കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് സ്റ്റെഫാനി ആഴ്ചയിൽ നേടുന്നത് ലക്ഷങ്ങള്‍

കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് സ്റ്റെഫാനി ആഴ്ചയിൽ നേടുന്നത്  ലക്ഷങ്ങള്‍
2021-12-24T09:25:00 | By Susmitha Surendran

സാധാരണ ഗതിയിൽ ആരെങ്കിലും കീഴ്ശ്വാസം പുറപ്പെടുവിച്ചാൽ ഉടനെ ചുറ്റുമുള്ളവർ മൂക്കുപൊത്തും. ദുർഗന്ധം തന്നെ കാരണം. പക്ഷെ കീഴ്ശ്വാസത്തിന് ഒരു ബിസിനസ്സ് സാദ്ധ്യതയുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇല്ലെങ്കിൽ നിങ്ങൾ പരിചയപ്പെടേണ്ട വ്യക്തിയാണ് ടിവി റിയാലിറ്റി ഷോ താരം സ്റ്റെഫാനി മാറ്റോ.

തന്റെ കീഴ്ശ്വാസം കുപ്പിയിലാക്കി വിറ്റ് സ്റ്റെഫാനി ഓരോ ആഴ്‌ചയും നേടുന്നത് 50,000 ഡോളറിലധികമാണ്. അതായത് ഏകദേശം 38 ലക്ഷം രൂപ വരെ.

90 ഡേ ഫിയാൻസ് എന്ന ഷോയിൽ പങ്കെടുത്തിട്ടുള്ള സ്റ്റെഫാനി മാറ്റോ, തന്റെ കീഴ്ശ്വാസം ചെറിയ ജാറിലാക്കിയ ശേഷം ഒന്നോ രണ്ടോ റോസാപ്പൂവിന്റെ ദളങ്ങളും ചേർത്താണ് വിൽക്കുന്നത്. ഓരോ ഉപഭോക്താവിനും വ്യക്തിഗത കുറിപ്പും പാഴ്‌സലിൽ സ്റ്റെഫാനി ചേർക്കും.


എന്റെ കീഴ്ശ്വാസം വളരെ മികച്ചതാണെന്ന് ഞാൻ കണ്ടെത്തി. മാത്രമല്ല രസകരവും വിചിത്രവും വ്യത്യസ്തവുമായ ഒന്ന് കൂടിയാണ്," 31 വയസ്സുള്ള സ്റ്റെഫാനി ബസ്ഫീഡിനോട് പറഞ്ഞു. "കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗഹൃദ പ്ലാറ്റ്‌ഫോമിൽ ഞാൻ പ്രവർത്തിക്കുന്നു. വ്യത്യസ്ത തരം സ്ഥലങ്ങളെയും വിപണികളെയും കുറിച്ച് എനിക്ക് ഇത് അറിവ് തന്നു.

ഞാൻ ധരിച്ച ബ്രാ, പാന്റീസ്, മുടി, ഞാൻ കുളിച്ച വെള്ളം മുതലായവ വാങ്ങാൻ ആഗ്രഹിക്കുന്ന പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും എനിക്ക് കുറച്ച് സന്ദേശങ്ങൾ ലഭിച്ചു. ഇതിൽ നിന്നാണ് ഇങ്ങനെ ഒരു ബിസിനസ്സ് സാദ്ധ്യത ഞാൻ കണ്ടെത്തിയത്", സ്റ്റെഫാനി പറയുന്നു.

ബീൻസ്, പ്രോട്ടീൻ മഫിൻ, തൈര്, പുഴുങ്ങിയ മുട്ട, ചിലപ്പോൾ പ്രോട്ടീൻ ഷേക്ക് എന്നിവ കഴിച്ചാണ് താൻ ഏറ്റവും മികച്ച കീഴ്ശ്വാസം പുറപ്പെടുവിക്കുന്നത് എന്ന് സ്റ്റെഫാനി ഒരു ഇൻസ്റ്റാഗ്രാം വിഡിയോയിൽ പറയുന്നുണ്ട്. പൂവിന്റെ ഇതളുകൾ സുഗന്ധം ആഗിരണം ചെയ്യുകയും കീഴ്ശ്വാസം 'കൂടുതൽ നീണ്ടുനിൽക്കുകയും' ചെയ്യുന്നുവെന്ന് സ്റ്റെഫാനി പറയുന്നു.

ഇതാദ്യമായല്ല ഒരാൾ തന്റെ കീഴ്ശ്വാസം വിറ്റ് പണം നേടുന്നത്. 'ഇന്റർനെറ്റിലെ കീഴ്ശ്വാസ രാജ്ഞി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലഷ് ബൊട്ടാനിസ്റ്റ് എന്ന് പേരുള്ള സ്ത്രീയും കീഴ്ശ്വാസം വിറ്റ് ലക്ഷങ്ങൾ നേടുന്ന വ്യക്തിയാണ്. ഇതുവരെ ലഷ് ഈ രീതിയിൽ നേടിയ പണം എത്രയെന്നോ? 25,000 ഡോളറിലധികം, അതായത് ഏകദേശം 18.5 ലക്ഷം രൂപ.

Content Highlight: Stephanie earns millions a week; Going viral on social media

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup