---
title: "മിന്നല്‍ മുരളി വ്യാജ പതിപ്പ് തേടി ടെലഗ്രാമില്‍ കയറിയവര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി"
english_title: "Those who went to the Telegram in search of the fake version of Minnal Murali got the task of eight"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17721/those-who-went-to-the-telegram-in-search-of-the-fake-version-of-minnal-murali-got-the-task-of-eight"
published_at: "2021-12-25T11:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6af6ce7ac9_minnalmurali.jpg"
keywords: []
---

# മിന്നല്‍ മുരളി വ്യാജ പതിപ്പ് തേടി ടെലഗ്രാമില്‍ കയറിയവര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി

> **Lead Summary:** വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് നെറ്റ്ഫ്ലിക്സില്‍ 'മിന്നല്‍ മുരളി' റിലീസായത്. ഇപ്പോള്‍ തന്നെ പതിവ് പോലെ ചിലര്‍ വ്യാജ പ്രിന്‍റ് തേടി ടെലഗ്രാമില്‍ കയറിയവര്‍ക്ക് വലിയ പണിയാണ് കിട്ടിയത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചര്‍ച്ചകളും വ്യക്തമാക്കുന്നത്.

## Article Content

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് നെറ്റ്ഫ്ലിക്സില്‍ 'മിന്നല്‍ മുരളി' റിലീസായത്. ഇപ്പോള്‍ തന്നെ പതിവ് പോലെ ചിലര്‍ വ്യാജ പ്രിന്‍റ് തേടി ടെലഗ്രാമില്‍ കയറിയവര്‍ക്ക് വലിയ പണിയാണ് കിട്ടിയത് എന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചര്‍ച്ചകളും വ്യക്തമാക്കുന്നത്.

മിന്നല്‍ മുരളിയുടെ വ്യാജ പതിപ്പെന്ന രീതിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ സിനിമ ടെലഗ്രാമിലെത്തിയിരുന്നു. പക്ഷേ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഇന്‍റര്‍നെറ്റ് ഡാറ്റ നഷ്ടം വന്നു. കിട്ടിയത് പഴയ മലയാള സിനികളും.

മിന്നല്‍ മുരളി എന്ന പേരില്‍ പ്രചരിച്ച ഫയലുകളില്‍ മിക്കതും വ്യാജനായിരുന്നു. ഇത്തരം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് നോക്കിയ പലര്‍ക്കും കിട്ടയത് ദിലീപ് നായകനായ പറക്കും തളികയും മമ്മൂട്ടിയുടെ മായാവിയുമൊക്കെയാണ്.

ബേസില്‍ ജോസഫ് തന്നെയാണോ മിന്നല്‍ മുരളിയുടേതെന്ന പേരില്‍ ഇത്തരം ഫയലുകള്‍ അപ്ലോഡ് ചെയ്തത് എന്നതടക്കം ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.

നിരവധി ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളിലും ഇക്കാര്യം ചര്‍ച്ചയായിരിക്കുകയാണ്. ഇത് സംബന്ധിച്ച നിരവധി ട്രോളുകളും വ്യാപകമാകുന്നുണ്ട്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ കൂട്ടുകെട്ടില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രവും.

നേരത്തെ ഗോഥയില്‍ ഇരുവരും ഒന്നിച്ചിരുന്നു. ടൊവിനോയ്‌ക്ക് പുറമെ അജുവര്‍ഗ്ഗീസ്, മാമുക്കോയ തുടങ്ങിയ നിരവധി പേരും ചിത്രത്തിലെത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17721/those-who-went-to-the-telegram-in-search-of-the-fake-version-of-minnal-murali-got-the-task-of-eight)