---
title: "#kjjoy |സംഗീത സംവിധായകൻ കെ. ജെ. ജോയ് അന്തരിച്ചു"
english_title: "#Music #Director #KJJoy #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/176815/music-director-kjjoy-passedaway"
published_at: "2024-01-15T08:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a49e3549241_kjjoy.jpg"
keywords: []
---

# #kjjoy |സംഗീത സംവിധായകൻ കെ. ജെ. ജോയ് അന്തരിച്ചു

> **Lead Summary:** സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.

## Article Content

സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.

തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.

മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സം​ഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം.

ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീബോർഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്. 12 ഹിന്ദി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്.

ബുധനാഴ്ച ചെന്നൈയിൽ ആണ് സംസ്കാരം നടത്തുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/176815/music-director-kjjoy-passedaway)