---
title: "#ileanadcruz | നിന്റെ നിതംബത്തിന് എന്ത് വലിപ്പമാണ്! 12-ാം വയസ് മുതലുള്ള കമന്റുകളെക്കുറിച്ച് ഇല്യാന പറഞ്ഞത്‌"
english_title: "#ileanadcruz #opened #about #body #shaming #she #recieved #age #12"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175570/ileanadcruz-opened-about-body-shaming-she-recieved-age-12"
published_at: "2024-01-09T11:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659ce7f5d9f08_ilana.jpg"
keywords: []
---

# #ileanadcruz | നിന്റെ നിതംബത്തിന് എന്ത് വലിപ്പമാണ്! 12-ാം വയസ് മുതലുള്ള കമന്റുകളെക്കുറിച്ച് ഇല്യാന പറഞ്ഞത്‌

> **Lead Summary:** **തെന്നി**ന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ഇല്യാന ഡിക്രൂസ്. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ നായികയായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ഇല്യാന. തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് ഇല്യാന താരമാകുന്നത്. പിന്നീട് ബോളിവുഡിലേക്കും എത്തുകയായിരുന്നു. അതേസമയം ഈയ്യടുത്താണ് ഇല്യാന അമ്മയായത്. താരത്തിന്റെ പ്രണയവും വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്. 

## Article Content

**തെന്നി**ന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ഇല്യാന ഡിക്രൂസ്. നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ നായികയായി അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ഇല്യാന. തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് ഇല്യാന താരമാകുന്നത്. പിന്നീട് ബോളിവുഡിലേക്കും എത്തുകയായിരുന്നു. അതേസമയം ഈയ്യടുത്താണ് ഇല്യാന അമ്മയായത്. താരത്തിന്റെ പ്രണയവും വിവാഹവുമൊക്കെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ്. 

അഭിനയത്തിന് പുറമെ ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള ഇല്യാനയുടെ വാക്കുകളും ചര്‍ച്ചയായി മാറാറുണ്ട്. താന്‍ മുമ്പ് നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചുള്ള ഇല്യാനയുടെ തുറന്നു പറച്ചിലുകളും വാര്‍ത്തയായി മാറിയിട്ടുണ്ട്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സംസാരിക്കാറുളള താരമാണ് ഇല്യാന ഡിക്രൂസ്. 

ബോഡി ഷെയ്മിംഗുകള്‍ മൂലം തനിക്ക് ബോഡി ഡിസ്‌മോര്‍ഫിയ എന്ന അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നതിനെക്കുറിച്ചും ഇല്യാന തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഒരിക്കല്‍ ചെറുപ്പത്തില്‍ താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് ഇല്യാന മനസ് തുറന്നിരുന്നു. ഋതുമതിയായതിന് പിന്നാലെ നേരിടേണ്ടി വന്ന കമന്റുകളെക്കുറിച്ച് ഒരിക്കല്‍ ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ ഇല്യാന മനസ് തുറന്നിരുന്നു. 

''ഇന്നലെയെന്നോളം ആ ദിവസങ്ങള്‍ ഞാന്‍ ഓര്‍ത്തിരിക്കുന്നുണ്ട്. വളരെ ആഴത്തില്‍ പതിഞ്ഞ മുറിവാണ് അത്. 12-ാം വയസ് മുതല്‍ ഞാന്‍ ബോഡി ഷെയ്മിംഗ് നേരിടുകയാണ്. ഋതുമതിയായതേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്താണ് ഇത്തരം കമന്റുകള്‍ കേള്‍ക്കുന്നത്. എന്റെ ശരീരത്തെക്കുറിച്ച് ആളുകള്‍ ഓരോന്ന് പറയുകയായിരുന്നു. ഓ നിന്റെ നിതംബത്തിന് ഇത്ര വലിപ്പം എന്താണ്? എന്ന് ചോദിക്കും. നിങ്ങള്‍ ഇതെന്താണ് പറയുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടും'' ഇല്യാന പറയുന്നു. 

''പെട്ടെന്ന് ആളുകള്‍ നമ്മളെക്കുറിച്ച് ഇതുപോലൊക്കെ സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത് ശരിയാണെന്ന് നമ്മളും വിശ്വസിച്ചു പോകും. വര്‍ഷങ്ങളായി കൊണ്ടു നടക്കുന്നത് ആയതിനാല്‍ അത് എന്റെ മനസില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കി. അവര്‍ പറയുന്നതില്‍ കാര്യമില്ലെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ കുറേ കരുത്ത് വേണ്ടി വന്നു. നമ്മളെക്കുറിച്ച് നമ്മള്‍ എന്തു കരുതുന്നു എന്നതിലാണ് കാര്യം. അത് ഞാന്‍ ഇന്ന് എല്ലാ ദിവസവും എന്നോട് പറയാറുണ്ട്'' എന്നും ഇല്യാന തുറന്ന് പറയുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/175570/ileanadcruz-opened-about-body-shaming-she-recieved-age-12)