---
title: "#Shakeela | ഇന്ത്യൻ സിനിമയിൽ നായികമാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഷക്കീല "
english_title: "#Shakeela #opens #difficulties #faced #heroines #Indian #cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/176435/shakeela-opens-difficulties-faced-heroines-indian-cinema"
published_at: "2024-01-13T08:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a1fd874d233_shakkeeela.jpg"
keywords: []
---

# #Shakeela | ഇന്ത്യൻ സിനിമയിൽ നായികമാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഷക്കീല 

> **Lead Summary:** **[ നാ**യികമാർക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും അത് പുറത്തുപറയാൻ തന്നെ നാണക്കേടാണെന്നും ഷക്കീല. കെഎൽഎഫ് വേദിയിൽ സംസാരിക്കവെയാണ് ഇന്ത്യൻ സിനിമയിൽ നായികമാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് താരം സംസാരിച്ചത്.

## Article Content

**[ നാ**യികമാർക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും അത് പുറത്തുപറയാൻ തന്നെ നാണക്കേടാണെന്നും ഷക്കീല. കെഎൽഎഫ് വേദിയിൽ സംസാരിക്കവെയാണ് ഇന്ത്യൻ സിനിമയിൽ നായികമാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് താരം സംസാരിച്ചത്.

കിന്നാരത്തുമ്പിയിൽ അഞ്ച് ദിവസത്തേക്ക് ഇരുപത്തിഅയ്യായിരം രൂപ പ്രതിഫലം ലഭിച്ചു. ശേഷം പ്രതിഫലം കൂടുതൽ ലഭിച്ചു തുടങ്ങി. എന്നാൽ ഒരു സിനിമയുടെ പേരിൽ വിളിച്ചു വരുത്തി രണ്ട് സിനിമകളിൽ അഭിനയിപ്പിച്ചും വണ്ടിച്ചെക്ക് തന്ന് പറ്റിച്ചവരും ഉണ്ടെന്നും നടി വെളിപ്പെടുത്തി.

സിനിമ മേഖലയിലെ പ്രശ്‌ന പരിഹാരത്തിനുള്ള ഐസിസി പ്രാവർത്തികമല്ലെന്ന് പ്രതികരിച്ച ഷക്കീല ആഭ്യന്തര പരാതി പരിഹാര സെല്ലിൽ പരാതിപ്പെട്ടാൽ പിന്നെ അവസരം ലഭിക്കില്ലെന്നും പ്രതികരിച്ചു. ഗൾഫ് രാജ്യങ്ങളിലെ ശിക്ഷാ രീതികൾ നാട്ടിലും ഉണ്ടാകണമെന്നും ഷക്കീല അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/176435/shakeela-opens-difficulties-faced-heroines-indian-cinema)