---
title: "ആ ദുശ്ശീലം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല; പൂജാ ഭട്ട്"
english_title: "It was not thought that the bad habit could be stopped; Pooja Bhatt"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17683/it-was-not-thought-that-the-bad-habit-could-be-stopped-pooja-bhatt"
published_at: "2021-12-24T20:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5dba02d9b6_pooja batt.jpg"
keywords: []
---

# ആ ദുശ്ശീലം അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല; പൂജാ ഭട്ട്

> **Lead Summary:** താര ജീവിതത്തിന്റെ മോശം വശങ്ങളിലൊന്നാണ് മദ്യപാനമടക്കമുള്ള ലഹരികള്‍ ജീവിതത്തെ ബാധിക്കുന്നവെന്നത്. പാര്‍ട്ടികളും മറ്റും തങ്ങളെ മദ്യത്തിനും മറ്റ് ലഹരിക്കും അടിമയാക്കി ജീവിതം തന്നെ നശിപ്പിച്ച അനുഭവങ്ങള്‍ പലരും പറഞ്ഞിരുന്നു.

## Article Content

താര ജീവിതത്തിന്റെ മോശം വശങ്ങളിലൊന്നാണ് മദ്യപാനമടക്കമുള്ള ലഹരികള്‍ ജീവിതത്തെ ബാധിക്കുന്നവെന്നത്. പാര്‍ട്ടികളും മറ്റും തങ്ങളെ മദ്യത്തിനും മറ്റ് ലഹരിക്കും അടിമയാക്കി ജീവിതം തന്നെ നശിപ്പിച്ച അനുഭവങ്ങള്‍ പലരും പറഞ്ഞിരുന്നു.

ഇപ്പോഴിതാ താന്‍ മദ്യപാനത്തില്‍ നിന്നും രക്ഷപ്പെട്ട കഥ പറയുകയാണ് നടി പൂജ ഭട്ട്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളും ആലിയ ഭട്ടിന്റെ സഹോദരിയുമാണ് പൂജ. വലിയൊരു ഇടവേളയ്ക്ക് ശേഷം ബോംബെ ബീഗംസ് എന്ന ചിത്രത്തിലൂടെ പൂജ തിരികെ വന്നിരുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

താന്‍ ജീവിതത്തില്‍ മുമ്പൊരിക്കലും  ഇല്ലാതിരുന്ന അത്ര സന്തോഷത്തിലാണ് ഇപ്പോഴെന്നാണ് നടി പൂജാ ഭട്ട്. ജീവിതത്തില്‍ കൂടെക്കൂടിയ ദുശ്ശീലത്തെ ഉപേക്ഷിച്ചതോടെയാണ് തനിക്ക് സന്തോഷത്തിന്റെ ലോകത്തേക്കു പ്രവേശിക്കാനായതെന്നാണ് പൂജ പറയുന്നത്. ശാരീരികവും മാനസികവുമായ പല തരം അസ്വസ്ഥതകളുണ്ടാക്കിയ മദ്യപാനത്തെ ഉപേക്ഷിച്ചതോടെയാണ് താന്‍ യഥാര്‍ഥ സന്തോഷം അറിഞ്ഞതെന്നാണ് പൂജ ഭട്ട് പറയുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി താന്‍ മദ്യപിച്ചിട്ടില്ലെന്ന് പൂജ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പൂജ ഭട്ട് മനസ് തുറന്നത്. തന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

'മദ്യമില്ലാതെതന്നെ ഞാന്‍ ആകര്‍ഷകയായിരിക്കുന്നില്ലേ എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് പൂജ ചോദിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി മദ്യപിച്ചിട്ടേയില്ല. നന്ദി. വിനയം. സ്വാതന്ത്ര്യം എന്നും പൂജ ഭട്ട് കുറിച്ചു. മദ്യപാനം ഇല്ലാത്ത ജീവിതം ഗംഭീരവും മഹത്തരവുമാണെന്നു സൂചിപ്പിക്കുന്ന ഏതാനും ഹാഷ്ടാഗുകളും നടി സന്ദേശത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

താരത്തിന്റെ പോസ്‌ററ് വൈറലായി മാറിയിരിക്കുകയാണ്. ഇതോടെ നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്‌റുമായി എത്തിയത്. താരത്തിന്റെ തീരുമാനം വളരെ നന്നായെന്ന് പലരും കമന്റിലൂടെ അറിയിക്കുന്നുണ്ട്.

അടുത്തിടെ കനേഡിയന്‍ എഴുത്തുകാരി ലൂയി പെന്നിയുടെ ചില വാചകങ്ങളും പൂജ പോസ്റ്റ് ചെയ്തിരുന്നു. 'മദ്യപിക്കാതിരിക്കുക ഭീരുക്കളുടെ സ്വഭാവമല്ല. മദ്യപിക്കാത്തവരെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടാകാം. എന്നാല്‍ മദ്യമില്ലാത്ത വഴിയില്‍ യാത്ര ചെയ്യണമെങ്കില്‍ വലിയ തോതില്‍ സത്യസന്ധത വേണം.

ധൈര്യവും വേണം. മദ്യപാനം നിര്‍ത്തുക എളുപ്പമാണ്. എന്നാല്‍ അതിനുശേഷം ജീവിതത്തെ ഒറ്റയ്ക്ക് നേരിടേണ്ടതുണ്ട്. നമ്മുടെ തന്നെ ഭയത്തെയും ആശങ്കകളെയും നേരിടണം. അസാധാരണ ധൈര്യമുണ്ടെങ്കിലേ അതിനു കഴിയൂ.'എന്ന വാക്കുകളായിരുന്നു പൂജ ഭട്ട് പങ്കുവച്ചിരുന്നത്. 

പലപ്പോഴും മദ്യപാനം നിര്‍ത്താന്‍ താന്‍ ശ്രമിച്ചതിനെ കുറിച്ച് പൂജ ഭട്ട് പങ്കുവച്ചിരുന്നു. താന്‍ മദ്യം നിര്‍ത്തി മൂന്നു വര്‍ഷമായപ്പോഴും സമാനമായ രീതിയില്‍ പൂജ സമൂഹ മാധ്യമത്തിലൂടെ സന്തോഷം പങ്കുവച്ചിരുന്നു. നേരത്തെ, മദ്യം നിര്‍ത്തിയതിന്റെ പേരില്‍ ആദ്യമൊക്കെ തന്നെ പലരും കളിയാക്കിയിരുന്നുവെന്നും പൂജ തുറന്നു പറഞ്ഞിരുന്നു.

മദ്യം നിര്‍ത്തിയ ഓരോ ദിവസവും താന്‍ സന്തോഷത്തിന്റെ വഴിയിലൂടെ യാത്ര ചെയ്യുകയാണെന്നാണ് പൂജ ഭട്ട് അഭിപ്രായപ്പെടുന്നത്. തനിക്ക് സ്വയം വിശ്വസിക്കാനും ആത്മവിശ്വാസം നേടാനുമുള്ള മാര്‍ഗ്ഗമായിരുന്നു മദ്യപാനം ഉപേക്ഷിക്കുക എന്നതെന്നാണ് പൂജ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/17683/it-was-not-thought-that-the-bad-habit-could-be-stopped-pooja-bhatt)