---
title: "#TinyTom |  ജാഫര്‍ ഇടുക്കിയുടെ കൂടെ സ്റ്റേജില്‍ കയറാന്‍ പേടിയാണ്,കാരണം ഇത്; തുറന്ന് പറഞ്ഞ് നടന്‍ ടിനി ടോം"
english_title: "#Iam #afraid #go #stage #JafarIdukki #because #this #Actor #TinyTom #openedup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/177027/iam-afraid-go-stage-jafaridukki-because-this-actor-tinytom-openedup"
published_at: "2024-01-15T22:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5680901fd9_tiny_and_jaffar.jpg"
keywords: []
---

# #TinyTom |  ജാഫര്‍ ഇടുക്കിയുടെ കൂടെ സ്റ്റേജില്‍ കയറാന്‍ പേടിയാണ്,കാരണം ഇത്; തുറന്ന് പറഞ്ഞ് നടന്‍ ടിനി ടോം

> **Lead Summary:** മിമിക്രിയിലൂടെ അഭിനയത്തിലേക്ക് എത്തി ഇപ്പോള്‍ സിനിമയില്‍ സജീവമായ നടനാണ് ടിനി ടോം. തുടക്ക കാലത്തേ മിമിക്രിയിലെ പ്രകടനങ്ങളെ പറ്റി നടന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സ്‌റ്റേജില്‍ നിന്നും ഒത്തിരി തവണ പരിപാടികള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തിലൂടെ ടിനി പറയുന്നത്. അങ്ങനെ പൊട്ടിയതൊക്കെ നമുക്ക് പുതിയൊരു പാഠമാണ് പഠിപ്പിക്കുന്നതെന്ന് പറയുകയാണ് ടിനി ടോം.

## Article Content

മിമിക്രിയിലൂടെ അഭിനയത്തിലേക്ക് എത്തി ഇപ്പോള്‍ സിനിമയില്‍ സജീവമായ നടനാണ് ടിനി ടോം. തുടക്ക കാലത്തേ മിമിക്രിയിലെ പ്രകടനങ്ങളെ പറ്റി നടന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സ്‌റ്റേജില്‍ നിന്നും ഒത്തിരി തവണ പരിപാടികള്‍ പരാജയപ്പെട്ടിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തിലൂടെ ടിനി പറയുന്നത്. അങ്ങനെ പൊട്ടിയതൊക്കെ നമുക്ക് പുതിയൊരു പാഠമാണ് പഠിപ്പിക്കുന്നതെന്ന് പറയുകയാണ് ടിനി ടോം.

കൊച്ചിന്‍ ഓസ്‌കാര്‍ എന്നൊരു ട്രൂപ്പുണ്ട്. ദിലീപേട്ടന്‍ അടക്കം ഒരുപാട് പേരുണ്ടായിരുന്നു. അതില്‍ നിന്നും കുറേയാളുകള്‍ ചേര്‍ന്ന് മാറി വേറൊരു ട്രൂപ്പ് തുടങ്ങി. കൊച്ചിന്‍ സാഗര്‍ എന്നായിരുന്നു അതിന്റെ പേര്. പുതിയ ആളുകള്‍ക്ക് അവിടെ അവസരം കിട്ടി. അങ്ങനെയാണ് ഞാനും ചെല്ലുന്നത്. സ്ഥിരമുള്ള മിമിക്‌സ് പരേഡ് മാറണമെന്ന് പറഞ്ഞിട്ടാണ് മിമിക്‌സ് ഡ്രാമ എന്നൊരു പരിപാടി തുടങ്ങുന്നത്. നാടകവും മിമിക്രിയും ചേര്‍ത്ത് ചെയ്യാമെന്നാണ് തീരുമാനിച്ചത്.

നാടകത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കുന്നത് കൊണ്ടാണ് മിമിക്രി കൂടി ചേര്‍ത്തത്. അങ്ങനെ ഒരു പരുന്ത് പറന്ന് വരുന്ന തരത്തില്‍ ഡ്രാമ സെറ്റ് ചെയ്തു. ടിക്കറ്റ് പ്രോഗ്രാമാണ്. പരുന്ത് വന്നിട്ട് പറന്ന് പോകണം. പക്ഷേ അത് നടുവിലെത്തി വീണ് പോയി. എന്തോ ടെക്‌നിക്ക് മാറി പോയതായിരുന്നു പ്രശ്‌നമായത്. അതോടെ മിമിക്‌സ് ഡ്രാമ എന്ന പരിപാടി തന്നെ അവസാനിപ്പിക്കേണ്ടി വന്നുവെന്ന് ടിനി പറയുന്നു.അതുപോലെ ജാഫര്‍ ഇടുക്കിയുടെ കൂടെയും എനിക്ക് പരിപാടി അവതരിപ്പിക്കാന്‍ പറ്റില്ലെന്ന് പറയുകയാണ് ടിനി ടോം.

കാരണം അദ്ദേഹം എങ്ങനെയായിരിക്കും പെരുമാറുക എന്ന് പറയാന്‍ പറ്റില്ല. സംഗീതം പഠിപ്പിക്കുന്ന അധ്യാപകനും ശിഷ്യനുമായിട്ട് ഞങ്ങള്‍ ഒരു പരിപാടി അവതരിപ്പിച്ചു. ഒരു ബക്കറ്റില്‍ സാരി സോപ്പ് മുക്കി വെച്ചിട്ടാണ് സംഗീതം പഠിപ്പിക്കുന്നത്. സരിഗമ എന്ന് പറയുമ്പോള്‍ ആദ്യം സാരി പൊക്കി കാണിക്കും. ഗമ കാണിക്കാനായി ഷോള്‍ഡര്‍ പൊക്കി കാണിക്കും.അടുത്തത് പധ എന്ന് പറയുമ്പോള്‍ ബക്കറ്റിലിരിക്കുന്ന സോപ്പിന്റെ പത വാരി മുന്നിലേക്ക് എറിയും.

ഇത് ആളുകള്‍ക്കും പ്രശ്‌നമായി. മാത്രമല്ല ഇതെല്ലാം കണ്ട് ചിരി സഹിക്കാന്‍ പറ്റാതെ ഞാന്‍ സ്റ്റേജില്‍ നിന്നും പുറകിലേക്ക് പോയി. ജാഫറിക്കയാണെങ്കില്‍ ഇതെന്താണ് പഠിക്കാന്‍ പിള്ളേരൊന്നും വരാത്തതെന്ന് ചോദിച്ച് വേദിയിലൂടെ നടക്കുകയാണ്. അതിന് ശേഷം എന്റെ കൂടെ ഒരു പരിപാടി ചെയ്യില്ലെന്നാണ് പുള്ളി പറഞ്ഞതെന്ന് ടിനി ഓര്‍മ്മിക്കുന്നു.അതുകൊണ്ട് ജാഫറിക്കയുടെ കൂടെ സ്റ്റേജില്‍ കയറാന്‍ ഇപ്പോഴും പേടിയാണെന്ന് ടിനി ടോം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/177027/iam-afraid-go-stage-jafaridukki-because-this-actor-tinytom-openedup)