#archanamariyappan | പാന്റ് മുട്ടോളം പൊക്കി, വീണ്ടും പൊക്കാന്‍ പറഞ്ഞു! വെളിപ്പെടുത്തലുമായി അര്‍ച്ചന

#archanamariyappan | പാന്റ് മുട്ടോളം പൊക്കി, വീണ്ടും പൊക്കാന്‍ പറഞ്ഞു!  വെളിപ്പെടുത്തലുമായി അര്‍ച്ചന
2024-01-13T21:05:00 | By Athira V

സിനിമ നിരവധി പേരുടെ സ്വപ്നമാണ്. ഒരു സിനിമയിലെങ്കിലും അഭിനയിക്കുക, ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമെങ്കിലും ചെയ്യുക എന്ന ആഗ്രഹവുമായി നടക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ഇങ്ങനെ സിനിമാ സ്വപ്നങ്ങളുമായി നടക്കുന്നവരെ ചൂഷണം ചെയ്യാന്‍ കച്ചക്കെട്ടി നടക്കുന്നവരും നിരവധിയാണ് എന്നത് സങ്കടകരമായ വസ്തുതയാണ്. സിനിമയില്‍ ബന്ധങ്ങളൊന്നുമില്ലാതെ അവസരം തേടി വരുന്നവരാണ് മിക്കപ്പോഴും ഇവരുടെ ഇരകളാകുന്നത്. 

അവസരം നല്‍കാം എന്ന വാഗ്ദാനം നല്‍കി സാമ്പത്തികമായും ശാരീരീകമായുമെല്ലാം ചൂഷണം ചെയ്യുന്ന ഇത്തരക്കാരെ കുറിച്ച് പല നടിമാരും ഇതിനകം തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമാ രംഗത്ത് മാത്രമല്ല, സീരിയല്‍ രംഗത്തും കാസ്റ്റിംഗ് കൗച്ചിംഗ് പോലുള്ള സംഭവങ്ങള്‍ അരങ്ങേറാറുണ്ട്. ഒരിക്കല്‍ തനിക്കുണ്ടായ അനുഭവം സീരിയല്‍ താരം അര്‍ച്ചന മാരിയപ്പന്‍ തുറന്നു പറഞ്ഞിരുന്നു. 

തമിഴിലെ ജനപ്രീയ പരമ്പരകളില്‍ വില്ലത്തി വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള താരമാണ് അര്‍ച്ചന. ഇതിന് പുറമെ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹന്‍സിക നായികയായ വാള്‍ എന്ന സിനിമയിലെ വേഷം ശ്രദ്ധ നേടിയിരുന്നു. ഈയ്യടുത്തൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. സിനിമാ മേഖലയില്‍ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്ന് അര്‍ച്ചന പറയുന്നു. ഒരു സംവിധായകനില്‍ നിന്നാണ് അര്‍ച്ചനയ്ക്ക് മോശം അനുഭവമുണ്ടായത്. 

'അദ്ദേഹം ഒരു വലിയ സംവിധായകനാണ്, ഞാന്‍ അയാളുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, അയാളുടെ അടുത്ത് ഞാന്‍ ഒരു ഓഡിഷന് പോയി. സിനിമയില്‍ എനിക്ക് നഴ്സിന്റെ വേഷണമാണെന്ന് അവര്‍ പറഞ്ഞു. നിങ്ങള്‍ നഴ്സിന്റെ വേഷത്തിലായിരിക്കും. ഒരാഴ്ചത്തെ ഷൂട്ടിങ് ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.

തുടര്‍ന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാരെല്ലാം പുറത്തേക്ക് പോയി.'' എന്നാണ് അര്‍ച്ചന പറയുന്നത്. ''അന്ന് ഞാന്‍ സല്‍വാര്‍ ആണ് ധരിച്ചിരുന്നത്. അപ്പോള്‍ സംവിധായകന്‍ എന്നോട് പറഞ്ഞു, 'നിന്റെ പാന്റ് കാല്‍മുട്ടോളം ഉയര്‍ത്തൂ'എന്തിനാ സാര്‍? എന്ന് ഞാന്‍ ചോദിച്ചു. 'ഒരു നഴ്സിന്റെ വേഷത്തില്‍ നിങ്ങള്‍ എങ്ങനെ ഉണ്ടാകുമെന്ന് അറിയാന്‍ ആണ്' എന്ന് അയാള്‍ പറഞ്ഞു. ശരി എന്ന് പറഞ്ഞ് ഞാന്‍ എന്റെ പാന്റ് മുട്ടോളം പൊക്കി. അത്രയും പൊക്കിയതിനു ശേഷം അല്‍പ്പം കൂടി മുകളിലേക്ക് ഉയര്‍ത്താന്‍ അയാള്‍ പറഞ്ഞു'' എന്നും അര്‍ച്ചന പറയുന്നു. 

അപ്പോഴാണ് അയാള്‍ക്ക് മറ്റെന്തൊക്കെയോ ഉദ്ദേശമുണ്ടെന്ന് എനിക്ക് മനസ്സിലായത്. അന്ന് അയാള്‍ ഒരു വലിയ സംവിധായകനായിരുന്നു. എനിക്ക് അയാളുമായി തര്‍ക്കിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. നാളെ വന്ന് കോസ്റ്റും ധരിക്കാമെന്ന് പറഞ്ഞ് ഞാന്‍ ആ ഓഫീസില്‍ നിന്നും ഞാന്‍ ഇറങ്ങിയോടിയെന്നും അര്‍ച്ചന പറഞ്ഞിരുന്നു.

സിനിമാ രംഗത്ത് ഇത്തരം അനുഭവമുണ്ടാകുന്ന ആദ്യത്തെ താരമോ അവസാനത്തെ താരമോ അല്ല അർച്ചന. പലപ്പോഴായി പലരും തങ്ങളുടെ മോശം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളത്തിലും കാസ്റ്റിംഗ് കൌച്ച് നിലനില്‍ക്കുന്നതായി പലരും തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയുടെ ചതിക്കുഴികളെക്കുറിച്ച് അറിയാതെ കടന്നു വരുന്ന പലർക്കും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. 

Content Highlight: #director #asked #actress #archanamariyappan #lift #her #pants

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup