---
title: "ദാവണിയില്‍ അതീവസുന്ദരിയായി ഹണി റോസ് ചിത്രങ്ങള്‍ കാണാം "
english_title: "Actress Honey Rose is the favorite star of Malayalees. The actress will make her Malayalam film debut with Vinayan's Boy Friend"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1762/actress-honey-rose-is-the-favorite-star-of-malayalees-the-actress-will-make-her-malayalam-film-debut-with-vinayans-boy-friend"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fc5f930d7379_HANI ROSE.jpg"
keywords: []
---

# ദാവണിയില്‍ അതീവസുന്ദരിയായി ഹണി റോസ് ചിത്രങ്ങള്‍ കാണാം 

> **Lead Summary:**  മലയാളിളുടെ പ്രിയങ്കരിയായ താരമാണ് നടി ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ നായികയായി എത്തുന്നത് . 

## Article Content

 മലയാളിളുടെ പ്രിയങ്കരിയായ താരമാണ് നടി ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ നായികയായി എത്തുന്നത് . 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരമാണ് നടി. ഈ വര്‍ഷമാദ്യം മോഹന്‍ലാലിനൊപ്പം അഭിനയിച്ച ബിഗ് ബ്രദറാണ് ഹണി റോസിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.അതേസമയം സിനിമകള്‍ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം.

തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി എത്താറുണ്ട്. ഹണി റോസിന്റെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇത്തവണ ദാവണി ധരിച്ചുളള നടിയുടെ മനോഹര ചിത്രങ്ങളാണ് വെെറലായിരിക്കുന്നത്. മനു മുളന്തുരുത്തിയാണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.

ട്രെഡീഷണല്‍ ലുക്കിലുളള നടിയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അഭിനയത്തിനൊപ്പം ഇപ്പോള്‍ സംരഭക കൂടിയാണ് ഹണി റോസ്.

രാമച്ചം കൊണ്ട് നിര്‍മ്മിക്കുന്ന ആയൂര്‍വേദിക് സ്‌ക്രബര്‍ ഹണിറോസ് എന്ന ബ്രാന്‍ഡിന്റെ ഉടമയാണ് നടി. വിവിധ ഭാഷകളിലായി ഇരുപത്തഞ്ചിലധികം സിനിമകളിലാണ് ഹണി റോസ് അഭിനയിച്ചത്.

സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന താരം കഴിഞ്ഞ വര്‍ഷം ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന മോഹന്‍ലാല്‍ ചിത്രത്തിലും അഭിനയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1762/actress-honey-rose-is-the-favorite-star-of-malayalees-the-actress-will-make-her-malayalam-film-debut-with-vinayans-boy-friend)