#Kanikusruthi| ഗർഭിണിയാണെന്ന് തോന്നുന്നു, പിരീയഡ്സ് വൈകിയാൽ ടെൻഷൻ, അമ്മയുടെ മറുപടി ഇങ്ങനെ;കനി കുസൃതി

#Kanikusruthi| ഗർഭിണിയാണെന്ന് തോന്നുന്നു, പിരീയഡ്സ് വൈകിയാൽ ടെൻഷൻ, അമ്മയുടെ മറുപടി ഇങ്ങനെ;കനി കുസൃതി
2024-01-16T11:56:00 | By Kavya N

നാടക രം​ഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് കനി കുസൃതി. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി ശ്രദ്ധേയ ഭാ​ഗമായിട്ടുണ്ട്. കനി കുസൃതിയു‌ടെ മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. പങ്കാളി മറ്റൊരു ബന്ധത്തിലേക്ക് കടന്നതിനെക്കുറിച്ച് അടുത്തിടെയാണ് കനി സംസാരിച്ചത്. അച്ഛനും അമ്മയും തനിക്ക് പൂർണ സ്വാതന്ത്ര്യം നൽകി വളർത്തിയതിനെക്കുറിച്ച് കനി നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അമ്മ ജയശ്രീയെക്കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. അമ്മയെ ജയശ്രീ എന്നാണ് കനി വിളിക്കുന്നത്.

അമ്മ എത്ര അടിപൊളിയായ സ്ത്രീയാണെന്ന് കുറച്ച് കഴിഞ്ഞാണ് തനിക്ക് മനസിലായതെന്ന് കനി പറയുന്നത്. ഒരു കാര്യമില്ലാത്ത കാര്യങ്ങളിൽ പേടി വരുമായിരുന്നു. ഒരിക്കൽ ആൾക്ക് തൈറോയ്ഡിന്റെയും യൂട്രസിന്റെയും ഓപ്പറേഷൻ കഴിഞ്ഞു. വീട്ടിൽ മിണ്ടാൻ പോലും കഴിയാതെ കിടക്കുമ്പോൾ ഗർഭിണിയാണെന്ന് തോന്നുന്നെന്ന് ഞാൻ പറഞ്ഞു. പിരീയഡ്സ് അര മണിക്കൂർ ലേറ്റ് ആയാൽ എനിക്ക് വെറുതെ ആശങ്ക തോന്നും. നിനക്ക് ബോയ്ഫ്രണ്ടോ ബന്ധമോ ഉണ്ടെന്ന് അമ്മ ചോദിച്ചു.

അപ്പോൾ ഇല്ല, കഴിഞ്ഞ വർഷം ഉണ്ടായിരുന്നല്ലോ എന്ന് ഞാൻ പറഞ്ഞെന്നും കനി കുസൃതി വ്യക്തമാക്കി. കുടുംബം എന്നത് ഒരു ഫീലിംഗാണ്. അതെനിക്ക് ഇഷ്ടമാണ്. ജനിച്ചത് കൊണ്ട് മാത്രം ഉണ്ടാകുന്നതല്ലെന്ന് ഞാൻ കരുതുന്നു. നമ്മൾ വളർന്ന് വലുതാകുമ്പോൾ നമ്മളൊരു ഫാമിലിയെ കണ്ടുപിടിക്കും. ചിലപ്പോൾ കൂട്ടുകാരായിരിക്കും. ചിലപ്പോൾ ബ്രേക്കപ്പ് ചെയ്ത പഴയ ബോയ്ഫ്രണ്ട് ആയിരിക്കാം. ചിലപ്പോൾ അച്ഛനോ ചിറ്റപ്പനോ ആയിരിക്കാം. ആ ആൾക്കാർ ചേരുന്നതാണ് കുടുംബമെന്ന് ഞാൻ വിശ്വസിക്കുന്നു.

അവർക്ക് വേണ്ടി നമ്മളും നമ്മൾക്ക് വേണ്ടി അവരും ഉണ്ടാകുന്ന ഇടമാണതെന്നും കനി വ്യക്തമാക്കി. കുട്ടിക്കാലത്ത് അമ്മയേക്കാൾ അടുപ്പം തോന്നിയിരുന്നത് അച്ഛൻ മൈത്രേയനോടാണെന്നും കനി വ്യക്തമാക്കി. പെൺകുട്ടികൾ ഒരു പ്രായത്തിന് ശേഷമാണ് അവരുടെ അമ്മമാരെ അടുത്തറിയുന്നതെന്നും കനി ചൂണ്ടിക്കാട്ടി. മൈത്രേയനാണ് കുട്ടിക്കാലത്ത് തന്നെ നോക്കിയിരുന്നത്. ജയശ്രീ ചേച്ചി ജോലിക്ക് പോകും. മൈത്രേയനെ എനിക്ക് ഒരു ദിവസം പോലും കാണാതിരിക്കാൻ പോലും പറ്റില്ലായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഒപ്പം പഠിച്ചിരുന്ന ആൺകുട്ടികൾ യാഥാസ്ഥിതികരായിരുന്നു. അവരെയൊന്നും തനിക്ക് ഇഷ്ടമില്ലായിരുന്നു. വീടായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമെന്നും കനി വ്യക്തമാക്കി. വിവിധ ഭാഷകളിലായി അഭിനയ രംഗത്ത് കനി സജീവമാണ്.

Content Highlight: #Feels #pregnant #tension #periods #late #mother's #reply #Kanikusruthi

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup