൊബൈൽ ഫോൺ എന്നിവയുടെ കടന്നുവരവോടെ സെലിബ്രിറ്റികളുടെ ജീവിതം ആരാധകർക്ക് കൂടുതൽ അടുത്തറിയാനും അവരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുമുള്ള സാഹചര്യവും അടുത്ത കാലത്തായുണ്ട്. തങ്ങൾക്ക് പ്രിയങ്കരരായ സെലിബ്രിറ്റികൾ നിത്യ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ വീഡിയോയായും ഫോട്ടോയായും സോഷ്യൽമീഡിയ വഴി പ്രേക്ഷകർക്ക് അറിയാം.

> സോഷ്യൽമീഡിയ സജീവമായതോടെ ബോളിവുഡിൽ അടക്കം നിരന്തരമായി കണ്ടുവരുന്ന ഒന്നാണ് എയർപോർട്ട് ഫോട്ടോ​ഗ്രഫി. ഇപ്പോഴിതാ താരങ്ങളുടെ എയർപോർട്ട് ഫോട്ടോഗ്രഫിയെക്കുറിച്ച് പറയുകയാണ് നടൻ ജയറാം. സോഷ്യൽ മീഡിയയിൽ നാം കാഷ്വൽ എന്ന് കരുതി കാണുന്ന പല വീഡിയോകൾക്കും പിന്നിലുള്ള പ്ലാനിംഗിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം. "ആ പാതിയിൽ വളരെ പരാജയം ആയ ഒരു നടനാണ് ഞാൻ.

> എന്നെ കറക്റ്റ് ആയിട്ട് വിൽക്കാനോ എന്നെ മാർക്കറ്റ് ചെയ്യാനോ പിആർഒ വർക്കുകൾ ചെയ്യാനോ... ഈ കാലഘട്ടത്തിൽ അതും കൂടി വേണം. അത് ഭയങ്കര പ്ലസ് പോയിൻറ് ആണ്. അതിൽ ഞാൻ വളരെ വീക്ക് ആണ്", ജയറാം പറഞ്ഞുതുടങ്ങുന്നു. മറ്റ് ഭാഷകളിൽ, ഉദാഹരണത്തിന് ഹൈദരാബാദിലൊക്കെ പോവുമ്പോൾ എയർപോർട്ട് ഫോട്ടോഗ്രഫി എന്ന് പറഞ്ഞ ഒന്നുണ്ട്. അവർ ലൊക്കേഷനുകളിൽ എൻറെയടുത്തേക്കൊക്കെ വരാറുണ്ട് .

സർ, മദ്രാസിലേക്ക് എപ്പോഴാണ് തിരിച്ച് പോകുന്നത്, ഞങ്ങൾ ഒന്ന് അറേഞ്ച് ചെയ്യട്ടെ എന്നൊക്കെ ചോദിച്ച്. പല ടൈപ്പ് ഡ്രസ് ഒക്കെയുണ്ടാവും. സ്ക്രിപ്റ്റ് അവർ ഇങ്ങോട്ട് തരും. അവർ തന്നെ സെക്യൂരിറ്റി ഒക്കെ അറേഞ്ച് ചെയ്ത് വച്ചിട്ടുണ്ടാവും. അതിനിടയിലൂടെ കാറിൻറെ ഡോർ തുറന്ന് ഇറങ്ങുന്നത് തൊട്ടുള്ള നമ്മുടെ വീഡിയോ അവർ തന്നെ മ്യൂസിക് ഒക്കെ ഇട്ട് കൊടുത്തോളും. ഹൈദരാബാദ് എയർപോർട്ടിൽ ജയറാം വന്നിറങ്ങിയപ്പോൾ എന്ന ക്യാപ്ഷൻ ഒക്കെയായി.ഫാനൊക്കെയുണ്ടാവും അവരുടെ കൈയിൽ.

> മുടിയൊക്കെ പറന്നിട്ട് എനിക്ക് വേണേൽ നടക്കാം. അല്ലെങ്കിൽ വേറൊരു ടൈപ്പ് ഉണ്ട്. ക്യാപ്പും മാസ്കുമൊക്കെ വച്ച് ആൾക്കൂട്ടത്തിലൂടെ രഹസ്യമായി ഞാൻ നടന്നുപോകുമ്പോൾ ക്യാമറയുമായി ഇവർ പിറകിലൂടെ വന്ന് കണ്ടുപിടിക്കും. അങ്ങനെ പല ടൈപ്പിൽ അവർ ചെയ്ത് തരും. അവർ ചോദിക്കുമ്പോൾ വേറെ ആരോടെങ്കിലും ചോദിക്കാൻ ഞാൻ പറയും. അതൊക്കെ ചെയ്യേണ്ടതാണ് ശരിക്കും. അത് എൻറെ പോരായ്മ തന്നെയാണ്. എനിക്ക് അതിനോടൊന്നും വലിയ താൽപര്യം തോന്നാറില്ല", ജയറാം പറഞ്ഞവസാനിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/177479/once-you-decide-which-type-including-script-isay-ask-someone-else-jayaram-said-openly)