#judeanthany | കാണികളുമായി തര്‍ക്കിച്ച് ജൂഡ് ആന്തണി; കെഎല്‍എഫ് വേദിയില്‍ തര്‍ക്കം

#judeanthany | കാണികളുമായി തര്‍ക്കിച്ച് ജൂഡ് ആന്തണി; കെഎല്‍എഫ് വേദിയില്‍ തര്‍ക്കം
2024-01-14T12:23:00 | By Athira V

കോഴിക്കോട് കടപ്പുറത്ത് വച്ച് നടക്കുന്ന കേരള ലിറ്ററേച്ചറര്‍ ഫെസ്റ്റിവല്‍ സംവാദ വേദിയില്‍ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും കാണികളും തമ്മില്‍ തര്‍ക്കം. ജൂഡ്, സിനിമ നിരൂപകന്‍ മനീഷ് നാരായണന്‍, ജിആര്‍ ഇന്ദുഗോപന്‍ എന്നിവര്‍ അണിനിരന്ന സംവാദത്തിലാണ് തര്‍ക്കം നടന്നത്.

2018 സിനിമയില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും അവഗണിച്ചു എന്ന രീതിയില്‍ ഒരു കാണി ചോദിച്ച ചോദ്യമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. ഈ സെഷനാകെ താന്‍ ഇതിനുള്ള ഉത്തരം നല്‍കിയതാണെന്നും ചോദ്യം ചോദിച്ചയാള്‍ക്കു വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും അത് തന്‍റെ ദേഹത്തേക്ക് ഇടേണ്ടതില്ലെന്നും ജൂഡ് പറഞ്ഞു.

മുഖ്യമന്ത്രിയെ ഞാന്‍ അപമാനിച്ചിട്ടില്ല. കേരളത്തിന്‍റെ ഒരുമയെ ആണ് ആ ചിത്രത്തില്‍ കാണിച്ചത്. അതിനെക്കുറിച്ച് ഞാന്‍ പറഞ്ഞത് മനസിലായില്ലെന്ന് നിങ്ങള്‍ അഭിനയിക്കുകയാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്തയാളാണ് ഞാന്‍. നിങ്ങളുടെ രാഷ്ട്രീയം എനിക്ക് മനസിലാകും. അതുകൊണ്ട് ഉത്തരം പറയാന്‍ സൌകര്യം ഇല്ലെന്ന് ജൂഡ് പറഞ്ഞു. ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ച് സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു.

ഇതോടെ ചോദ്യം ചോദിക്കുമ്പോള്‍ പാര്‍ട്ടി അംഗമാണോ എന്ന് പരിശോധിക്കുകയല്ല. ഉത്തരം നല്‍കുകയാണ് വേണ്ടത് സദസില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ഇതോടെ ചര്‍ച്ചയുടെ മോഡറേറ്ററായ മാധ്യമ പ്രവര്‍ത്തകന്‍ ജോസി ജോസഫ് ഇടപെട്ട് സംസാരിച്ചു.

സിനിമയെ വിമര്‍ശിക്കാം, അധിക്ഷേപിക്കേണ്ട ആവശ്യമില്ലെന്നും ജോസി പറഞ്ഞു. 2018ല്‍ മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും, നിങ്ങള്‍ സിനിമയെടുത്തിട്ടു സംസാരിക്കൂ എന്നും ജോസി പറഞ്ഞതോടെ കാണികള്‍ക്കിടയില്‍ നിന്നും വീണ്ടും തര്‍ക്കം ഉയര്‍ന്നു.

Content Highlight: #judeanthany #joseph #heat #debate #audiance #klf #2024

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup