---
title: "#Aadujeevitham | കാത്തിരിപ്പിനൊടുവിൽ, ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് "
english_title: "#After #long #wait #first #look #poster #Aadujeevitham"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175882/after-long-wait-first-look-poster-aadujeevitham"
published_at: "2024-01-10T18:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e908d93702_adujeevitham.jpg"
keywords: []
---

# #Aadujeevitham | കാത്തിരിപ്പിനൊടുവിൽ, ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് 

> **Lead Summary:** **[ മ**ലയാളി സിനിമാപ്രേമികൾ ഈ വർഷം ഏറ്റവും കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. വിൽപ്പനയിൽ റെക്കോർഡുകൾ തീർത്ത ഒരു ജനപ്രിയ നോവലിൻറെ ചലച്ചിത്രാവിഷ്കാരം എന്നതുതന്നെയാണ് ചിത്രത്തിൻറെ പ്രധാന യുഎസ്‍പി. ഒപ്പം അത് സംവിധാനം ചെയ്യുന്നത് ആരെന്നതും പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് ആരെന്നതും പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ച ഘടകങ്ങളാണ്.

## Article Content

**[ മ**ലയാളി സിനിമാപ്രേമികൾ ഈ വർഷം ഏറ്റവും കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. വിൽപ്പനയിൽ റെക്കോർഡുകൾ തീർത്ത ഒരു ജനപ്രിയ നോവലിൻറെ ചലച്ചിത്രാവിഷ്കാരം എന്നതുതന്നെയാണ് ചിത്രത്തിൻറെ പ്രധാന യുഎസ്‍പി. ഒപ്പം അത് സംവിധാനം ചെയ്യുന്നത് ആരെന്നതും പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് ആരെന്നതും പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ച ഘടകങ്ങളാണ്.

ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. പൃഥ്വിരാജിന് ആശംസകൾ നേർന്നുകൊണ്ട് തെലുങ്ക് സൂപ്പർതാരം പ്രഭാസ് ആണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റർ പങ്കുവച്ചത്. നജീബിൻറെ രൂപഭാവങ്ങളിൽ നിൽക്കുന്ന പൃഥ്വിരാജ് മാത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ.

മണലാര്യത്തിൽ ജീവിതം തളയ്ക്കപ്പെട്ടുപോയ കഥാപാത്രത്തിൻറെ ദൈന്യതയുടെ ആവിഷ്കാരമാണ് ബ്ലെസിലും പൃഥ്വിയും ചേർന്ന് നടത്തിയിട്ടുള്ളത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. കഴിഞ്ഞ വർഷം ഏപ്രിലിൽ ചിത്രത്തിൻറെ ട്രെയ്‍ലർ എന്ന പേരിൽ 3 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ എത്തിയിരുന്നു.

മലയാള സിനിമ ഇന്നേവരെ കാണാത്ത ദൃശ്യവിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന പ്രതീക്ഷ നൽകുന്നതായിരുന്നു അത്. എന്നാൽ അത് ട്രെയ്ലർ അല്ലെന്നും വേൾഡ്‍വൈഡ് റിലീസിന് മുന്നോടിയായി ഇന്റലർനാഷണൽ ഏജൻറുമാർക്ക് അയച്ചുകൊടുത്ത ദൃശ്യങ്ങൾ ചോർന്നതാണെന്ന് ബ്ലെസി അറിയിച്ചിരുന്നു.

മികവിൻറെ ഒരു വലിയ നിരയാണ് ചിത്രത്തിനൊപ്പം അണിനിരക്കുന്നത്. എ ആർ റഹ്‍മാൻ സംഗീതം പകരുന്ന ചിത്രത്തിൻറെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയും എ‍ഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികൾക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്നമാണ് പൃഥ്വിരാജും നടത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/175882/after-long-wait-first-look-poster-aadujeevitham)