---
title: "#mammootty | താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ, 35 വർഷങ്ങൾക്ക് മുമ്പേ പുറത്തുവിട്ട മമ്മൂക്ക; കൗതുകമായി കണ്ടെത്തൽ"
english_title: "#Mammooka #released #title #upcoming #film #years #ago #Curious #finding"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177060/mammooka-released-title-upcoming-film-years-ago-curious-finding"
published_at: "2024-01-16T09:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5ff3293cc1_turbo.jpg"
keywords: []
---

# #mammootty | താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ, 35 വർഷങ്ങൾക്ക് മുമ്പേ പുറത്തുവിട്ട മമ്മൂക്ക; കൗതുകമായി കണ്ടെത്തൽ

> **Lead Summary:** **[ 2024** ൽ മലയാള സിനിമ കാത്തിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ‍ പെടുന്നതാണ് മമ്മൂട്ടി നായകനായി എത്തുന്ന ടർബോ എന്ന ചിത്രം. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ.

## Article Content

**[ 2024** ൽ മലയാള സിനിമ കാത്തിരിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ‍ പെടുന്നതാണ് മമ്മൂട്ടി നായകനായി എത്തുന്ന ടർബോ എന്ന ചിത്രം. മധുരരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ.

ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് തിരക്കഥ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ആക്ഷൻ- കോമഡി ചിത്രമാണ് ഇത്. എന്നാൽ ടർബോ എന്ന ചിത്രത്തിൻറെ ടൈറ്റിൽ 35 വർഷങ്ങൾക്ക് മുമ്പേ ഇറങ്ങിയ ഒരു മമ്മൂട്ടി ചിത്രത്തിലുണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

ആ ചിത്രം വൈറലാകുന്നുമുണ്ട്. ചലച്ചിത്ര പ്രേമികളുടെ സിനിമ ഗ്രൂപ്പായ എം3ഡിബിയിൽ അജിഷ് കെ ബാബു ഇട്ട പോസ്റ്റിലാണ് കൗതുകമായി കണ്ടെത്തൽ ഉള്ളത്.

1988 ൽ ഇറങ്ങിയ മനു അങ്കിൾ എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ മമ്മൂട്ടി ഓടിക്കുന്ന അംബാസിഡർ കാറിൽ 'ടർബോ' എന്ന് എഴുതിയിരിക്കുന്നു എന്നാണ് കണ്ടെത്തൽ 'താൻ ചെയ്യാനിരിക്കുന്ന സിനിമയുടെ ടൈറ്റിൽ, 35 വർഷങ്ങൾക്ക് മുമ്പേ പുറത്തുവിട്ട മമ്മൂക്ക' എന്നാണ് പോസ്റ്റിൻറെ ക്യാപ്ഷൻ.

ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് നിർമ്മിച്ച് ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയത്. ചിത്രം ദേശീയ പുരസ്കാരം അടക്കം നേടിയിരുന്നു.

അതേ സമയം മമ്മൂട്ടി നായകനായി എത്തുന്ന ടർബോയിൽ ഛയാഗ്രാഹണം നിർവഹിക്കുന്നത് വിഷ്‍ണു ശർമയാണ്. ടർബോയുടെ സംഗീത സംവിധാനം ജസ്റ്റിൻ വർഗീസ്. ടർബോ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലുമാണ് മമ്മൂട്ടി.

സ്റ്റൈലൻ ലുക്കിലാണ് ടർബോയിൽ മമ്മൂട്ടിയുള്ളത്. ടർബോയുടെ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ ഫോട്ടോകൾ സാമൂഹ്യ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/177060/mammooka-released-title-upcoming-film-years-ago-curious-finding)