മലയാള തനിമ ഉണർത്തുന്ന മനോഹര സംഗീതമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേത്. കഴിഞ്ഞുപോയ കാലത്തെ എല്ലാ ഓർമ്മകളും ചിലപ്പോൾ കൈതപ്രത്തിന്റെ ഒറ്റ പാട്ടിലൂടെയും കടന്ന് വരാറുണ്ട്. . വിനീത് ശ്രീനിവാസൻ സിനിമ ഹൃദയത്തിന് വേണ്ടിയാണ് ഏറ്റവും അവസാനം കൈതപ്രം ഗാനങ്ങൾ രചിച്ചത്. ചിത്രത്തിലെ എല്ലാ പാട്ടുകളും വൻ വിജയമായിരുന്നു. തന്റെ എഴുത്തിനോടുള്ള സ്നേഹം കൊണ്ട് വിനീത് ശ്രീനിവാസൻ ആവശ്യപ്പെട്ടിട്ടാണ് ഹൃദയത്തിന് വേണ്ടി ഗാനങ്ങൾ എഴുതിയതെന്നാണ് കുറച്ച് നാളുകൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞിരുന്നു.
ഇപ്പോഴിതാ നടൻ പൃഥ്വിരാജിനെ കുറിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പറയുന്ന സ്ഥലത്തെല്ലാം പോയിയെന്നും കണ്ടെന്ന ഭാവം പോലും പൃഥ്വിരാജ് നടിച്ചില്ലെന്നും തന്നെ കുറെ ചുറ്റിച്ചുവെന്നുമാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമക്കാരിൽ ചിലർ തന്നോട് സഹകരിക്കാറില്ലെന്ന് കൈതപ്രം പറഞ്ഞപ്പോൾ അത്തരത്തിൽ ആരെയെങ്കിലും സമീപിച്ചിരുന്നുവോ എന്നാണ് അവതാരകൻ ചോദിച്ചത്.
അതിനുള്ള മറുപടിയായാണ് പൃഥ്വിരാജുമായുള്ള അനുഭവം കൈതപ്രം ദാമോദരൻ നമ്പൂതിരി വെളിപ്പെടുത്തിയത്.അയാൾക്ക് പാട്ടെഴുതേണ്ടി വരുമ്പോൾ എന്റെ അടുത്ത് വരും അത്രയെയുള്ളു.എനിക്ക് പക്ഷെ അതിൽ പരാതിയില്ല. അയാൾക്ക് വേണ്ടെങ്കിൽ വേണ്ട. അയാളുടെ കാര്യമല്ലേ അയാൾ നോക്കൂ. എനിക്ക് ആവശ്യമില്ലാത്ത കാര്യത്തിന് ഇയാൾ എന്തിനാണ് വരുന്നതെന്നായിരിക്കും അയാൾ ചിന്തിക്കുന്നുണ്ടാവുക.കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം പൃഥ്വിരാജ് ആരുമല്ല.
മലയാള സിനിമയുടെ കുത്തകാവകാശം പൃഥ്വിരാജിനാണെങ്കിൽ പോലും അയാളെ ഞാൻ ഭയപ്പെടുന്നില്ല.ഹൃദയം സിനിമയിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ താരക തെയ്താരെ ആലപിച്ചത് പൃഥ്വിരാജായിരുന്നു. നടൻ, സംവിധായകൻ എന്നതിലുപരി നല്ല ഗായകൻ കൂടിയാണ് പൃഥ്വിരാജ്. ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതമാണ് പൃഥ്വിരാജിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.
Content Highlight: #Not #even #pretending #to #see #Prithviraj #circled #me #bit #Kaithapram #openup
































