---
title: "#LijoJosePellissery | ബിൽക്കീസ് ബാനുവിന് ഐക്യദാർഢ്യം; ലിജോയുടെ നിലപാടിന് സല്യൂട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർ "
english_title: "#Solidarity #BilquisBanu #audience #saluted #Lijo #stance #social #media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175659/solidarity-bilquisbanu-audience-saluted-lijo-stance-social-media"
published_at: "2024-01-09T18:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d3f5ae2b2f_lijo.jpg"
keywords: []
---

# #LijoJosePellissery | ബിൽക്കീസ് ബാനുവിന് ഐക്യദാർഢ്യം; ലിജോയുടെ നിലപാടിന് സല്യൂട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർ 

> **Lead Summary:** **[ ബി**ൽക്കിസ് ബാനു കേസിൽ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയതിൽ പ്രതികരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലൂടെ താൻ കഴി‍ഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പിന്തുണയറിയിച്ച് പ്രതികരണമറിയിച്ചത്തിയിരിക്കുന്നത്.

## Article Content

**[ ബി**ൽക്കിസ് ബാനു കേസിൽ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിയതിൽ പ്രതികരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലൂടെ താൻ കഴി‍ഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പിന്തുണയറിയിച്ച് പ്രതികരണമറിയിച്ചത്തിയിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നിലപാടിനെ അഭിനന്ദിക്കുന്നതായും പ്രതികരണങ്ങളെത്തുന്നുണ്ട്. 'ഇതാണ് നിലപാട്, നിലപാട് കാണിച്ചു തന്നതിന് ഇടനെഞ്ചിൽ നിന്നും അഭിവാദ്യങ്ങൾ, ഇതാണ് യഥാർത്ഥ 'നാരീ ശക്തി', ഈ നിലപാടിന് അഭിനന്ദനങ്ങൾ, നിലപാടുള്ള, നട്ടെലുള്ള സിനിമാകാരൻ, നന്ദി ലിജോ, മലയാള സിനിമയിൽ നട്ടെല്ലുള്ളവർ ഉണ്ടെന്ന് കാണിച്ചു തന്നതിന്' എന്നിങ്ങനെയാണ് കമന്റ് ബോക്സിൽ നിറയുന്ന പ്രതികരണങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/175659/solidarity-bilquisbanu-audience-saluted-lijo-stance-social-media)