#Shakeela | അവർക്ക് എന്നെ വേണ്ടത് രണ്ട് ദിവസമായിരിക്കും, പെൺകുട്ടികളെയല്ല പഠിപ്പിക്കേണ്ടത് ആൺകുട്ടികളെ: തുറന്ന് പറഞ്ഞ് നടി ഷക്കീല

#Shakeela | അവർക്ക് എന്നെ വേണ്ടത് രണ്ട് ദിവസമായിരിക്കും, പെൺകുട്ടികളെയല്ല പഠിപ്പിക്കേണ്ടത് ആൺകുട്ടികളെ: തുറന്ന് പറഞ്ഞ് നടി ഷക്കീല
2024-01-16T20:14:00 | By Kavya N

ഒരു കാലഘട്ടത്തെ ആവശേം കൊള്ളിച്ച നായികയാണ് ഷക്കീല അന്ന് മലയാളികൾ പരസ്യമായി ആ പേര് പറയാൻ മടിച്ചിരുന്നു. ഒളിച്ചു പോയാണ് ഷക്കീലയുടെ സിനിമകൾ പലരും കണ്ടിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ ഷക്കീലയോടുണ്ടായിരുന്ന സമീപനവും മാറിയിരിക്കുകയാണ് . ഇന്ന് മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തുകയാണ് ഷക്കീല. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളുമൊക്കെ പങ്കുവെക്കുകയാണ് ഷക്കീല.

തന്നെ സിനിമയിൽ അഭിനയിപ്പിക്കാൻ അന്ന് സംവിധായകർ പ്രയോഗിച്ചിരുന്ന തന്ത്രത്തെക്കുറിച്ചും ഷക്കീല സംസാരിക്കുന്നുണ്ട്. അവർക്ക് എന്നെ വേണ്ടത് രണ്ട് ദിവസമായിരിക്കും. അന്നൊക്കെ എന്റെ ഒരു ദിവസം തന്നെ കിട്ടുക സാധ്യമല്ല . അതിനാൽ അവർ കഥ പറയും. തീർച്ചയായും ഒരു ബെഡ് റൂം സീനുണ്ടാകും. പിന്നെയൊരു കുളി സീനും കാണും. ബാക്കിയുള്ള മൂന്ന് സീനാകും ഇമോഷണൽ സീനുകൾ. പക്ഷെ അവർ കാണിക്കുക ബെഡ് റൂം സീനും കുളി സീനും ആയിരിക്കും.

അത് അവരുടെ തന്ത്രമായിരുന്നുവെന്നാണ് ഷക്കീല പറയുന്നു. വസ്ത്ര ധാരണത്തിന്റെ കാര്യത്തിൽ പെൺകുട്ടികളെ മാത്രം നിയന്ത്രിക്കുന്നതിനേയും ഷക്കീല വിമർശിക്കുന്നുണ്ട്. ഇങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത് എന്ന് പെൺകുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്. ഒരു പെൺകുട്ടിയെ സഹോദരിയായി കണ്ട് പെരുമാറാൻ ആൺകുട്ടികളെ പഠിപ്പിക്കണം. എന്തിനാണ് എപ്പോഴും പെൺകുട്ടികളോട് അത് ധരിക്കരുത്, ഇത് ധരിക്കരുത് എന്ന് പറയുന്നത്? എന്നാണ് ഷക്കീല ചോദിക്കുന്നത്.

എന്നെ വിളിച്ച് കൊമേഷ്യൽ സിനിമകളിൽ അവസരം തന്നിട്ടില്ല. അത് 18 പ്ലസ് ആണെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് 18 കഴിഞ്ഞിട്ടുണ്ടെങ്കിൽ വന്ന് കാണാം. അത്രയേയുള്ളൂ. അതിൽ കൂടുതലൊന്നുമില്ല. സ്ത്രീകൾ വരാത്തത് എന്റെ തെറ്റല്ലല്ലോ. ആണുങ്ങളാണ് എന്റെ സിനിമ കാണാൻ വരുന്നത്. അങ്ങനെയായിരുന്നു അത് സംഭവിക്കേണ്ടിയിരുന്നതെന്നാണ് ഷക്കീല പറയുന്നത്. ഞാൻ കടന്നു പോയത് എന്തിലൂടെയൊക്കെ ആണെന്ന് ആളുകളോട് പറയണമെന്ന് തോന്നി. ഒരു കുട്ടിയെ അടുത്തിരുത്തി, ഇവൾക്ക് ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു.

അതിനാൽ നിങ്ങളുടെ കുട്ടികളെ സൂക്ഷിക്കണം എന്ന് പറയാനല്ല. അങ്ങനെ ഒരു കുട്ടിയെ ഇവിടെ ഇരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് സംഭവിച്ചത് എന്താണ് എന്നാണ് ഞാൻ പറയുന്നത്. എന്തൊക്കെ മോശം അനുഭവങ്ങളുണ്ടായി എന്ന് ഞാൻ പറഞ്ഞാൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ എന്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് ശ്രദ്ധിക്കുമെന്നും ഷക്കീല പറയുന്നു. ഞാൻ സിനിമ ചെയ്യുമ്പോൾ എന്റെ പാരന്റസ് കുറച്ച് ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ ഷക്കീലയുണ്ടാകില്ലായിരുന്നു. സിനിമാ ഇൻഡസ്ട്രിയിൽ റിസ്‌കുണ്ട്. പക്ഷെ നിങ്ങൾക്ക് നല്ല പിആറും പാരന്റ്‌സും ഉണ്ടെങ്കിൽ ഇത് നല്ല മേഖലയാണ് താരം വ്യക്തമാക്കി.

Content Highlight: #They #need #me #twodays #teach #boys #not #girls #Actress #Shakeela #opensup

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup