---
title: "#Hrithikroshan | പ്രണയിക്കാന്‍ കരീന നിര്‍ബന്ധിച്ചു, വിഷമമുണ്ട്, കരീന ലണ്ടനിലേക്ക് വന്നു; തുറന്ന് പറഞ്ഞ് ഹൃത്വിക്‌"
english_title: "#Kareena #insists #making #love #distressed #Kareena #comes #London #Hrithik  #said #openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175932/kareena-insists-making-love-distressed-kareena-comes-london-hrithik-said-openly"
published_at: "2024-01-10T21:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ebdc4cd9c4_hrithwik_1.jpg"
keywords: []
---

# #Hrithikroshan | പ്രണയിക്കാന്‍ കരീന നിര്‍ബന്ധിച്ചു, വിഷമമുണ്ട്, കരീന ലണ്ടനിലേക്ക് വന്നു; തുറന്ന് പറഞ്ഞ് ഹൃത്വിക്‌

> **Lead Summary:** ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. ആദ്യ സിനിമ തന്നെ ബ്ലോക് ബസ്റ്ററായി മാറിയതോടെ പിന്നീട് ഹൃത്വിക്കിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് തന്റെ 50-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഹൃത്വിക് റോഷന്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഹൃത്വിക്കിന് ജന്മദിനാശംസകളുമായി എത്തിയത്. ഹൃത്വിക്കിന്റെ കാലത്ത് തന്നെ ബോളിവുഡിലെത്തിയ മറ്റൊരു താരകുടുംബാംഗമാണ് കരീന കപൂര്‍. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിരുന്നു.

## Article Content

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. ആദ്യ സിനിമ തന്നെ ബ്ലോക് ബസ്റ്ററായി മാറിയതോടെ പിന്നീട് ഹൃത്വിക്കിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് തന്റെ 50-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഹൃത്വിക് റോഷന്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഹൃത്വിക്കിന് ജന്മദിനാശംസകളുമായി എത്തിയത്. ഹൃത്വിക്കിന്റെ കാലത്ത് തന്നെ ബോളിവുഡിലെത്തിയ മറ്റൊരു താരകുടുംബാംഗമാണ് കരീന കപൂര്‍. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തിരുന്നു.

കഭി ഖുശി കഭി ഗം, മേം പ്രേം കീ ദീവാനി ഹൂ, മുജ്‌സെ ദോസ്തി കരോഗി തുടങ്ങിയ സിനിമകളില്‍ കരീനയും ഹൃതിക്കും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് ഈ ജോഡി ഹിറ്റായി മാറുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. ഹൃത്വിക്കിനേയും കരീനയേയും ചേര്‍ത്ത് അക്കാലത്ത് ചില ഗോസിപ്പുകളിറങ്ങിയിരുന്നു .ഹൃതിക്ക് സൂസന്‍ ഖാനുമായുള്ള വിവാഹ ജീവിതം തുടങ്ങിയ നാളുകളിലാണ് നടനെയും കരീനയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വരുന്നത്.

ഈ ഗോസിപ്പുകള്‍ കാരണം കരീനയും ഹൃതിക്കും പിന്നീട് ഒരുമിച്ച് സിനിമ ചെയ്യേണ്ടെന്ന് തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തില്‍ അല്ലെന്ന് കരീനയും ഹൃതിക്കും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. .ഇന്നിതാ ഹൃത്വിക്കിന്റെ ജന്മദിനം ആ വാര്‍ത്ത വീണ്ടും ചര്‍ച്ചയാവുകായണ്. എന്റെ സുഹൃത്തുക്കളും കുടുംബവും സൂസെയ്‌നും എന്നെ വിശ്വസിക്കുന്നുണ്ട്. അവര്‍ ഇത്തരം അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളൊന്നും വിശ്വസിക്കില്ലെന്നാണ് ഹൃത്വിക് പറഞ്ഞത്.

തന്നെ കാണാന്‍ കരീന ലണ്ടനിലേക്ക് വന്നുവെന്ന വാര്‍ത്തകളേയും ഹൃത്വിക് നിരസിച്ചിരുന്നു. കരീന തന്നെ പ്രണയിക്കാന്‍ നിര്‍ബന്ധിച്ചു, ഞാന്‍ അവളോട് തന്റെ മുന്നില്‍ നിന്ന് പോകാന്‍ പറഞ്ഞു എന്ന് വരെ ഗോസിപ്പുകള്‍ വന്നു. എന്നാല്‍ ഞാന്‍ ഇത് ഗൗനിക്കുന്നില്ല, പക്ഷെ കരീനയെ ഇത്തരം പ്രചരണങ്ങള്‍ ബാധിക്കുന്നതില്‍ വിഷമം ഉണ്ടെന്നുമായിരുന്നു അന്ന് ഹൃത്വിക് റോഷന്‍ പറഞ്ഞു. എനിക്ക് വിവാഹിതരുമായി ബന്ധം വെക്കാന്‍ താല്‍പര്യം ഇല്ല.

അത് എന്റെ കരിയറിനെ ബാധിക്കുമെന്നായിരുന്നു കരീനയുടെ പ്രതികരണം. ഹൃതിക്കിനെയും എന്നെയും ഒരുമിച്ച് അഭിനയിപ്പിക്കുന്നതിന് കാരണം എന്തെന്ന് സംവിധായകരോടും നിര്‍മാതാക്കളോടും ചോദിക്കൂ. എന്നാൽ കുറച്ചുനാള്‍ കഴിഞ്ഞ് ആ ഗോസിപ്പ് കെട്ടടങ്ങി. ഇപ്പോഴും കരീനയും ഹൃത്വിക്കും ഒരുമിച്ച് അഭിനയിക്കുന്നില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. സെയ്ഫ് അലി ഖാനെയാണ് കരീന വിവാഹം ചെയ്തത്. മറുവശത്ത് ഹൃത്വിക് റോഷന്‍ സൂസന്‍ ഖാനുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. ഇപ്പോള്‍ ഹൃതിക് നടി സബ അസദുമായി പ്രണയത്തിലാണ്. ഇരുവരും ഉടനെ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/175932/kareena-insists-making-love-distressed-kareena-comes-london-hrithik-said-openly)