---
title: "#shinetomchacko | ആരോപണം ഉന്നയിച്ച വ്യക്തികളുടെ പേര് പറയൂ! അഭിമുഖത്തിനിടെ വഴക്ക് കൂടി നടി മെറീനയും ഷൈന്‍ ടോം ചാക്കോയും"
english_title: "#shinetomchacko #mareenamichel #fight #movie #promotion"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177148/shinetomchacko-mareenamichel-fight-movie-promotion"
published_at: "2024-01-16T13:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6343174c82_shine.jpg"
keywords: []
---

# #shinetomchacko | ആരോപണം ഉന്നയിച്ച വ്യക്തികളുടെ പേര് പറയൂ! അഭിമുഖത്തിനിടെ വഴക്ക് കൂടി നടി മെറീനയും ഷൈന്‍ ടോം ചാക്കോയും

> **Lead Summary:** **നട**ന്‍ ഷൈന്‍ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി, മെറീന മൈക്കിള്‍ തുടങ്ങിയ നടിമാരും അഭിനയിക്കുന്നുണ്ട്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ അഭിമുഖത്തില്‍ നടന്‍ ഷൈനും മെറീനയും വഴക്ക് കൂടിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

## Article Content

**നട**ന്‍ ഷൈന്‍ ടോം ചാക്കോ നായകനായി അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി, മെറീന മൈക്കിള്‍ തുടങ്ങിയ നടിമാരും അഭിനയിക്കുന്നുണ്ട്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ അഭിമുഖത്തില്‍ നടന്‍ ഷൈനും മെറീനയും വഴക്ക് കൂടിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

മെറീനയും ഗ്രേസ് ആന്റണിയും പുരുഷന്മാരെ കുറിച്ച് പറഞ്ഞ കാര്യങ്ങളോട് അംഗീകരിക്കാന്‍ കഴിയാതെ ഷൈന്‍ ചൂടാവുകയായിരുന്നു. ഇതോടെ നടി ഷോ യില്‍ നിന്നും ഇറങ്ങി പോവുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തി. 

ചില താരങ്ങളുടെ പ്രവൃത്തികള്‍ കൊണ്ട് സിനിമകള്‍ വളരെക്കാലം നീണ്ട് പോയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്ക് രണ്ട് സിനിമകള്‍ വേണ്ടെന്ന് വെക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചത് കമ്മിറ്റ് ചെയ്ത പടം തീര്‍ക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നാണ്. അത് തീര്‍ക്കാതെ ഞാന്‍ വേറെ സിനിമ ചെയ്യാന്‍ പോയാല്‍ നാളെ വേറെ വര്‍ത്തമാനം വരും.

അവളിത് ഇവിടെ ഉപേക്ഷിച്ചിട്ട് വേറെ പടത്തില്‍ അഭിനയിക്കാന്‍ പോയിരിക്കുകയാണെന്ന് ഞാനുള്‍പ്പെടുന്ന ടീമിലുള്ളവരും ബാക്കി മീഡിയക്കാരും പറയും. എന്നിരുന്നാലും സംവിധായകനോടും നിര്‍മാതാവിനോടും എനിക്ക് വന്ന ബുദ്ധിമുട്ടുകളെ പറ്റിയും മോശം അനുഭവങ്ങളുമൊക്കെ പറയാറുണ്ട്.

അവരുടെ ബുദ്ധിമുട്ടും മനസിലാക്കണം. പക്ഷേ നമ്മള്‍ കമ്മിറ്റ് ചെയ്ത പടം തീര്‍ക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. സിനിമ അങ്ങനെയാണ്. അതിന്റെ മോശം വശവും ഉള്‍കൊള്ളണമെന്നും ഗ്രേസ് പറയുന്നു. 

