#vandanalokhande | ഏഴ് വർഷം ഒരുമിച്ച് കഴിഞ്ഞവർ; സുശാന്തിന്റെ കുടുംബത്തിന് ഇപ്പോഴും അങ്കിതയോട്....തുറന്ന് പറഞ്ഞ് നടിയുടെ അമ്മ ‌

#vandanalokhande | ഏഴ് വർഷം ഒരുമിച്ച് കഴിഞ്ഞവർ; സുശാന്തിന്റെ കുടുംബത്തിന് ഇപ്പോഴും അങ്കിതയോട്....തുറന്ന് പറഞ്ഞ്  നടിയുടെ അമ്മ ‌
2024-01-16T16:07:00 | By Athira V

ബി​ഗ് ബോസ് 17ാം സീസണിൽ മത്സരാർത്ഥിയായി വന്ന ശേഷം നടി അങ്കിത ലോഖണ്ഡെ നിരന്തരം വാർത്തകളിലാണ്. ഭർത്താവ് വിക്കി ജെയ്നൊപ്പമാണ് അങ്കിത ബി​ഗ് ബോസിലെത്തിയത്. ബി​ഗ് ബോസിൽ വരുന്നതിന് മുമ്പ് ഇരുവരും സന്തുഷ്ട ദമ്പതികളാണെന്നാണ് ആരാധകർ കരുതിയത്.

എന്നാൽ ഷോയിൽ ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങളും പ്രശ്നങ്ങളും വലിയ തോതിൽ ചർച്ചയായി. അങ്കിതയുടെ ഭർത്താവിനെ കുറ്റപ്പെടുത്തിയാണ് മിക്കവരും സംസാരിക്കുന്നത്. അന്തരിച്ച നടൻ സുശാന്ത് സിം​ഗ് രാജ്പുതായിരുന്നു അങ്കിതയു‌ടെ മുൻ കാമുകൻ‌. 

സുശാന്തിനെക്കുറിച്ച് ഷോയിൽ നിരവധി തവണ അങ്കിത സംസാരിച്ചിട്ടുണ്ട്. പവിത്ര റിഷ്ത എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കവെയാണ് അങ്കിതയും സുശാന്തും പ്രണയത്തിലാകുന്നത്.

ഏറെക്കാലം ഈ ബന്ധം മുന്നോട്ട് പോയി. പിന്നീട് സുശാന്തിന് സിനിമകളിൽ അവസരം ലഭിച്ചു. ബോളിവുഡിലെ താരമായി മാറിയതോടെ അങ്കിതയുമായുള്ള ബന്ധം സുശാന്ത് ഉപേക്ഷിച്ചു. സുശാന്തിനൊപ്പം വിവാഹിതയായി ജീവിക്കാൻ തീരുമാനിച്ചിരുന്ന അങ്കിത സിനിമകളിലെ അവസരങ്ങൾ പോലും വേണ്ടെന്ന് വെച്ചിരുന്നു. 


അപ്രതീക്ഷികമായ ബന്ധം പിരിഞ്ഞത് അങ്കിതയെ തകർത്തു. പിന്നീടാണ് വിക്കി ജെയ്ൻ നടിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ഇപ്പോഴിതാ അങ്കിതയും സുശാന്തും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് അങ്കിതയുടെ അമ്മ വന്ദന ലോഖണ്ഡെ. മകളും സുശാന്തും ഏഴ് വർഷം ഒരുമിച്ച് കഴിഞ്ഞവരാണെന്ന് വന്ദന പറയുന്നു.

എല്ലാം മറന്ന് മുന്നോട്ട് നീങ്ങുകയെന്നത് മകൾക്ക് പ്രയാസകരമായിരുന്നെന്നും അങ്കിത ലോഖണ്ഡെ വ്യക്തമാക്കി. സുശാന്തിന്റെ കുടുംബവുമായി അങ്കിതയ്ക്ക് ഇപ്പോഴും അടുത്ത ബന്ധമുണ്ടെന്നും വന്ദന ലോഖണ്ഡെ പറഞ്ഞു. സുശാന്തിന്റെ സഹോദരിമാരായ റാണിയും ശ്വേതയും മിക്കപ്പോഴും അങ്കിതയെ വിളിക്കാറുണ്ട്. നടന്റെ പിതാവും ബന്ധം നിലനിർത്തുന്നു. സ്വന്തം മകളെ പോലെയാണ് അവരെല്ലാം അങ്കിതയെ കാണുന്നതെന്നും വന്ദന ലോഖണ്ഡെ വ്യക്തമാക്കി. 

സുശാന്ത് നല്ല പയ്യനായിരുന്നു. അങ്കിതയും സുശാന്തും ലിവ് ഇൻ റിലേഷനിലായിരുന്ന സമയത്ത് താനും അവർക്കൊപ്പം താമസിച്ചിട്ടുണ്ടെന്നും വന്ദന ലോഖണ്ഡെ തുറന്ന് പറഞ്ഞു. സുശാന്ത് ഒരു കാരണം പോലും പറയാതെയാണ് തന്നിൽ നിന്ന് അകന്നതെന്ന് അങ്കിത മുമ്പ് പറഞ്ഞിട്ടുണ്ട്.

എന്നാൽ ഇപ്പോഴും സുശാന്തിനെ കുറ്റപ്പെടുത്തി സംസാരിക്കാൻ അങ്കിതയോ കുടുംബമോ തയ്യാറായിട്ടില്ല. ബോളിവുഡിലെ നിറപ്പകിട്ടിലേക്ക് കടന്ന സുശാന്തിന് പക്ഷെ പിന്നീട് ഇവിടെ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. സിനിമകളുടെ പരാജയവും ബോളിവുഡിലെ സ്വജനപക്ഷപാതവും നടനെ ബാധിച്ചിരുന്നു.

വിഷാ​ദരോ​ഗം ബാധിച്ച സുശാന്ത് 2020 ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. സുശാന്തിന്റെ മരണത്തിൽ തകർന്ന് പോയ കുടുംബത്തെ ആശ്വസിപ്പിക്കാൻ അങ്കിത എത്തി. മരണത്തിന് പിന്നാലെ ബോളിവുഡിൽ വലിയ വിവാദങ്ങൾ ഉടലെടുത്തു. ബോളിവുഡിലെ സ്വജനപക്ഷപാതം സുശാന്തിനെ മാനസികമായി തകർത്തിരുന്നു എന്നാണ് ഉയർന്ന് വന്ന ആരോപണം. സുശാന്തിന്റെ കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി. 34ാം വയസിലാണ് സുശാന്ത് മരിച്ചത്.

ബിസിനസുകാരനായ വിക്കി ജെയ്നെ 2021ലാണ് അങ്കിത ലോഖണ്ഡെ വിവാഹം ചെയ്തത്. ‌വിഷമഘട്ടങ്ങളിൽ അങ്കിതയ്ക്ക് ആശ്വാസമായിരുന്നത് വിക്കി ജെയ്നായിരുന്നു. എന്നാൽ ബി​ഗ് ബോസ് വീട്ടിനുള്ളിൽ മിക്കപ്പോഴും ഇരുവരും തമ്മിൽ വഴക്കാണ്. വിക്കി ജെയ്നിന്റെ അമ്മയും അടുത്തിടെ അങ്കിതയെ വിമർശിച്ച് സംസാരിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ച് പല അഭിപ്രായങ്ങൾ വരുന്നുണ്ട്. 

Content Highlight: #ankitalokhande #mother #openup #about #sushantsinghrajput #familys #bond

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup