---
title: "#Bramayugam | ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്; 'ഭ്രമയുഗം' ബിഗ് അപ്ഡേറ്റ് എത്തി "
english_title: "#hours #waiting #Bhramayuga #big #update #arrived"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175921/hours-waiting-bhramayuga-big-update-arrived"
published_at: "2024-01-10T20:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659eb27274390_bramayugam.jpg"
keywords: []
---

# #Bramayugam | ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്; 'ഭ്രമയുഗം' ബിഗ് അപ്ഡേറ്റ് എത്തി 

> **Lead Summary:** **[ ക**ഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ സമീപകാലത്ത് സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അദ്ദേഹത്തിൻറേതായി പുറത്തെത്തിക്കൊണ്ടിരിക്കുന്നത്. പുതുവർഷത്തിലും അതിന് മാറ്റമൊന്നുമില്ല.

## Article Content

**[ ക**ഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ സമീപകാലത്ത് സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അദ്ദേഹത്തിൻറേതായി പുറത്തെത്തിക്കൊണ്ടിരിക്കുന്നത്. പുതുവർഷത്തിലും അതിന് മാറ്റമൊന്നുമില്ല.

തികച്ചും വ്യത്യസ്തമായ ഒന്നാണ് മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ആയി എത്തുക. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ രാഹുൽ സദാശിവൻ ഒരുക്കുന്ന ഭ്രമയുഗം ആണ് അത്. ചിത്രത്തിൻറെ ഒരു പ്രധാന അപ്ഡേറ്റ് ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ ടീസർ റിലീസ് സംബന്ധിച്ചാണ് അത്.

നാളെ വൈകിട്ട് 5 ന് ടീസർ പുറത്തെത്തും. ഹൊറർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. മലയാളത്തെ സംബന്ധിച്ച് പുതുമയാണ് ഇത്. 31 ദിവസത്തെ ചിത്രീകരണമാണ് വേണ്ടിവന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിൻറെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

പ്രമുഖ തമിഴ് സിനിമാ ബാനർ വൈ നോട്ട് സ്റ്റുഡിയോസിൻറെ കീഴിലുള്ള മറ്റൊരു ബാനർ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രമാണ് ഈ ബാനറിൽ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്ഷനാണ് ഭ്രയമുഗം.

ഒരു ദുർമന്ത്രവാദിയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമെന്നും നാ​ഗങ്ങൾക്കൊപ്പം ജീവിക്കുന്ന ആളാണ് ഇതെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനാണ് സംഭാഷണം ഒരുക്കുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽഎൽപി, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടതും ചിത്രീകരണം ആരംഭിച്ചതും കഴിഞ്ഞ ചിങ്ങം 1 ന് ആയിരുന്നു. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷനുകൾ. ഷെഹനാദ് ജലാൽ ആണ് ഛായാ​ഗ്രഹണം. പ്രൊഡക്ഷൻ ഡിസൈനിം​ഗ് ജോതിഷ് ശങ്കർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/175921/hours-waiting-bhramayuga-big-update-arrived)