---
title: "#vinu | സംവിധായകൻ വിനു അന്തരിച്ചു"
english_title: "#director #vinu #from #suresh #vinu #combo #died"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175758/director-vinu-from-suresh-vinu-combo-died"
published_at: "2024-01-10T10:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e1ef653d6d_vinu.jpg"
keywords: []
---

# #vinu | സംവിധായകൻ വിനു അന്തരിച്ചു

> **Lead Summary:** **സി**നിമ സംവിധായകൻ വിനു അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി.കോയമ്പത്തൂരിൽ ആയിരുന്നു അന്ത്യം.

## Article Content

**സി**നിമ സംവിധായകൻ വിനു അന്തരിച്ചു. 69 വയസായിരുന്നു. സുരേഷ് -വിനു എന്ന കൂട്ടുകെട്ടിലാണ് സിനിമകള്‍ ചെയ്തിരുന്നത്. കുസൃതിക്കാറ്റ്, മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, ആയുഷ്മാൻ ഭവ എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി.കോയമ്പത്തൂരിൽ ആയിരുന്നു അന്ത്യം.

1995ല്‍ പുറത്തിറങ്ങിയ മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്തയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അതേ വര്‍ഷം തന്നെ ജെ പള്ളാശ്ശേരിയുടെ തിരക്കഥയില്‍ കുസൃതിക്കാറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു.

1998ല്‍ വാസു പിയുടെ തിരക്കഥയില്‍ ആയുഷ്മാന്‍ ഭവ എന്ന ചിത്രം സംവിധാനം ചെയ്തു. 2001ല്‍ പുറത്തിറങ്ങിയ ഭര്‍ത്താവുദ്യോഗമാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/175758/director-vinu-from-suresh-vinu-combo-died)