---
title: "#meenakshidileep | 'മീനാക്ഷി മനസുവെച്ചാല്‍ എന്റെ ആഗ്രഹം നടക്കും, കാശ് കണ്ടിട്ടല്ല അത് കണ്ടിട്ടാണ്'; മഞ്ജുവിന് പിന്നാലെ മീനുവും!"
english_title: "#fans #funny #comment #proposing #meenakshidileep #post #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/176583/fans-funny-comment-proposing-meenakshidileep-post-goes-viral"
published_at: "2024-01-13T19:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a296596ba5c_meenakshi.jpg"
keywords: []
---

# #meenakshidileep | 'മീനാക്ഷി മനസുവെച്ചാല്‍ എന്റെ ആഗ്രഹം നടക്കും, കാശ് കണ്ടിട്ടല്ല അത് കണ്ടിട്ടാണ്'; മഞ്ജുവിന് പിന്നാലെ മീനുവും!

> **Lead Summary:** **ദുൽ**ഖർ സൽമാനും പ്രണവും സിനിമയിലേക്ക് അരങ്ങേറിയപ്പോൾ അത് വലിയ ആഘോഷമാക്കിയവരാണ് മലയാളികൾ. ആ ഒരു വരവേൽപ്പ് തന്നെ സിനിമയിലേക്ക് അരങ്ങേറിയാൽ ലഭിക്കാൻ സാധ്യതയുള്ള താരപുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. പക്ഷെ ഇപ്പോൾ പഠനത്തിലാണ് മീനാക്ഷിക്ക് ശ്രദ്ധ. അച്ഛന്റെ സിനിമയിലെ സീനുകൾ ഉൾപ്പെടുത്തി മുമ്പ് ടിക്ക് ടോക്കൊക്കെ ചെയ്തിരുന്നു മീനാക്ഷി. അന്ന് ആരാധകർ കരുതിയത് വൈകാതെ മീനാക്ഷി സിനിമയിലേക്ക് വരുമെന്നാണ്. 

## Article Content

**ദുൽ**ഖർ സൽമാനും പ്രണവും സിനിമയിലേക്ക് അരങ്ങേറിയപ്പോൾ അത് വലിയ ആഘോഷമാക്കിയവരാണ് മലയാളികൾ. ആ ഒരു വരവേൽപ്പ് തന്നെ സിനിമയിലേക്ക് അരങ്ങേറിയാൽ ലഭിക്കാൻ സാധ്യതയുള്ള താരപുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. പക്ഷെ ഇപ്പോൾ പഠനത്തിലാണ് മീനാക്ഷിക്ക് ശ്രദ്ധ. അച്ഛന്റെ സിനിമയിലെ സീനുകൾ ഉൾപ്പെടുത്തി മുമ്പ് ടിക്ക് ടോക്കൊക്കെ ചെയ്തിരുന്നു മീനാക്ഷി. അന്ന് ആരാധകർ കരുതിയത് വൈകാതെ മീനാക്ഷി സിനിമയിലേക്ക് വരുമെന്നാണ്. 

കാരണം ഒരു നായികയ്ക്ക് വേണ്ട എല്ലാ കഴിവും ​ഗുണങ്ങളും മീനാക്ഷിക്കുണ്ട്. ന‍ൃത്തത്തിൽ അടക്കം പ്രാവീണ്യം തെളിയിച്ച മീനാക്ഷിയിപ്പോൾ മെഡിസിൻ പഠനവും ഹൗസ് സർജൻസിയും ഒക്കെയായി തിരക്കിലാണ്. മകൾ സിനിമയിലേക്ക് വരുമോയെന്ന് ചോദിച്ചാൽ കൃത്യമായ ഒരു മറുപടി പറയാൻ ദീലിപിനുമാകാറില്ല.

മകൾ ഡോക്ടറാവാൻ പഠനം ആരംഭിച്ചപ്പോൾ‌ മുതൽ ത്രില്ലിലാണ് ദിലീപും. അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മകളുടെ വിശേഷങ്ങൾ ദിലീപും പങ്കിടാറുണ്ട്. സ്കൂൾ ജീവിതം അവസാനിച്ചശേഷമാണ് മീനാക്ഷി സോഷ്യൽമീ‍ഡിയയിൽ ആക്ടീവായി തുടങ്ങിയത്. ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നുവെങ്കിലും വളരെ വിരളമായി മാത്രമെ അതിൽ ആക്ടീവായി മീനാക്ഷി നിൽക്കാറുള്ളു. മീനാക്ഷി എന്ത് പോസ്റ്റ് പങ്കിട്ടാലും അത് ഉടൻ തന്നെ വാർത്തയാകും. കാരണം മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളുടെ മകളാണല്ലോ... 2020ലാണ് മീനാക്ഷി ഇൻസ്റ്റ​ഗ്രാം പേജ് ആരംഭിച്ചത്. ഇതുവരെ താരപുത്രിയെ നാല് ലക്ഷത്തിന് അടുത്ത് ആളുകൾ ഫോളോ ചെയ്യുന്നുണ്ട്. 

