---
title: "25 കാമുകിമാര്‍! ഒടുവില്‍ പറ്റിക്കാന്‍ ഫോണ്‍ ചെയ്ത സുനിതയുമായി പ്രണയം"
english_title: "25 girlfriends! He finally fell in love with Sunita who phoned him to catch up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17632/25-girlfriends-he-finally-fell-in-love-with-sunita-who-phoned-him-to-catch-up"
published_at: "2021-12-24T14:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c58a8522561_.jpg"
keywords: []
---

# 25 കാമുകിമാര്‍! ഒടുവില്‍ പറ്റിക്കാന്‍ ഫോണ്‍ ചെയ്ത സുനിതയുമായി പ്രണയം

> **Lead Summary:** ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് അനില്‍ കപൂര്‍. ചെറുപ്പക്കാരെ പോലും അമ്പരപ്പിക്കുന്ന ഊര്‍ജവുമായി അദ്ദേഹം ഇന്നും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. അനില്‍ കപൂറിന്റെ പ്രായത്തെ വെല്ലുന്ന ലുക്കും വര്‍ക്കൗട്ട് വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

## Article Content

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് അനില്‍ കപൂര്‍. ചെറുപ്പക്കാരെ പോലും അമ്പരപ്പിക്കുന്ന ഊര്‍ജവുമായി അദ്ദേഹം ഇന്നും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. അനില്‍ കപൂറിന്റെ പ്രായത്തെ വെല്ലുന്ന ലുക്കും വര്‍ക്കൗട്ട് വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

സിനിമ പോലെ തന്നെ സിനിമയ്ക്ക് പുറത്തെ വ്യക്തിജീവിതത്തിലും എന്നും അനില്‍ കപൂര്‍ ആരാധകര്‍ക്ക് പ്രചോദനമാണ്. താരമായി മാറുന്നതിന് താന്‍ നേരിട്ട കഷ്ടതകളെക്കുറിച്ച് പലപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ഈ കാലത്ത് തനിക്ക് കരുത്തായി കൂടെ നിന്നത് തന്റെ ഭാര്യ സുനിതയാണെന്നും അനില്‍ കപൂര്‍ പറഞ്ഞിട്ടുണ്ട്.

തന്റെ വീട്ടില്‍ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഭാര്യ സുനിതയാണെന്നാണ് അനില്‍ കപൂര്‍ പറഞ്ഞിട്ടുള്ളത്. 37 വര്‍ഷം നീണ്ട വിവാഹ ജീവിതത്തില്‍ ഇരുവരും പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ തന്നെ തന്റെ സ്വപ്‌നത്തിന് പിന്നാലെ പോകാന്‍ അനുവദിക്കുകയും വീട്ടിലെ കാര്യങ്ങളും തന്റെ കാര്യങ്ങളും നോക്കിയിരുന്നതും സുനിതയായിരുന്നുവെന്നും അനില്‍ പറഞ്ഞിരുന്നു.

അതേസമയം ഒരിക്കല്‍ തന്റെ സിനിമയായ മുബാറക്കന്റെ പ്രസ് ഇവന്റില്‍ അനില്‍ പറഞ്ഞത് സുനിതയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കും മുമ്പ് താന്‍ 20-25 ഓളം കാമുകിമാരുണ്ടായിരുന്നുവെന്നാണ്. 

''മെയ് 17 ന് എന്റെ കരിയറിലെ വലിയൊരു ചുവടുവെപ്പായൊരു സിനിമയുടെ കരാറില്‍ ഞാന്‍ ഒപ്പിട്ടു. മെയ് 18 ന് ഞാന്‍ അതിലും വലിയാരു ചുവടുവച്ചു. എന്റെ കാമുകി സുനിതയെ പ്രോപ്പോസ് ചെയ്തു. എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചു. ആളുകള്‍ ആനിവേഴ്‌സറികള്‍ ആണ് ആഘോഷിക്കാറുളളത്.

ഞങ്ങള്‍ പ്രൊപ്പോസലുകളും ആഘോഷിക്കാറുണ്ട്. ഇത്രത്തോളം നേട്ടങ്ങളുണ്ടാകാന്‍ എത്രമാത്രം ഭാഗ്യം ചെയ്തവരാണെന്ന് ഞങ്ങള്‍ എന്നും ചിന്തിക്കാറുമുണ്ട്'' എന്നായിരുന്നു ഒരിക്കല്‍ അനില്‍ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പിന്നീട് ഒരു  അഭിമുഖത്തില്‍ താരം തന്റെ പ്രണയത്തെക്കുറിച്ച് കൂടുതല്‍ സംസാരിച്ചു.

'എന്റെ സുഹൃത്താണ് സുനിതയ്ക്ക് എന്റെ നമ്പര്‍ നല്‍കുന്നത്. എന്നെ പറ്റിക്കാന്‍ വേണ്ടിയായിരുന്നു. അങ്ങനെയാണ് ഞാന്‍ ആദ്യമായി അവളോട് സംസാരിക്കുന്നത്. പക്ഷെ ആ ശബ്ദം കേട്ട് തന്നെ ഞാന്‍ വീണു. പിന്നീട് ഞങ്ങളൊരു പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടി. അവള്‍ക്ക് എന്തോ പ്രത്യേകതയുണ്ടായിരുന്നു. ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുകയും സുഹൃത്തുക്കളായി മാറുകയും ചെയ്തു. എനിക്ക് ഇഷ്ടമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു.

പക്ഷെ പെട്ടെന്നൊരു ദിവസം അവള്‍ അപ്രതക്ഷ്യയായി. ഞാന്‍ ആകെ തകര്‍ന്നു പോയി. അതോടെ ഞങ്ങളുടെ സൗഹൃദം ശക്തമായി'' എന്നാണ് അനില്‍ കപൂര്‍ പറയുന്നത്. 

സുനിതയുമായി താരതമ്യം ചെയ്യുമ്പോള്‍ താന്‍ വെറുമൊരു നിര്‍ഗുണന്‍ ആണെന്നായിരുന്നു കരുതിയിരുന്നതെന്നും അനില്‍ പറയുന്നു. പതിയെ തങ്ങള്‍ പ്രണയത്തിലായെന്നും പത്ത് വര്‍ഷ്‌ത്തോളം പ്രണയ ജീവിതം നയിച്ചതിന് ശേഷമാണ് തന്നെ വിവാഹം കഴിക്കാമോ എന്ന് സുനിതയോട് ചോദിക്കുന്നതെന്നും അനില്‍ പരയുന്നു. ഒരു വലിയ സിനിമയുടെ കരാറില്‍ ഒപ്പിട്ടതോടെയാണ് തനിക്ക് അതിനുള്ള ധൈര്യം ലഭിച്ചതെന്നാണ് അനില്‍ പറയുന്നത്.

തനിക്ക് സിനിമകള്‍ കിട്ടുന്നത് കുറവായിരുന്നപ്പോഴും സുനിത തന്നെ ഉപാധികളില്ലാതെ സ്‌നേഹിച്ചുവെന്നും അനില്‍ പറയുന്നു. തന്റെ ആദ്യ ഹിറ്റായ മേരി ജംഗിന്റെ വിജയത്തോടെ താന്‍ ആലോചിച്ചത് ഇനി വിവാഹം കഴിക്കാന്‍ പറ്റുമെന്നായിരുന്നുവെന്നും അനില്‍ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/17632/25-girlfriends-he-finally-fell-in-love-with-sunita-who-phoned-him-to-catch-up)