---
title: "#jismee | വയറില്‍ കിടക്കുന്ന കുഞ്ഞ് വരെ പേടിക്കും! നടി ജിസ്മിയുടെ നിറവയർ ഡാന്‍സിന് വിമര്‍ശനം"
english_title: "#baby #lying #stomach #scared #Actress #Jismee's #bellydance #criticized"
publisher: "moviemax.in"
canonical_url: "https://moviemax.in/news/176249/even-the-baby-lying-on-the-stomach-will-be-scared-actress-jismees-belly-dance-criticized"
published_at: "2024-01-12T11:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0d9b237f2a_jismee.jpg"
keywords: []
---

# #jismee | വയറില്‍ കിടക്കുന്ന കുഞ്ഞ് വരെ പേടിക്കും! നടി ജിസ്മിയുടെ നിറവയർ ഡാന്‍സിന് വിമര്‍ശനം

> **Lead Summary:** നടിമാര്‍ ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിക്കുന്നത് മുതല്‍ അവരുടെ പിന്നാലെയായിരിക്കും പാപ്പരാസികള്‍. മലയാള സിനിമയിലും മിനിസ്‌ക്രീനിലുമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നിരവധി നടിമാരാണ് ഈ വര്‍ഷം കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ജിസ്മിയാണ് ഈ വര്‍ഷം കുഞ്ഞുവാവയെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന നടിമാരില്‍ ഒരാള്‍. വില്ലത്തി വേഷങ്ങളിലൂടെയും മറ്റും സീരിയലുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് ജിസ്മി. ഗര്‍ഭിണിയായത് മുതല്‍ നിറവയറിലുള്ള ചിത്രങ്ങള്‍ നടി പങ്കുവെക്കാറുണ്ടായിരുന്നു.

## Article Content

നടിമാര്‍ ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിക്കുന്നത് മുതല്‍ അവരുടെ പിന്നാലെയായിരിക്കും പാപ്പരാസികള്‍. മലയാള സിനിമയിലും മിനിസ്‌ക്രീനിലുമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നിരവധി നടിമാരാണ് ഈ വര്‍ഷം കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ജിസ്മിയാണ് ഈ വര്‍ഷം കുഞ്ഞുവാവയെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന നടിമാരില്‍ ഒരാള്‍. വില്ലത്തി വേഷങ്ങളിലൂടെയും മറ്റും സീരിയലുകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് ജിസ്മി. ഗര്‍ഭിണിയായത് മുതല്‍ നിറവയറിലുള്ള ചിത്രങ്ങള്‍ നടി പങ്കുവെക്കാറുണ്ടായിരുന്നു.

നിലവില്‍ നടി അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയലിന്റെ ലൊക്കേഷനില്‍ നിന്നും സഹതാരങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്നതാണ് വീഡിയോയിലുള്ളത്. ജിസ്മിയുടെ കൂടെ നടി ശാലു മേനോനും ഡാന്‍സ് കളിക്കാനുണ്ട്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ജിസ്മിയെ ഉപദേശിച്ചും മറ്റുമായി നിരവധി പേരാണ് കമെന്റിലൂടെ എത്തിയിരിക്കുന്നത്. ചിലര്‍ സ്‌നേഹത്തോടെ ഉപദേശിക്കുമ്പോള്‍ മറ്റു ചിലര്‍ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചിരിക്കുകയാണ്.എന്റെ പൊന്ന് ജിസ് മോളെ, വയറ്റില്‍ കിടക്കുന്ന കുഞ്ഞു പേടിക്കുമല്ലോ, ഒന്ന് അടങ്ങി നില്‍ക്ക് പെണ്ണെ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.

ജീവിച്ചു പോട്ടെ മുത്തേ എന്നാണ് ഇയാള്‍ക്ക് ജിസ്മി മറുപടിയായി കൊടുത്തിരിക്കുന്നത്. ചേച്ചി ഇങ്ങനെ ശരീരം ഇളക്കല്ലേ, ശ്രദ്ധിക്കണേ, നല്ല കുടുംബം, എന്നിങ്ങനെ ജിസ്മിയോട് സ്‌നേഹം പങ്കുവെച്ചുള്ള കമന്റുകളും വീഡിയോയുടെ താഴെ വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ജിസ്മി രണ്ടാമതും വിവാഹിതയാവുന്നത്. ഭര്‍ത്താവ് മിഥുന്‍ രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് നടി വീണ്ടും വിവാഹിതയായെന്ന കാര്യം പുറംലോകം അറിയുന്നത്.പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്നും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ഉണ്ടയി .

അടുത്തിടെയായി ഗര്‍ഭകാലം ആസ്വദിക്കുന്നതിനെ കുറിച്ചും നിറവയര്‍ വ്യക്തമാക്കുന്നതുമായ ചിത്രങ്ങളാണ് ജിസ്മി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. ഗര്‍ഭിണിയായതിന് ശേഷവും അഭിനയത്തില്‍ നടി സജീവമാണ്. നിലവില്‍ മഞ്ഞില്‍വിരിഞ്ഞപൂവ് എന്ന സീരിയലിലാണ് ജിസ്മി അഭിനയിക്കുന്നത്. കൂടുതല്‍ സീരിയലുകളിലും വില്ലത്തി വേഷമായിരുന്നു നടി അവതരിപ്പിച്ചിരുന്നത്. സീരിയലുകളില്‍ ക്യാമറമാനായിരുന്ന ഷിന്‍ജിത്തിനെയാണ് നടി ആദ്യം വിവാഹം കഴിക്കുന്നത്. 2020 ല്‍ വിവാഹിതരായ താരങ്ങള്‍ വളരെ പെട്ടെന്ന് ഈ ബന്ധം അവസാനിപ്പിച്ചു. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് നടി രണ്ടാമതും വിവാഹിതയാവുന്നത്. മിഥുനുമായിട്ടുള്ള നടിയുടെ വിവാഹം വളരെ ലളിതമായിട്ടാണ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/176249/even-the-baby-lying-on-the-stomach-will-be-scared-actress-jismees-belly-dance-criticized)