---
title: "#vignesh | ആ സമയങ്ങളില്‍ എന്റെ ഭാര്യ ടെറര്‍ ആവും; നയൻതാരയെ കുറിച്ച് തുറന്ന് പറഞ്ഞ് വിഘ്‌നേശ് ശിവന്‍"
english_title: "#those #times #my #wife #terror #VigneshSivan #opensup #Nayanthara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175922/those-times-my-wife-terror-vigneshsivan-opensup-nayanthara"
published_at: "2024-01-10T20:36:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659eb4b1558fb_nayan_1.jpg"
keywords: []
---

# #vignesh | ആ സമയങ്ങളില്‍ എന്റെ ഭാര്യ ടെറര്‍ ആവും; നയൻതാരയെ കുറിച്ച് തുറന്ന് പറഞ്ഞ് വിഘ്‌നേശ് ശിവന്‍

> **Lead Summary:** എല്ലാ കാര്യങ്ങളും വളരെ രഹസ്യമായി ചെയ്തിരുന്ന നടി നയന്‍താര ഇപ്പോള്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. സംവിധായകന്‍ വിഘ്‌നേശ് ശിവനുമായിട്ടുള്ള വിവാഹത്തിന് ശേഷമായിരുന്നു നയന്‍സിന്റെ വിശേഷങ്ങള്‍ ഓരോന്നായി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. ഇപ്പോൾ 9 സ്‌കിന്‍ എന്ന പേരില്‍ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് തുടങ്ങിയിരിക്കുകയാണ് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേശ് ശിവനും.

## Article Content

എല്ലാ കാര്യങ്ങളും വളരെ രഹസ്യമായി ചെയ്തിരുന്ന നടി നയന്‍താര ഇപ്പോള്‍ പൊതുസമൂഹത്തിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. സംവിധായകന്‍ വിഘ്‌നേശ് ശിവനുമായിട്ടുള്ള വിവാഹത്തിന് ശേഷമായിരുന്നു നയന്‍സിന്റെ വിശേഷങ്ങള്‍ ഓരോന്നായി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നത്. ഇപ്പോൾ 9 സ്‌കിന്‍ എന്ന പേരില്‍ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് തുടങ്ങിയിരിക്കുകയാണ് നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേശ് ശിവനും.

ഈ ബ്രാന്‍ഡിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ താരദമ്പതിമാര്‍ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഭാര്യയില്‍ നിന്നും നേരിട്ടറിഞ്ഞ സംഭവങ്ങളെ പറ്റിയാണ് വിഘ്‌നേശ് സംസാരിച്ചത് ഫെമി 9 എന്ന പേരിലൊരുക്കിയ സാനിറ്ററി നാപ്കിന്‍ കൂടി നയന്‍താരയുടെ കമ്പനി പുറത്തിറക്കിയിരുന്നു. ഇത് നടി ഉപയോഗിച്ച് നോക്കി സ്വയം അനുഭവം പറഞ്ഞതാണെന്നാണ് പ്രസംഗത്തിനിടെ വിഘ്‌നേശ് വ്യക്തമാക്കിയിരിക്കുന്നത്.

അത് വാങ്ങി താ, ഇത് വാങ്ങി താ എന്നൊക്കെയാണ് ആണ്‍കുട്ടികളോട് പലരും ആവശ്യപ്പെടുന്നത്. ആദ്യമായിട്ടാണ് ഈ സാനിറ്ററി പാഡ് കൊണ്ട് ഇത്രയും ഉപയോഗമുണ്ടെന്നും അതിന്റെ ബുദ്ധിമുട്ടുകള്‍ എങ്ങനെയാണെന്നുമൊക്കെ ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ബിസിനസ് സംസാരിച്ചവരുടെ കൈയ്യില്‍ നിന്നും ആ പാഡ് വാങ്ങി വീട്ടില്‍ കൊണ്ട് വന്ന് ഭാര്യയായ നയന്‍താരയുടെ കൈയ്യില്‍ ഏല്‍പ്പിച്ചു.

സാധാരണ എന്തെങ്കിലും കൈയ്യില്‍ കിട്ടിയാല്‍ അതെടുത്ത് പോയി നയന്‍സ് പരസ്യത്തിലൊന്നും അഭിനയിക്കില്ല.ഒരു വിഷയത്തെ കുറിച്ച് പുറത്ത് വന്ന് പറയണമെങ്കില്‍ അവളുടെ ഹൃദയത്തില്‍ നിന്നും ശരിയാണെന്ന് വ്യക്തമായതിന് ശേഷം മാത്രമായിരിക്കും. അങ്ങനെ അവള്‍ ആ പാഡ് ഉപയോഗിച്ച് തുടങ്ങി. ആറ് മാസത്തോളം വേറെ ബ്രാന്‍ഡ് കൊണ്ട് വന്നെങ്കിലും ഇത് തന്നെയാണ് അവള്‍ ഉപയോഗിച്ചത്. സത്യമായിട്ടും ഇത് സൂപ്പറാണെന്ന് പറഞ്ഞു.

അങ്ങനെയാണ് ഫെമി 9 എന്ന പേരില്‍ ഈ പ്രൊഡകട് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്.ഇതിലൂടെ എന്തോരം സമ്പാദിക്കണമെന്ന് ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. ഇന്ന് ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുകയാണ്. പീരിഡസ് ആകുന്ന സയമത്ത് മൂഡ്‌സ്വീങ്‌സ് വരുന്നത് സാധാരണമാണ്. അതിനെ പറ്റിയും എനിക്ക് വലിയ ധാരണ ഇല്ലായിരുന്നു. പിന്നീടാണ് എന്റെ ഭാര്യയും ആ സമയങ്ങളില്‍ കുറച്ച് ടെറര്‍ ആണെന്ന് മനസിലാകുന്നത് വിഘ്‌നേശ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/175922/those-times-my-wife-terror-vigneshsivan-opensup-nayanthara)