---
title: "#neru | ആ മമ്മൂട്ടി ചിത്രവും വീണു! കേരളത്തിലെ എക്കാലത്തെലും അഞ്ചാമത്തെ ബോക്സ് ഓഫീസ് ഹിറ്റ് ആയി നേര് "
english_title: "#Mammootty #film #fell #neru #became #fifth #highest #box #office #hit #time #Kerala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175967/mammootty-film-fell-neru-became-fifth-highest-box-office-hit-time-kerala"
published_at: "2024-01-11T07:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f4a8a30b4c_neru.jpg"
keywords: []
---

# #neru | ആ മമ്മൂട്ടി ചിത്രവും വീണു! കേരളത്തിലെ എക്കാലത്തെലും അഞ്ചാമത്തെ ബോക്സ് ഓഫീസ് ഹിറ്റ് ആയി നേര് 

> **Lead Summary:** **[ ഒ**രു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാൽ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നത് ചലച്ചിത്ര മേഖലയിലുള്ളവർ കാലങ്ങളായി പറയുന്ന കാര്യമാണ്. എന്നാൽ മോഹൻലാൽ എന്ന താരത്തിൻറെ ബോക്സ് ഓഫീസ് പൊട്ടൻഷ്യൽ അളക്കാൻ കഴിയുന്ന ഒരു ചിത്രം വന്നിട്ട് ഏറെക്കാലം ആയിരുന്നു.

## Article Content

**[ ഒ**രു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാൽ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നത് ചലച്ചിത്ര മേഖലയിലുള്ളവർ കാലങ്ങളായി പറയുന്ന കാര്യമാണ്. എന്നാൽ മോഹൻലാൽ എന്ന താരത്തിൻറെ ബോക്സ് ഓഫീസ് പൊട്ടൻഷ്യൽ അളക്കാൻ കഴിയുന്ന ഒരു ചിത്രം വന്നിട്ട് ഏറെക്കാലം ആയിരുന്നു.

ആ കുറവ് നികത്തിയിരിക്കുകയാണ് ജീത്തു ജോസഫിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനായ നേര് എന്ന ചിത്രം. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം മുതൽ പോസിറ്റീവ് അഭിപ്രായങ്ങളാണ് ലഭിച്ചത്. അതിൻറെ ഫലം കൃത്യമായി ബോക്സ് ഓഫീസിൽ പ്രതിഫലിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പുറത്തെത്തിയ കണക്കുകൾ അനുസരിച്ച് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 80 കോടി പിന്നിട്ടിരുന്നു. ഇപ്പോഴിതാ കേരള ബോക്സ് ഓഫീസിൽ നിന്ന് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് നേര്. കേരള ബോക്സ് ഓഫീസിലെ എക്കാലത്തെയും വലിയ അഞ്ച് ഹിറ്റുകളുടെ നിരയിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം.

കേരള ബോക്സ് ഓഫീസിലെ ആൾ ടൈം ടോപ്പ് 5 ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് നിലവിൽ നേര്. മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ഭീഷ്മപർവ്വത്തെ മറികടന്നാണ് നേര് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസിലെ ആൾ ടൈം ടോപ്പ് 5 ൽ നിലവിൽ മൂന്നും മോഹൻലാൽ ചിത്രങ്ങളാണ്.

പുലിമുരുകനും ലൂസിഫറുമാണ് ലിസ്റ്റിലുള്ള മറ്റ് രണ്ട് മോഹൻലാൽ ചിത്രങ്ങൾ. ഒന്നാം സ്ഥാനത്ത് 2018 ഉള്ള ലിസ്റ്റിൽ രണ്ടാമത് പുലിമുരുകനും മൂന്നാമത് ലൂസിഫറുമാണ്. നാലാമത് ആർഡിഎക്സും അഞ്ചാമത് നേരും.

### Related Links & Sources
- [Original Story Source](https://moviemax.in/news/175967/mammootty-film-fell-neru-became-fifth-highest-box-office-hit-time-kerala)