ദിലീപിനെയും കാവ്യ മാധവനെയും അടക്കം വെറും നാൽപ്പത്തിയൊമ്പത് പേരെ മാത്രമെ മീനാക്ഷി തിരികെ ഫോളോ ചെയ്യുന്നുള്ളു. അതിലും അമ്മ മഞ്ജു വാര്യർ ഇല്ല. ഇപ്പോഴിതാ മീനാക്ഷി പങ്കിട്ട ഏറ്റവും പുതിയ പോസ്റ്റും അതിന് ലഭിച്ച കമന്റുകളുമാണ് വൈറലാകുന്നത്. മഞ്ഞ നിറത്തിലുള്ള സ്ലീവ് ലെസ് ചുരിദാറിൽ അതീവ സുന്ദരിയായി ചിരിതൂകി നിൽക്കുന്ന മീനാക്ഷിയാണ് ചിത്രങ്ങളിലുള്ളത്. ഫോട്ടോയ്ക്ക് മഞ്ഞക്കിളിയുടെ ഒരു ചിത്രമാണ് ക്യാപ്ഷനായി മീനാക്ഷി നൽകിയത്. ഫോട്ടോ നിമിഷനേരം കൊണ്ട് വൈറലായി സെലിബ്രിറ്റി​കളായ നമിത പ്രമോദ് അടക്കം നിരവധിപേർ കമന്റുകളുമായി എത്തി. നമിത് മീനാക്ഷിയുടെ ഉറ്റ ചങ്ങതിയാണ്. പ്രിറ്റി എന്നാണ് മീനാക്ഷിയുടെ ഫോട്ടോയ്ക്ക് നമിത നൽകിയ കമന്റ്. 

സുരേഷ്​ ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ ഹൽദിക്കെത്തിയപ്പോൾ ഉള്ളതാണോ ഫോട്ടോയെന്ന സംശയം ആരാധകർക്കുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അവരുടെ കുടുംബവും സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹ ചടങ്ങുമായി ബന്ധപ്പെട്ട തിരക്കിലാണ്. സെലിബ്രിറ്റികളുടെ കമന്റുകൾക്ക് പുറമെ ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റുകളും വന്നിട്ടുണ്ട്. മുമ്പ് മീനാക്ഷി എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്തിടുമായിരുന്നു. ഇപ്പോള്‍ എന്തും പറയാനുള്ള ലൈസന്‍സ് താരം നല്‍കി. അതുകൊണ്ട് തന്നെ ചിരിപ്പിക്കുന്ന തരം നിരവധി കമന്റുകൾ ഫോട്ടോയ്ക്ക് വരുന്നുണ്ട്. വിവാഹാലോചന അടക്കമുള്ളവയാണ് കമന്റായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് കല്യാണാലോചനകള്‍ വരുന്നുണ്ടെന്നറിഞ്ഞു. 

ഭവതി ഒന്ന് മനസുവെച്ചാല്‍ ദിലീപേട്ടന്‍ എന്റെ അമ്മായിയപ്പനാവും. കാശ് കണ്ട് മോഹിച്ചിട്ടൊന്നുമല്ല... ഈ നിഷ്‌കളങ്ക ചിരി കണ്ടിട്ടാണ് എന്നാണ് ഒരു ആരാധകൻ കുറിച്ചത്. ചുന്ദരി ആയീണ്ടല്ലോ... ദിലീപേട്ടന്റെ മോൾ എന്നിങ്ങനെ എല്ലാമാണ് മറ്റ് കമന്റുകൾ. കൂ‌ടാതെ പതിവായുള്ള മഞ്ജുവുമായുള്ള സാദൃശ്യം ചൂണ്ടാക്കാട്ടിയുള്ള നിരവധി കമന്റുകളുമുണ്ട്. അമ്മയുടെ ചിത്രങ്ങൾ വൈറലായി മാറിയതിന് പിന്നാലെ മകളും ഇന്റർനെറ്റിൽ വൈറലാണ്. കഴിഞ്ഞ ദിവസം കറുപ്പ് സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങൾ മഞ്ജു പങ്കിട്ടത് ആരാധകർ ആഘോഷമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/176583/fans-funny-comment-proposing-meenakshidileep-post-goes-viral)