---
title: "പട്ടത്തിന് ഒപ്പം പറന്ന് യുവാവ്; വൈറലായി വീഡിയോ"
english_title: "Young man flying a kite; The video is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17588/young-man-flying-a-kite-the-video-is-going-viral"
published_at: "2021-12-24T09:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c54ae39ba3e_viral.jpg"
keywords: []
---

# പട്ടത്തിന് ഒപ്പം പറന്ന് യുവാവ്; വൈറലായി വീഡിയോ

> **Lead Summary:** പട്ടം പറത്തുന്നതിനിടെ ആകാശത്തേയ്ക്ക് പറന്നുയര്‍ന്ന് യുവാവ്. പട്ടം പറത്തുന്നതിനിടെ ശക്തമായ കാറ്റിനെ തുടര്‍ന്ന് നാദരസ മനോഹരന്‍ എന്ന യുവാവാണ് പട്ടത്തിനൊപ്പം പറന്നുയര്‍ന്നത്. 30 അടിയോളം ഉയരത്തിലേക്ക് ഇയാള്‍ പറന്നു.

## Article Content

പട്ടം പറത്തുന്നതിനിടെ ആകാശത്തേയ്ക്ക് പറന്നുയര്‍ന്ന് യുവാവ്. പട്ടം പറത്തുന്നതിനിടെ ശക്തമായ കാറ്റിനെ തുടര്‍ന്ന് നാദരസ മനോഹരന്‍ എന്ന യുവാവാണ് പട്ടത്തിനൊപ്പം പറന്നുയര്‍ന്നത്. 30 അടിയോളം ഉയരത്തിലേക്ക് ഇയാള്‍ പറന്നു.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ശ്രീലങ്കയിലെ ജാഫ്‌നയില്‍ ശനിയാഴ്ചയാണ് ഇങ്ങനെയൊരു സംഭവം നടന്നത്.

അഞ്ച് പേര്‍ ചേര്‍ന്നാണ് പട്ടം പറത്തിയത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് പട്ടം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ പട്ടം പറത്തുന്നവര്‍ ഓരോരുത്തരായി പട്ടത്തിന്റെ കയറില്‍ നിന്ന് പിടിവിട്ടു.

എന്നാല്‍ നാദരസ മാത്രം പിടിവിട്ടിരുന്നില്ല. കാറ്റിനൊപ്പം പട്ടം പറന്നുയര്‍ന്നപ്പോള്‍ പിടിവിടാതെ ഇരുന്നതിനാല്‍ ഇയാളും കൂടെ പൊങ്ങുകയായിരുന്നു.

കയറില്‍ നിന്ന് പിടിവിടാനായി താഴെ നിന്ന് സുഹൃത്തുക്കള്‍ വിളിച്ചു പറയുന്നത് വീഡിയോയില്‍ കാണാം. ഏകദേശം ഒരു മിനിറ്റ് നേരം നാദരസ വായുവില്‍ പറക്കുകയായിരുന്നു. ശേഷം കയറില്‍ നിന്ന് കൈവിട്ട ഇയാള്‍ താഴെ വീണു.

വലിയ അപകടമൊന്നും ഉണ്ടായില്ല. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട യുവാവിനെ പോയിന്റ് പെദ്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17588/young-man-flying-a-kite-the-video-is-going-viral)