---
title: "#swasika | കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിയിട്ടുണ്ട്, വീട്ടില്‍ സംഭവിച്ചത്! തുറന്ന് പറഞ്ഞ് സ്വാസിക "
english_title: "#Poisoned #snake #bite #happened #home #Swasika #said #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177078/poisoned-snake-bite-happened-home-swasika-said-openly"
published_at: "2024-01-16T10:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a610eeb7fe3_swasika2.jpg"
keywords: []
---

# #swasika | കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിയിട്ടുണ്ട്, വീട്ടില്‍ സംഭവിച്ചത്! തുറന്ന് പറഞ്ഞ് സ്വാസിക 

> **Lead Summary:** **ക**ടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിപ്പിക്കാം എന്ന് നടി സ്വാസിക. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തില്‍ നടി നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകളും ഇത് സംബന്ധിച്ച് വരുന്നുണ്ട്.

## Article Content

**ക**ടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിപ്പിക്കാം എന്ന് നടി സ്വാസിക. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തില്‍ നടി നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകളും ഇത് സംബന്ധിച്ച് വരുന്നുണ്ട്.

ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ തന്‍റെ അമ്മയുടെ മുത്തച്ഛന്‍ വിഷ വൈദ്യനാണ് എന്നും, കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷം ഇറക്കിപ്പിച്ചിട്ടുണ്ടെന്നും സ്വാസിക പറയുന്നു.അതേ സമയം അഭിമുഖത്തില്‍ സ്വാസികയ്ക്കൊപ്പം ഉണ്ടായിരുന്ന ഷൈന്‍ ടോം ചാക്കോയും സ്വാസികയുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന രീതിയിലാണ് സംസാരിച്ചത്.

തന്‍റെ അമ്മയുടെ അച്ഛന്‍ വിഷ വൈദ്യനാണ് എന്ന് പറഞ്ഞാണ് സ്വാസിക ആരംഭിക്കുന്നത്. കടിച്ച പാമ്പിനെ വിഷം ഇറക്കിയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അപ്പോള്‍ അഭിമുഖം നടത്തുന്ന ആങ്കര്‍ ഇതില്‍ സംശയം ചോദിക്കുന്നു. എന്‍റെ വീട്ടില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട് അമ്മയൊക്കെ സാക്ഷിയാണ് എന്ന് സ്വാസിക പറഞ്ഞു.

എവിടെയാണെങ്കിലും പാമ്പ് വരും. അത് പക്ഷെ ഫാമിലിക്ക് ഏറെ ദോഷമാണ്. അത് കൊണ്ടാണ് പിന്നീട് ആ ഫാമിലിയില്‍ ഒരോരോ ഇഷ്യൂസ് വരുന്നത്. കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യവും ചര്‍മ്മരോഗങ്ങളും വരുന്നത് അതുകൊണ്ടാണ്. അതുകൊണ്ട് കുറച്ച് കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തി. ഞാന്‍ കണ്ടിട്ടില്ല. എന്‍റെ അമ്മയുടെ മുത്തച്ഛനാണ് ഇതൊക്കെ ചെയ്തിരുന്നു. അദ്ദേഹം മരിച്ചു ഇപ്പോള് ആരും ചെയ്യുന്നില്ല.

ഷൈന്‍ ടോം ചാക്കോ, അപ്പോള്‍ കടിച്ച പാമ്പ് തന്നെയാണോ വരുന്നത് എന്ന് ഉറപ്പുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. എന്തോ ആയിക്കോട്ടെ അത് വരുന്നുണ്ടല്ലോ. ആ കടിച്ച പാമ്പ് തിരിച്ചുവരുന്നു. അതേ ആളുകളുടെ കടിച്ച ഭാഗത്ത് നിന്നും വിഷം ഇറക്കുന്നു.

എന്നിട്ട് പാമ്പ് തിരിച്ചുപോകുന്നു. ആ സമയത്ത് നമ്മുടെ വീട്ടിലെ തൊഴുത്ത് നിന്ന് കത്തും എന്നാണ് പറയുന്നത്. ഇത് പറയുമ്പോള്‍ ആളുകള്‍ക്ക് തമാശ എന്നൊക്കെപ്പറയും. പക്ഷെ ഇത് റിയല്‍ ആയിട്ടുള്ള നമ്മുടെ ഫാമിലിയില്‍ സംഭവിച്ചതാണ്- സ്വാസിക പറയുന്നു.

അതേ സമയം ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ട്രോളുകള്‍‍ സോഷ്യല്‍ മീഡിയയില്‍‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/177078/poisoned-snake-bite-happened-home-swasika-said-openly)