---
title: "'ഇനി അവള്‍ അല്ല അവന്‍' ട്രാൻസ്‍ജെൻഡറാണ് താനെന്ന് വെളിപ്പെടുത്തി പ്രമുഖ ഹോളിവുഡ് താരം"
english_title: "The Hollywood actress revealed that she is transgender. Elliott Page, the famous Hollywood actress Ellen Page, revealed this"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1768/the-hollywood-actress-revealed-that-she-is-transgender-elliott-page-the-famous-hollywood-actress-ellen-page-revealed-this"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fc735dde9997_eliya 1.jpg"
keywords: []
---

# 'ഇനി അവള്‍ അല്ല അവന്‍' ട്രാൻസ്‍ജെൻഡറാണ് താനെന്ന് വെളിപ്പെടുത്തി പ്രമുഖ ഹോളിവുഡ് താരം

> **Lead Summary:** സിനിമയില്‍ തന്നെ വളരെ അപൂര്‍വമായ കാര്യമാണ് ഇത് .ഹോളിവുഡ് നടിയാണ് താന്‍ ട്രാൻസ്‍ജെൻഡറാണ് വെളിപ്പെടുത്തി രംഗത്ത് വന്നത് . പ്രമുഖ ഹോളിവുഡ് താരം എലൻ പേജ് എന്ന എലിയട്ട് പേജ് ആണ് ഇക്കാര്യം പുറത്തു വിട്ടത് .

## Article Content

സിനിമയില്‍ തന്നെ വളരെ അപൂര്‍വമായ കാര്യമാണ് ഇത് .ഹോളിവുഡ് നടിയാണ് താന്‍ ട്രാൻസ്‍ജെൻഡറാണ് വെളിപ്പെടുത്തി രംഗത്ത് വന്നത് . പ്രമുഖ ഹോളിവുഡ് താരം എലൻ പേജ് എന്ന എലിയട്ട് പേജ് ആണ് ഇക്കാര്യം പുറത്തു വിട്ടത് .

തന്റെ യഥാര്‍ഥ അസ്‍തിത്വത്തെ തിരിച്ചറിയാൻ കഴിഞ്ഞ അനുഭവം വാക്കുകളില്‍ പറയാനാകുന്നതല്ല. ലൈംഗിക ന്യൂനപക്ഷങ്ങളെ ഞാൻ പിന്തുണയ്‍ക്കും. ഇനി മുതല്‍ ഞാൻ അവൻ അല്ലെങ്കില്‍ അവര്‍ ആണെന്ന് എലിയട്ട് പേജ് പറയുന്നു.

ട്രാൻസ് വ്യക്തിത്വം പരസ്യമാക്കി എലിയട്ട് പേജ് തന്നെ കുറിപ്പ് പങ്കുവെച്ചു. ഓസ്‍കറിനായി നാമനിർദേശം ചെയ്യപ്പെട്ട ജൂണോ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായി ശ്രദ്ധേയയായ താരമാണ് എലൻ പേജ്.

സുഹൃത്തുക്കളെ, ഞാൻ ട്രാൻസ് ആണെന്ന് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നുവെന്നാണ് എലിയട്ട് പേജ് എഴുതിയിരിക്കുന്നത്.ഇത് എഴുതാൻ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ട്. ജീവിതത്തില്‍ ഇങ്ങനെ എത്താൻ കഴിഞ്ഞതില്‍.

എന്റെ യാത്രയില്‍ എന്നെ പിന്തുണച്ച വ്യക്തികളോട് നന്ദി. എന്റെ അസ്ഥിത്വം തിരിച്ചറിഞ്ഞുള്ള അനുഭവം എങ്ങനെയാണ് എന്ന് വാക്കുകളില്‍ വിവരിക്കാനാകില്ല. ട്രാൻസ് കമ്യൂണിറ്റിയില്‍ ഒരുപാട് ആള്‍ക്കാര്‍ എനിക്ക് പ്രചോദനമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1768/the-hollywood-actress-revealed-that-she-is-transgender-elliott-page-the-famous-hollywood-actress-ellen-page-revealed-this)