---
title: "#Bramayugam | ദുർമന്ത്രവാദിയോ? വരുന്നത് സാധാ ഹൊറർ പടമല്ലെന്ന് ഉറപ്പിക്കാവുന്ന ടീസർ "
english_title: "#Evilwitch #teaser #sure #simple #horror #film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/176157/evilwitch-teaser-sure-simple-horror-film"
published_at: "2024-01-11T20:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a00967cf51a_bhramayugam.jpg"
keywords: []
---

# #Bramayugam | ദുർമന്ത്രവാദിയോ? വരുന്നത് സാധാ ഹൊറർ പടമല്ലെന്ന് ഉറപ്പിക്കാവുന്ന ടീസർ 

> **Lead Summary:** **[ സി**നിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ടീസർ റിലീസ് ചെയ്തു. ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും കഥ പറയുക എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ.

## Article Content

**[ സി**നിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ടീസർ റിലീസ് ചെയ്തു. ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും കഥ പറയുക എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ.

മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസർ അരക്കിട്ടുറപ്പിക്കുന്നുണ്ട്. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്. ദുർമന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇത് ശരിയല്ല എന്നാണ് വിവരം.

അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിനിമയൊരുങ്ങുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണെന്നാണ് സൂചന. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/176157/evilwitch-teaser-sure-simple-horror-film)