---
title: "#libertybasheer | ദിലീപ് ബാത്ത്‌റൂമില്‍ കാവ്യയുമായി.....പുറത്ത് മഞ്ജു മീനാക്ഷിയെ ചേർത്ത് പിടിച്ച് കരഞ്ഞു; അന്ന് സംഭവിച്ചത്!"
english_title: "#liberty #basheer #says #manjuwarrier #stayed #dileep #kavyamadavan "
publisher: "moviemax.in"
canonical_url: "https://moviemax.in/news/177264/liberty-basheer-says-manjuwarrier-stayed-dileep-kavyamadavan"
published_at: "2024-01-16T20:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a69ff9960b4_dileep.jpg"
keywords: []
---

# #libertybasheer | ദിലീപ് ബാത്ത്‌റൂമില്‍ കാവ്യയുമായി.....പുറത്ത് മഞ്ജു മീനാക്ഷിയെ ചേർത്ത് പിടിച്ച് കരഞ്ഞു; അന്ന് സംഭവിച്ചത്!

> **Lead Summary:** **സാക്ഷ്യ**മെന്ന സിനിമയിലൂടെയായിരുന്നു മഞ്ജു വാര്യര്‍ തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നായിരുന്നു മഞ്ജുവിനെ സംവിധായകര്‍ കണ്ടെത്തിയത്. മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപി, ഗൗതമി, മുരളി തുടങ്ങി വന്‍താരനിരയായിരുന്നു അണിനിരന്നത്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു നായകന്‍. നായികയായി അരങ്ങേറിയ ആദ്യ സിനിമയിലെ നായകനെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. 

## Article Content

**സാക്ഷ്യ**മെന്ന സിനിമയിലൂടെയായിരുന്നു മഞ്ജു വാര്യര്‍ തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നായിരുന്നു മഞ്ജുവിനെ സംവിധായകര്‍ കണ്ടെത്തിയത്. മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപി, ഗൗതമി, മുരളി തുടങ്ങി വന്‍താരനിരയായിരുന്നു അണിനിരന്നത്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു നായകന്‍. നായികയായി അരങ്ങേറിയ ആദ്യ സിനിമയിലെ നായകനെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. 

വിവാഹമോചന ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് പിന്നീട് മഞ്ജു വാര്യർ നടത്തി. ദിലീപുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള മഞ്ജു വാര്യരുടെ അഭിമുഖം വൈറലായിരുന്നു. 1998ലായിരുന്നു മഞ്ജു വാര്യര്‍ സിനിമയിൽ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതത്തിലേക്ക് പോയത്. 

ദിലീപുമായുള്ള വേർപിരിയലിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദ്യം വന്നപ്പോൾ പറയാനും കേള്‍ക്കാനും വേദനിക്കുന്ന ഉത്തരമാണെങ്കിൽ അത് പറയാതിരിക്കുന്നതല്ലേ നല്ലത് എന്നായിരുന്നു മഞ്ജു മറുപടി നൽകിയത്. ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. 

എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ‌ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു. 

എന്നാൽ മഞ്ജു വാര്യർ ഇപ്പോഴും സിം​ഗിൾ ലൈഫാണ് നയിക്കുന്നത്. അതേസമയം ഇപ്പോഴിതാ മഞ്ജു-ദിലീപ് ദാമ്പത്യത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് നിർമാതാവ് ലിബർട്ടി ബഷീർ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. ദിലീപിനെ വിവാഹം ചെയ്തശേഷം മഞ്ജുവിന്റെ ജീവിതം ജയിലിലിട്ടപോലെയായിരുന്നുവെന്നാണ് ലിബർട്ടി ബഷീർ പറഞ്ഞത്. 'പ്രണയവിവാഹമായിരുന്നെങ്കിൽ പോലും മഞ്ജുവിന് ആ വീട്ടിൽ ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.' 

