---
title: "#sonia | ഓഫര്‍ ചെയ്തത് ഒരു കോടിയുടെ വില്ല, കിട്ടിയത് ഇത്; തുറന്ന് പറഞ്ഞ് സ്റ്റാര്‍ സിംഗര്‍ വിന്നര്‍ സോണിയ"
english_title: "#Offered #onecrore #villa #got #this #StarSinger #Winner #Sonia #opensup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/176197/offered-onecrore-villa-got-this-starsinger-winner-sonia-opensup"
published_at: "2024-01-12T07:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a09c9a5a622_sonia_5.jpg"
keywords: []
---

# #sonia | ഓഫര്‍ ചെയ്തത് ഒരു കോടിയുടെ വില്ല, കിട്ടിയത് ഇത്; തുറന്ന് പറഞ്ഞ് സ്റ്റാര്‍ സിംഗര്‍ വിന്നര്‍ സോണിയ

> **Lead Summary:** റിയാലിറ്റി ഷോകള്‍ താരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണ്. ഇന്ന് മലയാളികള്‍ക്ക് സുപരിചിതരായ പല താരങ്ങളുടേയും ഉദയം റിയാലിറ്റി ഷോകളിലൂടെയായിരുന്നു. മലയാളികളുടെ എക്കാലത്തേയും ജനപ്രീയ പരിപാടികളിലൊന്നായിരുന്നു സ്റ്റാര്‍ സിംഗര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഈ ഷോയിലൂടെ സംഗീത രംഗത്തേക്ക് കടന്നു വന്നവര്‍ നിരവധിയാണ്. മിക്കവരും ഇന്നും സംഗീത ലോകത്ത് നിറഞ്ഞു നില്‍ക്കുകായും ചെയ്യുന്നുണ്ട് .

## Article Content

റിയാലിറ്റി ഷോകള്‍ താരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണ്. ഇന്ന് മലയാളികള്‍ക്ക് സുപരിചിതരായ പല താരങ്ങളുടേയും ഉദയം റിയാലിറ്റി ഷോകളിലൂടെയായിരുന്നു. മലയാളികളുടെ എക്കാലത്തേയും ജനപ്രീയ പരിപാടികളിലൊന്നായിരുന്നു സ്റ്റാര്‍ സിംഗര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഈ ഷോയിലൂടെ സംഗീത രംഗത്തേക്ക് കടന്നു വന്നവര്‍ നിരവധിയാണ്. മിക്കവരും ഇന്നും സംഗീത ലോകത്ത് നിറഞ്ഞു നില്‍ക്കുകായും ചെയ്യുന്നുണ്ട് .

അങ്ങനെ സ്റ്റാര്‍ സിംഗറിലൂടെ താരമായ ഗായികയാണ് സോണിയ ആമോദ്. 2008 ലായിരുന്നു സംഗീത ലോകത്തേക്കുള്ള ചുവടുവെപ്പായി സോണിയ റിയാലിറ്റി ഷോ യില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ആ സീസണിലെ വിന്നറായിരുന്നു സോണിയ. ഇപ്പോഴിത തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സോണിയ. ഒരു അഭിമുഖത്തിലായിരുന്നു സോണിയ മനസ് തുറന്നത്. ഇന്ന് സംഗീതത്തോടൊപ്പം കുടുംബജീവിതവും മുന്നോട്ട് കൊണ്ടു പോവുകയാണ് സോണിയ. എന്റെ സ്വന്തം സ്ഥലം ആലപ്പുഴയാണ്.

ഇപ്പോള്‍ താമസിക്കുന്നത് എറണാകുളത്താണ്. എനിക്ക് സമ്മാനം ലഭിച്ച ഫ്‌ളാറ്റില്‍ തന്നെയാണ് സോണിയ പറയുന്നു. സ്റ്റാര്‍ സിംഗര്‍ കഴിഞ്ഞത് മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് ഫ്‌ളാറ്റ് കിട്ടിയോ അതോ ചുമ്മാതെയാണോ അതോ അങ്ങോട്ട് വല്ലതും കൊടുക്കേണ്ടി വന്നോ എന്നൊക്കെയുള്ളത്. എനിക്ക് ഒരു കോടിയുടെ വില്ലയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. അതിന് പകരമായി എടുത്തത് രണ്ട് ഫ്‌ളാറ്റാണ്. ഒന്ന് കാക്കനാടും മറ്റൊന്ന് കലൂരുമാണ്. ഞങ്ങള്‍ നേരത്തെ കുറച്ച്കാലം ചെന്നൈയിലായിരുന്നു.

കൊവിഡ് വന്ന സമയം നാട്ടിലേക്ക് വന്നുവെന്നും താരം പറയുന്നു. ഭര്‍ത്താവും മീഡിയയിലാണ്. ഇപ്പോള്‍ വിജയ് ടിവിയില്‍ രാജാ റാണി എന്ന സീരിയലില്‍ അഭിനയിക്കുകയാണ്. നടനും അവതാരകനുമാണ് ഭര്‍ത്താവ്. ആമോദ് ചക്രപാണിയെന്നാണ് ഭര്‍ത്താവിന്റെ പേര് എന്നും സോണിയ പറയുന്നു. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്ത് സജീവമായിരുന്ന ഗായിക 'സോണിയ കണ്‍സേര്‍ട്ടോ' എന്നൊരു ബാന്‍ഡും നടത്തുന്നിയിരുന്നു. സോണിയയ്ക്ക് പുറമേ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിയുമെല്ലാം പാട്ട് പാടുന്നവരാണ്. സോണിയ റിയാലിറ്റി ഷോ യില്‍ പങ്കെടുത്തതോട് കൂടിയാണ് പ്രശസ്തി ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/176197/offered-onecrore-villa-got-this-starsinger-winner-sonia-opensup)