---
title: "#malaikottaivaaliban | 'രക്ഷകനോ വാലിബൻ'! വൈറലായി പോസ്റ്റർ, ചിത്രത്തിന്റെ  പുതിയ അപ്ഡേറ്റ്"
english_title: "#Valiban #Viral #poster #new #update #film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175723/valiban-viral-poster-new-update-film"
published_at: "2024-01-09T23:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d86299e923_valiban.jpg"
keywords: []
---

# #malaikottaivaaliban | 'രക്ഷകനോ വാലിബൻ'! വൈറലായി പോസ്റ്റർ, ചിത്രത്തിന്റെ  പുതിയ അപ്ഡേറ്റ്

> **Lead Summary:** **[ മോ**ഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ്റെ പുതിയ പോസ്റ്റർ ചർച്ച ചെയ്ത് പ്രേക്ഷകർ. പോർമുഖത്ത് നിന്നുള്ളതാണ് പോസ്റ്റർ. കെെയിൽ വാളുമായി ഒരു സംഘത്തിന് നേതൃത്വം നൽകുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.

## Article Content

**[ മോ**ഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ്റെ പുതിയ പോസ്റ്റർ ചർച്ച ചെയ്ത് പ്രേക്ഷകർ. പോർമുഖത്ത് നിന്നുള്ളതാണ് പോസ്റ്റർ. കെെയിൽ വാളുമായി ഒരു സംഘത്തിന് നേതൃത്വം നൽകുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം.

'രക്ഷകനോ വാലിബൻ' എന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡീയ. ബിഗ് സ്ക്രീനിൽ വിസ്മയങ്ങൾ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. എൽജെപിക്കൊപ്പം മോഹൻലാൽ ഒന്നിക്കുന്നത് തന്നെയാണ് സിനിമയ്ക്ക് മേൽ പ്രതീക്ഷയുടെ ഭാരമേൽക്കാനുള്ള കാരണം.

രാജസ്ഥാൻ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. 130 ദിവസത്തോളം നീണ്ട ചിത്രീകരണം ജൂൺ രണ്ടാം വാരം ആണ് അവസാനിച്ചത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായുണ്ട്.

ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളാണ് വാലിബനുവേണ്ടി അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ട്. മോഹൻലാലിന് മാത്രമല്ല ഹരീഷ് പേരടി ഉൾപ്പെടെയുള്ള മറ്റു താരങ്ങളെയും ഗംഭീര മേക്കോവറിലാണ് സംവിധായകൻ അവതരിപ്പിക്കുന്നത്.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ജനുവരി 25 വ്യാഴാഴ്ചയാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ എത്തുക. ശേഷമുള്ള മൂന്ന് ദിവസവും അവധി ദിവസങ്ങളാണ്. അതുകൊണ്ട് തന്നെ ഹൈപ്പിനൊത്ത് സിനിമ പ്രതികരണങ്ങൾ നേടിയാൽ കേരള ബോക്സ് ഓഫീസിൽ മോഹൻലാലിന്റെ അടുത്ത വിസ്മയമാകും വാലിബൻ എന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://moviemax.in/news/175723/valiban-viral-poster-new-update-film)