മിന്നല്‍ മുരളി' റിലീസിനു പിന്നാലെ ആദ്യ പ്രതികരണവുമായി ടൊവീനോയും ബേസിലും

മിന്നല്‍ മുരളി' റിലീസിനു പിന്നാലെ ആദ്യ പ്രതികരണവുമായി ടൊവീനോയും ബേസിലും
2021-12-24T19:15:00 | By Susmitha Surendran

മിന്നല്‍ മുരളി'  റിലീസിനു പിന്നാലെ ആദ്യ പ്രതികരണവുമായി ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ടൊവീനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും . ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്കുള്ള നന്ദി അറിയിച്ചിരിക്കുകയാണ് ഇരുവരും.

"എല്ലാവരോടും ഒരുപാട് നന്ദി. തുടക്കം മുതൽ ദേ ഇപ്പൊ വരെ ഞങ്ങളുടെ കൂടെ നിന്നതിന്. ഞങ്ങളുടെ മിന്നൽ മുരളിയെ നമ്മുടെ മിന്നൽ മുരളി ആക്കിയതിന്! ഒരുപാട് നന്ദി അതിലേറെ സ്നേഹം", ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.

'എല്ലാവര്‍ക്കും നന്ദി' എന്നു മാത്രമാണ് ബേസിലിന്‍റെ കുറിപ്പ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസുകളില്‍ പ്രധാനപ്പെട്ട ഇന്ത്യന്‍ എന്‍ട്രിയായാണ് മിന്നല്‍ മുരളി എത്തിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 1.30നായിരുന്നു റിലീസ്. 2 മണിക്കൂര്‍ 39 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ നാലരയോടെ എത്തിത്തുടങ്ങി.

സമീപകാലത്ത് മറ്റൊരു ഇന്ത്യന്‍ റിലീസിനും നെറ്റ്ഫ്ലിക്സ് ഇത്രയും പ്രാധാന്യവും ഹൈപ്പും കൊടുത്തിരുന്നില്ല. പ്രീ-റിലീസ് പ്രൊമോഷനുകളിലൂടെ സൃഷ്‍ടിക്കപ്പെട്ട ഹൈപ്പിനോട് നീതി പുലര്‍ത്തുന്ന ചിത്രമെന്നാണ് ട്വിറ്ററിലും ഫേസ്ബുക്കിലുമായി ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍

മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയിരിക്കുന്ന ചിത്രം ടൊവീനോയുടെയും ബേസിലിന്‍റെയും കരിയറിലെ നാഴികക്കല്ലാണ്.

ഗോദ എന്ന വിജയചിത്രത്തിനു ശേഷം ഇരുവരും ഒന്നിച്ച ചിത്രവുമാണിത്. ഗുരു സോമസുന്ദരമാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഈ കഥാപാത്രത്തിനും അദ്ദേഹത്തിന്‍റെ പ്രകടനത്തിനും സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഈ മാസം 16ന് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ നടന്നിരുന്നു. സംവിധായിക അഞ്ജലി മേനോന്‍ അടക്കം അവിടെവച്ച് ചിത്രം കണ്ട പ്രമുഖരും മികച്ച അഭിപ്രായങ്ങളാണ് പങ്കുവച്ചിരുന്നത്.

Content Highlight: Tovino and Basil with the first reaction after the release of 'Minnal Murali'

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup