#Ozler | തിയറ്റർ പൂരപ്പറമ്പാക്കിയ രം​ഗം, ദ മെ​ഗാ എൻട്രി ! 'ഓസ്‍ലറി'ൽ മമ്മൂട്ടിക്ക് വൻ കയ്യടി'

#Ozler | തിയറ്റർ പൂരപ്പറമ്പാക്കിയ രം​ഗം, ദ മെ​ഗാ എൻട്രി ! 'ഓസ്‍ലറി'ൽ മമ്മൂട്ടിക്ക് വൻ കയ്യടി'
2024-01-11T15:02:00 | By VIPIN P V

'മമ്മൂക്കയുടെ എൻട്രിയിൽ തീയറ്റർ വെടിക്കും', എന്നാണ് പ്രമോഷൻ അഭിമുഖത്തിനിടെ ജയറാം പറഞ്ഞത്. ഈ വാക്ക് അന്വർത്ഥമാക്കുന്ന മാസ് ഇൻട്രോയാണ് 'അബ്രഹാം ഓസ്‍ലറി'ൽ മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നതും.

പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നുതന്നെ അക്കാര്യം വ്യക്തവുമാണ്. 'തീയറ്ററുകൾ പൂരപ്പറമ്പാക്കിയുള്ള ദ മെ​ഗാ എൻട്രി' എന്നാണ് മമ്മൂട്ടിയുടെ വരവിനെ കുറിച്ച് ആരാധകർ പറയുന്നത്. അതിഥി വേഷങ്ങളിൽ എത്തി മമ്മൂട്ടി കസറിയ ഒട്ടനവധി കഥാപാത്രങ്ങളുണ്ട്.

അക്കൂട്ടത്തിലേക്കാണ് ഓസ്‍ലറിലെ കഥാപാത്രവും മാറ്റിവയ്ക്കപ്പെടുന്നത്. 'ഓസ്‌ലറിൽ മമ്മൂക്കയുടെ അഴിഞ്ഞാട്ടം, മമ്മൂക്ക സിനിമയിൽ വിഷയം ആണ്. ഒരു രക്ഷയും ഇല്ല, 2024ലെ ദ ബെസ്റ്റ് എൻട്രി പഞ്ചാണ്, മമ്മുക്കയുടെ കൊലമാസ് എൻട്രി', എന്നിങ്ങനെ പോകുന്നു ആരാധക പ്രതികരണങ്ങൾ.

മറ്റ് നടന്മാരുടെ ആരാധകർ ആയിരുന്നിട്ട് കൂടി മമ്മൂട്ടിയുടെ ഇൻട്രോ കണ്ടപ്പോൾ ആർത്തുല്ലസിച്ച് പോയെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതേസമയം, ഓസ്‍ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ജയറാമിന്റെ മലയാളത്തിലേക്കുള്ള വൻ തിരിച്ചുവരവാണ് സിനിമയെന്ന് പ്രേക്ഷകർ പറയുന്നു. മുൻപും ജയറാം പൊലീസ് വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും അബ്രഹാം ഓസ്‍ലർ എന്ന കഥാപാത്രം എന്നും സ്പെഷ്യൽ ആയിരിക്കുമെന്നും ഇവർ പറയുന്നു.

ജഗദീഷിന്‍റെ മറ്റൊരു മികച്ച കഥാപാത്രം കൂടിയാണ് ചിത്രത്തിലേത്. ചിത്രത്തിന്റെ ടെക്കിനിക്കൽ വശത്തിനും ക്യാമറയ്ക്കും ബിജിഎമ്മിനും സം​ഗീതത്തിനും എല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഷോയ്ക്ക് മികച്ച് പ്രതികരണം കിട്ടിയതോടെ ഓസ്‍ലർ കാണാനായി നിരവധി പേരാണ് ടിക്കറ്റുകളെടുക്കുന്നത്.

പല തിയറ്ററുകളും ഇതിനോടകം ഹൗസ് ഫുള്ളായി കഴിഞ്ഞു. പ്രത്യേകിച്ച് നൈറ്റ് ഷോകൾക്ക്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡോ. രൺധീർ കൃഷ്ണനാണ്.

ചിത്രം ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മിഥുന്‍ രംഗത്തെത്തിയിട്ടുണ്ട്. 'എബ്രഹാം ഓസ്‌ലരിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകർക്കു നന്ദി..ഓസ്‍ലറെ ആവിസ്മരണീയം ആക്കിയ ഇന്ത്യയുടെ മഹാനടൻ മമ്മുക്കയ്ക്കും നന്ദി' എന്നാണ് മിഥുന്‍ കുറിച്ചത്.

Content Highlight: #mega #entry, #scene #filled #theater! #Huge #applause #for #Mammootty #Osler'

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup