#swasika | നടി സ്വാസിക വിജയ്‍ വിവാഹിതയാകുന്നു; വരന്‍ ടെലിവിഷന്‍ താരം പ്രേം ജേക്കബ്

#swasika  | നടി സ്വാസിക വിജയ്‍ വിവാഹിതയാകുന്നു; വരന്‍ ടെലിവിഷന്‍ താരം പ്രേം ജേക്കബ്
2024-01-16T13:33:00 | By Athira V

ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയാകുന്നു എന്ന് റിപ്പോര്‍ട്ട്. പ്രേം ജേക്കബാണ് വരൻ. ജനുവരി 26ന് തിരുവനന്തപുരത്തായിരിക്കും സ്വാസികയുടെ വിവാഹം നടക്കുക. വരൻ പ്രേം ജേക്കബ് ടെലിവിഷൻ താരവും മോഡലുമാണ്.


തിരുവനന്തപുരത്തുകാരനായ പ്രേം ജേക്കബുമായി പ്രണയ പ്രണയ വിവാഹമാണ് സാസ്വികയുടേത് എന്നാണ് റിപ്പോര്‍ട്ട്. ജനുവരി 27ന് സുഹൃത്തുക്കള്‍ക്കായി സ്വാസിക വിവാഹ വിരുന്നും സംഘടിപ്പിക്കുന്നുണ്ട്. വൈഗ എന്ന ഒരു തമിഴ് ചിത്രത്തിലൂടെയാണ് സാസ്വിക വിജയ് അരങ്ങേറിയത്. മലയാളത്തില്‍ സാസ്വിക വിജയ്‍യുടെ ആദ്യ ചിത്രം ഫിഡില്‍ ആണ്.


വാസന്തിയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടിയായും സ്വാസിക വിജയ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആറാട്ട്, കുമാരി, ഉടയോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ പത്താം വളവ്, ഇട്ടിമാണി: മെയ്‍ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വര്‍ണ കടുവ, കുട്ടനാടൻ മാര്‍പാപ്പ, അറ്റ് വണ്‍സ്, ഒറീസ്സ, സ്വര്‍ണ മത്സ്യങ്ങള്‍, അയാളും ഞാനും തമ്മില്‍, ബാങ്കിംഗ് ഹവേഴ്‍സ് 10 ടു 4, പ്രഭുവിന്റെ മക്കള്‍, കണ്ടതും കാണാത്തതും, ഒരു കുട്ടനാടൻ ബ്ലോഗ്, കുദാശ, എന്നിവയിലും സാസ്വിക വിജയ് വേഷമിട്ടിട്ടുണ്ട്.


മനംപോലെ മാംഗല്യം എന്ന ഒരു സീരിയലില്‍ പ്രേം ജേക്കബിനൊപ്പവും നടി സ്വാസിക വിജയ് വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പൂജ വിജയ്‍യെന്നാണ് യഥാര്‍ഥ പേര്.

സ്വാസിക വിജയ് പ്രധാനപ്പെട്ട കഥാപാത്രമാകുന്ന ചിത്രമായി വമ്പത്തിയും പ്രദര്‍ശനത്തിന് എത്താനുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒരു നടി എന്ന നിലയില്‍ ചിത്രം സ്വാസിക വിജയ്‍ക്ക് നിര്‍ണായകമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംവിധാനം ലാല്‍ ബിജോയാണ്. സുധീഷും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും.

Content Highlight: #swasikavijay #premjacob #wedding #report

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup