---
title: "#sureshgopi | സുരേഷ് ഗോപിയുടെ മകള്‍ക്ക് മംഗളം നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും"
english_title: "#Mammootty #Mohanlal #wish #SureshGopi's #daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177296/mammootty-mohanlal-wish-sureshgopis-daughter"
published_at: "2024-01-16T22:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6bb8c762ae_sureshgopi.jpg"
keywords: []
---

# #sureshgopi | സുരേഷ് ഗോപിയുടെ മകള്‍ക്ക് മംഗളം നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും

> **Lead Summary:** നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് വിവാഹ മം​ഗളാശംസകള്‍ നേർന്ന് മമ്മൂട്ടിയും മോഹൻലാലും.

## Article Content

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് വിവാഹ മം​ഗളാശംസകള്‍ നേർന്ന് മമ്മൂട്ടിയും മോഹൻലാലും.

ഇരുവരും കുടുംബസമേതമാണ് വിവാഹത്തലേന്ന് എത്തിയത്. മമ്മൂട്ടിയും ഭാര്യ സുൽഫത്തും, മോഹൻലാലും ഭാര്യ സുചിത്രയും സുരേഷ് ​ഗോപിക്കും കുടുംബത്തിനുമൊപ്പം നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

നാളെ രാവിലെ 8.45 ന് ​ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഭാ​ഗ്യ സുരേഷിന്റെ വിവാഹം നടക്കുക.

മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് വരന്‍. വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/177296/mammootty-mohanlal-wish-sureshgopis-daughter)