'അത് ഞാൻ പലപ്പോഴും കണ്ടതാണ്. മഞ്ജു വാര്യർ പറഞ്ഞതല്ല. പക്ഷെ ഞാൻ അവിടെ ചെല്ലുമ്പോൾ ശ്വാസം മുട്ടി അവിടെ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മഞ്ജുവിനെ ഒന്ന് ഫോണിൽ കിട്ടണമെങ്കിൽ പോലും വലിയ പാടായിരുന്നു. ആരാണ് എന്താണ് എന്നെല്ലാം അന്വേഷിച്ചിട്ട് മാത്രമെ കിട്ടുകയുള്ളൂ. അത്രയും കെട്ടുപാടിലായിരുന്നു അവർ. മഞ്ജുവിനെ വിളിച്ചാൽ ദിലീപിന്റെ അമ്മയോ പെങ്ങമ്മാരോവാണ് ഫോൺ എടുക്കുക.' 

'ഒരു ജയിലിൽ കിടക്കുന്നതിന് തുല്യമായിരുന്നു മഞ്ജുവിന്റെ ജീവിതം അവിടെ. മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് അവരിപ്പോഴും മിണ്ടാതെ ഇരിക്കുന്നത്. മഞ്ജു കാര്യമായി ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ആകെ പറഞ്ഞിട്ടുള്ളത് മീശമാധവന്റെ 125-ാം ദിവസം ആഘോഷം നടക്കുന്ന ദിവസമാണ്. എറണാകുളത്ത് വെച്ചാണ് പരിപാടി നടക്കുന്നത്. അന്നാണ് സംസാരിക്കുന്നത്. ഇന്റർനാഷണൽ ഹോട്ടലിൽ വെച്ചാണ് ആഘോഷം.' 

'അന്ന് എല്ലാവരും പോയെന്ന് കരുതി പുറത്തേക്ക് ഇറങ്ങുമ്പോള്‍ രാത്രി ഒരു മണി സമയത്ത് മഞ്ജു വാര്യര്‍ മകള്‍ മീനാക്ഷിയെയും ചേര്‍ത്ത് പിടിച്ച് കരഞ്ഞുകൊണ്ട് നില്‍ക്കുന്നുണ്ട്. അന്ന് കുഞ്ഞിന് മൂന്നോ നാലോ മാസം പ്രായമെയുള്ളു. എന്താ പോകാത്തതെന്ന് ചോദിച്ചപ്പോള്‍ ചേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു. ദിലീപ് എവിടെയെന്ന് നോക്കിപോയപ്പോള്‍ അദ്ദേഹം വേറൊരു റൂമിന്റെ ബാത്ത്‌റൂമില്‍ കാവ്യയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്.' 

'അന്ന് ഞാന്‍ ദിലീപിനെ തെറി പറഞ്ഞു. നിനക്ക് സംസാരിക്കണമെങ്കില്‍ സംസാരിച്ചോ... ആ പെണ്ണിനെയും കൊച്ചിനെയും വീട്ടില്‍ കൊണ്ടുപോയി വിട്ടിട്ട് പോരെയെന്ന് ചോദിച്ചു. അന്ന് എന്റെ കാറിലാണ് മഞ്ജുവിനെ ദിലീപ് കേറ്റി വിടുന്നത്. അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന്. ഇന്നീ ജനങ്ങൾ പറയുന്ന പോലെയൊന്നുമായിരുന്നില്ല. കാവ്യ ഇല്ലാത്ത സിനിമയുടെ ലൊക്കേഷനില്‍ പോലും അവര്‍ അവിടെ വന്ന് താമസിച്ചിട്ടുണ്ട്.'

'സാധാരണ ഒരു ആർട്ടിസ്റ്റിന് മറ്റൊരു ആർട്ട്സിറ്റുമായി ഉള്ള ബന്ധം പോലെ ഒന്നും ആയിരുന്നില്ല. ബന്ധങ്ങൾ നേരത്തെ ഉള്ളതാണ്. അമേരിക്കൻ പര്യടനത്തിന് പോയ സമയത്തും വിഷയങ്ങൾ ഉണ്ടായിരുന്നു. മഞ്ജു വിവരങ്ങൾ അറിഞ്ഞതൊന്നും ദിലീപ് അറിഞ്ഞിരുന്നില്ല. ശക്തമായ ബന്ധം ഉണ്ടെന്ന് മഞ്ജുവിനു നേരത്തെ അറിയാമായിരുന്നു', എന്നാണ് മുമ്പൊരിക്കൽ ലിബർട്ടി ബഷീർ പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/177264/liberty-basheer-says-manjuwarrier-stayed-dileep-kavyamadavan)