---
title: "#ShineTomChacko | സ്ത്രീകളുമായി ഒരാളെ പിടിച്ചാൽ അയാൾ മോശക്കാരനാക്കുന്നു! പെണ്ണ് കേസാണെങ്കിൽ രക്ഷപ്പെടില്ല- ഷൈൻ ടോം ചാക്കോ"
english_title: "#Catching #man #women #makes #look #bad #ShineTomChacko #won't #escape #femalecase"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177442/catching-man-women-makes-look-bad-shinetomchacko-wont-escape-femalecase"
published_at: "2024-01-17T15:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7a8a355a02_shine_1.jpg"
keywords: []
---

# #ShineTomChacko | സ്ത്രീകളുമായി ഒരാളെ പിടിച്ചാൽ അയാൾ മോശക്കാരനാക്കുന്നു! പെണ്ണ് കേസാണെങ്കിൽ രക്ഷപ്പെടില്ല- ഷൈൻ ടോം ചാക്കോ

> **Lead Summary:** കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിൽ നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച യുവതാരമാണ് ഷൈൻ ടോം ചാക്കോ. ഷൈൻ അഭിനയിക്കുന്ന നൂറാമത്തെ ചിത്രം വൈകാതെ തിയറ്ററുകളിലേക്ക് എത്തും. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷൻ തിരക്കുകളിലാണ് താരം. പല അഭിമുഖങ്ങളിലൂടെയുമായി തന്റെ വിശേഷങ്ങളും ദാമ്പത്യ ജീവിതത്തെ കുറിച്ചുമടക്കം നിരവധി കാര്യങ്ങൾ ഷൈൻ തുറന്ന് സംസാരിച്ചിരുന്നു.

## Article Content

കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിൽ നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച യുവതാരമാണ് ഷൈൻ ടോം ചാക്കോ. ഷൈൻ അഭിനയിക്കുന്ന നൂറാമത്തെ ചിത്രം വൈകാതെ തിയറ്ററുകളിലേക്ക് എത്തും. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷൻ തിരക്കുകളിലാണ് താരം. പല അഭിമുഖങ്ങളിലൂടെയുമായി തന്റെ വിശേഷങ്ങളും ദാമ്പത്യ ജീവിതത്തെ കുറിച്ചുമടക്കം നിരവധി കാര്യങ്ങൾ ഷൈൻ തുറന്ന് സംസാരിച്ചിരുന്നു.

അതിൽ സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ചും വേർതിരിവിനെ കുറിച്ചുമൊക്കെയുള്ള നടൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്. കഴിഞ്ഞ ദിവസം ഷൈൻ ഒരു അഭിമുഖത്തിൽ താൻ കടന്നുവന്ന വഴികളെ കുറിച്ച് സംസാരിച്ചിരുന്നു. നടന്റെ ഈ വാക്കുകൾ ചർച്ചയായി മാറിയിരിക്കുകയാണ്. വീണിടത്ത് നിന്ന് എഴുന്നേറ്റ് നടക്കുന്നത് നമ്മളെല്ലാവരും ചെറിയ പ്രായത്തിൽ തന്നെ പഠിക്കുന്നത് അല്ലേന്നാണ് ഷൈൻ ചോദിക്കുന്നത്. ഇതൊക്കെ തന്നെയാണ് എല്ലാരുടെയും ജീവിതത്തിലും സംഭവിക്കുന്നത്.

പുതിയൊരു ബന്ധത്തിലേക്ക് പോകുമ്പോഴും എനിക്ക് പേടി എന്നെ തന്നെയാണ്. രണ്ട് കൈയും കൂട്ടി മുട്ടുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നതെന്ന് പറയുമെങ്കിലും അവർ ഒച്ച ഉണ്ടാക്കുമ്പോൾ നമ്മൾ മിണ്ടാതിരിക്കണം അത് ഞാൻ ചെയ്തില്ല. അപ്പോൾ പ്രശ്‌നം എന്റേത് തന്നെയല്ലേ. ശരിക്കും കല്യാണം കഴിച്ചു ഒരു റിലേഷൻഷിപ്പിൽ ആയിരിക്കാൻ താല്പര്യമുള്ള ആളല്ല ഞാൻ. പക്ഷേ അതൊക്കെ സംഭവിച്ചു പോകുന്നതാണ്. എന്നെ സംബന്ധിച്ച് സ്‌നേഹം എന്നുള്ളത് എല്ലാവരോടും ഒരുപോലെയാണ്.

പക്ഷേ സ്‌നേഹവും പ്രണയവും രണ്ടാണ്. നമ്മൾ ഭൂമിയിലേക്ക് വരുന്നതും പോകുന്നതും ഒറ്റയ്ക്കാണ്. എന്നാൽ ഇതിനിടയിൽ ചില റിലേഷൻഷിപ്പിലേക്ക് നമ്മൾ അറിയാതെ എത്തിപ്പെടുന്നതാണ്. അത് ആഗ്രഹം കൊണ്ട് ഉണ്ടാകുന്നതുമാണ്. ദൈവങ്ങൾ ഒന്നും കഴിച്ചിട്ടില്ല, കല്യാണം കഴിച്ചിരുന്നെങ്കിൽ അവർ ദൈവങ്ങൾ ആവില്ലല്ലോ എന്നും ഷൈൻ ചോദിക്കുന്നു. സ്ത്രീകളുമായി ഒരാളെ പിടിക്കപ്പെടുമ്പോൾ അയാളെ മോശക്കാരനായി കാണുന്നു. സ്ത്രീ എന്താ അത്ര മോശപ്പെട്ട സാധനമാണോ. പിന്നെന്ത് കൊണ്ടാണ് ഞാൻ നാല് സ്ത്രീകളുമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അത്ര മോശം കാര്യമായി പത്രക്കാർ വാർത്തയാക്കിയതെന്ന് നടൻ ചോദിക്കുന്നു.

അതേക്കുറിച്ച് ഏറ്റവും വിദ്യാഭ്യാസമുള്ള ആളുകൾ പറഞ്ഞത് 'വേറെ എന്ത് കേസ് ആയിരുന്നെങ്കിലും കുഴപ്പമില്ല ഇത് സ്ത്രീകളുമായി ബന്ധപ്പെട്ട കേസാണ് എന്നാണ് അതെന്തുകൊണ്ടാണ് സ്ത്രീയാണോ സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട വസ്തു. ആണാണെങ്കിലും പെണ്ണാണെങ്കിലും പെണ്ണിൽ നിന്നു തന്നെയല്ലേ ഉണ്ടാവുന്നത്. ആണും വേണം. എന്നാലും പെണ്ണുങ്ങൾ പിന്നിൽ തന്നെയാണ്. പിന്നെ ചിലർ പറയുന്നത് പത്തും പതിനൊന്നും മണിക്കാണ് പ്രശ്‌നമെന്ന്. അതെന്താണ് 12 മണി കഴിഞ്ഞാൽ അമ്മയും പെങ്ങളും എല്ലാം മോശക്കാരികളാകുമോ. ഇതൊക്കെ ഇവിടുത്തെ ഉന്നത വിദ്യാഭ്യാസമുള്ള ആളുകളാണ് സംസാരിക്കുന്നത്. അപ്പോൾ അവര് പഠിക്കുന്നത് വിദ്യാഭ്യാസമല്ല വെറും ആഭാസമാണെന്നും നടൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/177442/catching-man-women-makes-look-bad-shinetomchacko-wont-escape-femalecase)