---
title: "ക്രിസ്മസ് ദിനത്തില്‍ ചിത്രം പങ്കുവെച്ച് താരം "
english_title: "Anarkali Marikars new post goes viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/17743/anarkali-marikars-new-post-goes-viral"
published_at: "2021-12-25T13:16:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6cdc5aef36_ .jpg"
keywords: []
---

# ക്രിസ്മസ് ദിനത്തില്‍ ചിത്രം പങ്കുവെച്ച് താരം 

> **Lead Summary:** സിനിമാ മേഖലയിൽ വന്ന് ഒരുപാട് വർഷം കഴിഞ്ഞാലും ആദ്യം അഭിനയിച്ച സിനിമയിലെ അഭിനയ മികവ് കൊണ്ട് അറിയപ്പെടുന്ന താരമാണ് അനാർക്കലി മരിക്കാർ. പഠനന്തരീക്ഷത്തിൽ ഒരു കഥപറഞ്ഞ ആനന്ദം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

## Article Content

സിനിമാ മേഖലയിൽ വന്ന് ഒരുപാട് വർഷം കഴിഞ്ഞാലും ആദ്യം അഭിനയിച്ച സിനിമയിലെ അഭിനയ മികവ് കൊണ്ട് അറിയപ്പെടുന്ന താരമാണ് അനാർക്കലി മരിക്കാർ. പഠനന്തരീക്ഷത്തിൽ ഒരു കഥപറഞ്ഞ ആനന്ദം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്.

മികച്ച പ്രകടനം ആനന്ദത്തിൽ താരം കാഴ്ചവെച്ചു. ഈ സിനിമയിൽ ദർശന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിമാനം ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. അതിനുശേഷം പുറത്തു വന്ന അമലയിലും താരം അഭിനയിച്ചു. ഈ വേഷവും മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്തു.

2018 ൽ പുറത്തിറങ്ങിയ മന്ദാരം എന്ന സിനിമയിലെ ദേവിക എന്ന കഥാപാത്രവും വളരെയധികം ശ്രദ്ധേയമായിരുന്നു. ചെയ്ത വേഷങ്ങളിൽ എല്ലാം നല്ല കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

2019 മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രമാണ് ഉയരേ അതിൽ ടോവിനോ തോമസ്, ആസിഫ് അലി, പാർവതി തിരുവോത്ത് എന്നിവരോടൊപ്പം മികച്ച അഭിനയം തന്നെയാണ് താരവും കാഴ്ചവച്ചത്. താരത്തിന്റെ കുടുംബം സിനിമ മേഖലയോട് അടുത്തു നിൽക്കുന്ന കുടുംബമാണ്.

താരത്തിന്റെ അച്ഛൻ ഫോട്ടോഗ്രാഫറാണ്. ജേഷ്ഠ സഹോദരി മലയാള ചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.അഭിനയ രംഗത്ത് മാത്രമല്ല പഠന മേഖലയിലും താരം തിളങ്ങി മുന്നേറുകയാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയത് തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ്.

സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്.

താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട് താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകർ ഏറ്റെടുക്കുന്നത് പതിവാണ് .

ഇപ്പോൾ താരം ക്രിസ്മസ് ദിനാഘോഷവും ആയി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് റെഡ് ഡ്രസ്സിൽ ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്നാണ് വൈറലായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17743/anarkali-marikars-new-post-goes-viral)