അവിടെ സ്ത്രീ-പുരുഷ വ്യത്യാസം നോക്കേണ്ടതില്ലെന്നാണ് ഷൈന്‍ പറയുന്നത്. 102 ഡിഗ്രി പനിയുള്ളപ്പോഴാണ് മമ്മൂക്ക ഡാഡി കൂള്‍ എന്ന ചിത്രത്തിലെ ഒരു സീനില്‍ സ്വീമിംഗ് പൂളിലേക്ക് ചാടുന്നത്. വേണമെങ്കില്‍ അദ്ദേഹത്തിന് ചിത്രീകരണം മാറ്റി വെക്കാമായിരുന്നു. പക്ഷേ അത് ചെയ്തില്ലെന്നും ഷൈന്‍ പറയുന്നു. 

അതേ സമയം ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ പറ്റാത്തത് പോലെ ബുദ്ധിമുട്ട് വന്നുവെന്ന് മെറീന പറയുന്നു. നാല് ദിവസം ബെഡ് റെസ്റ്റ് എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും ഒരു ദിവസമാണ് കിട്ടിയത്. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ഉടനെ ഞാന്‍ പ്രതിഫലം കിട്ടുമോന്ന് ചോദിച്ചതോടെ അവര്‍ പ്രശ്‌നമാക്കി. സിനിമ തുടങ്ങിയ ഉടനെ പ്രതിഫലം ചോദിക്കാന്‍ ഇവളാരാണെന്ന് ചോദിച്ച് അവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി കൊടുത്തു. 

ഇതൊരു പുരുഷനായിരുന്നെങ്കില്‍ ആദ്യം അദ്ദേഹവുമായി പ്രശ്‌നത്തെ കുറിച്ച് സംസാരിക്കും. പക്ഷേ സ്ത്രീയായത് കൊണ്ടാണ് അങ്ങനെ ചെയ്യാത്തത്. അതുപോലെ വേറൊരു സിനിമയുടെ ലൊക്കേഷനില്‍ പുരുഷന്മാര്‍ക്ക് കാരവനും ഞാനടക്കമുള്ളവര്‍ക്ക് ബാത്ത്‌റൂമിന് സൗകര്യം പോലുമില്ലാത്ത മുറിയാണ് തന്നതെന്ന് പറഞ്ഞതോടെ ഷൈനും മെറീനയും തമ്മില്‍ വാക്കുതര്‍ക്കമായി. 

പുരുഷന്മാരെ ഒന്നടങ്കം അടിച്ചാക്ഷേപിക്കരുതെന്നും മെറീനയുടെ ആരോപണത്തില്‍ ഉള്ളവര്‍ ആരാണെന്ന് വെളിപ്പെടുത്താനും ഷൈന്‍ ആവശ്യപ്പെട്ടു. വീണ്ടും നടി സമാനമായ കാര്യം പറഞ്ഞതോടെ രൂക്ഷമായ ഭാഷയില്‍ നടന്‍ ബഹളമുണ്ടാക്കി. അവരെ വ്യക്തികളെന്ന് പറയുന്നതിന് പകരം പുരുഷന്മാരെന്ന് പറഞ്ഞാല്‍ അത് താനടക്കമുള്ള പുരുഷന്മാരെയും ബാധിക്കുമെന്നും ഷൈന്‍ പറഞ്ഞു. ഇതിനിടെ ഗ്രേസ് ആന്റണിയും ഷൈനിനെ തണുപ്പിക്കാന്‍ ശ്രമിച്ചിരുന്നു. 

ഷൈന്‍ വീണ്ടും ഒച്ചയെടുത്ത് സംസാരിച്ചതോടെ മെറീന അഭിമുഖത്തില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. എന്നാല്‍ ക്യാമറ ഓഫാക്കിയതിന് ശേഷം നടിയ്ക്ക് പ്രതികരിക്കാനുള്ള അവസരം കൊടുക്കുകയും ആശയം വിശദമാക്കുകകയും ചെയ്തതിന് ശേഷം വീണ്ടും അഭിമുഖത്തിലേക്ക് തിരികെ കൊണ്ട് വരികയും ചെയ്തിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/177148/shinetomchacko-mareenamichel-fight-movie-promotion)