---
title: "#Aliabhatt | പിതാവിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ആലിയ, ആർക്കും വിട്ടുകൊടുക്കാതെ മകനെ ചേർത്തുപിടിച്ച് നീതു!"
english_title: "#fans #says #aliabhatt #uncomfortable #father #mahesh #latest #video #makes #controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175553/fans-says-aliabhatt-uncomfortable-father-mahesh-latest-video-makes-controversy-new"
published_at: "2024-01-09T10:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659cddc09dbd0_aliya.jpg"
keywords: []
---

# #Aliabhatt | പിതാവിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ആലിയ, ആർക്കും വിട്ടുകൊടുക്കാതെ മകനെ ചേർത്തുപിടിച്ച് നീതു!

> **Lead Summary:** **രണ്‍ബീ**ര്‍ കപൂര്‍ നായകനായെത്തിയ ആനിമല്‍ ബോക്‌സോഫീസില്‍ 800 കോടി രൂപയും പിന്നിട്ട് കുതിപ്പ് തുടരുകയാണ്. സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ സിനിമയുടെ റിലീസ് ദിനം മുതല്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ചിത്രം സ്ത്രീവിരുദ്ധമാണെന്നും അതിരുകവിഞ്ഞ വയലന്‍സ് അടങ്ങിയിരിക്കുന്നു എന്നതുമായിരുന്നു ചിത്രത്തിനെതിരായ പരാതികള്‍. ആനിമൽ വൈകാതെ ഒടിടിയിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 

## Article Content

**രണ്‍ബീ**ര്‍ കപൂര്‍ നായകനായെത്തിയ ആനിമല്‍ ബോക്‌സോഫീസില്‍ 800 കോടി രൂപയും പിന്നിട്ട് കുതിപ്പ് തുടരുകയാണ്. സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ സിനിമയുടെ റിലീസ് ദിനം മുതല്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ചിത്രം സ്ത്രീവിരുദ്ധമാണെന്നും അതിരുകവിഞ്ഞ വയലന്‍സ് അടങ്ങിയിരിക്കുന്നു എന്നതുമായിരുന്നു ചിത്രത്തിനെതിരായ പരാതികള്‍. ആനിമൽ വൈകാതെ ഒടിടിയിലും റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 

രൺബീർ കപൂർ നായകനായ സിനിമയിൽ രശ്മിക മന്ദാനയായിരുന്നു നായിക. അതേസമയം ആനിമല്‍ ഒടിടി റിലീസില്‍ തിയേറ്ററുകളില്‍ നിന്നും ഒഴിവാക്കിയ എട്ട്, ഒമ്പത് മിനിറ്റ് ദൃശ്യങ്ങള്‍ കൂടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു സംവിധായകനായ സന്ദീപ് റെഡ്ഡി വാംഗെ. താനിപ്പോള്‍ ഒടിടി പതിപ്പിനായുള്ള എഡിറ്റിംഗിലാണെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു. 

2024 ജനുവരി 26 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലാകും ചിത്രം ലഭ്യമാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെയും വന്നിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം രൺബീറിന് ലഭിച്ച ഹിറ്റ് സിനിമ കൂടിയായിരുന്നു ആനിമൽ. എല്ലായിടത്ത് നിന്നും സിനിമയ്ക്ക് മികച്ച പ്രതികരണവും ബോക്സ്ഓഫീസ് കലക്ഷനും ലഭിച്ചതോടെ കഴിഞ്ഞ ദിവസം സിനിമയുടെ സക്സസ് പാർട്ടി ആനിമൽ ടീം സംഘടിപ്പിച്ചിരുന്നു.

ആനിമൽ അണിയറപ്രവർത്തകർ കുടുംബസമേതമാണ് സക്സസ് പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയത്. നായകൻ രൺബീറിന്റെ കുടുംബം മാത്രമല്ല ആലിയയുടെ കുടുംബവും പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. താരകുടുംബം പാർട്ടിക്ക് എത്തിയപ്പോഴുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. പരിപാടിക്ക് എത്തിയപ്പോൾ ആലിയയും രൺബീറും അമ്മ നീതു കപൂറും ആലിയയുടെ പിതാവ് മഹേഷ് ഭട്ടും മാധ്യമങ്ങൾക്ക് മുമ്പിൽ കുടുംബസമേതം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.

എന്നാൽ പോസ് ചെയ്ത് മടങ്ങവെ പിതാവ് മഹേഷ് ഭട്ട് തോളിലും പുറത്തും കൈകളിലും പിടിച്ചപ്പോൾ ആലിയ അസ്വസ്ഥത പ്രകടിപ്പിച്ചു. അടുത്ത് നിന്നും നീങ്ങി മാറി പോകുന്ന ആലിയയെ വീഡിയോയിൽ വ്യക്തമായി കാണാം. ഡിപ്പ് നെക്കുള്ള നീല ​ഗൗണാണ് ആലിയ ധരിച്ചിരുന്നത്. ബാക്ക്ലെസ്സായിരുന്നു ​ഗൗൺ.

മഹേഷ് ശരീരത്തിൽ കൈവെച്ചതിൽ ആലിയയ്ക്ക് അസ്വസ്ഥതയുണ്ടെന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണെന്നാണ് വീഡിയോ വൈറലായപ്പോൾ ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തത്. അച്ഛൻ-മകൾ ബന്ധത്തെ ഇത്തരം കണ്ണുകളിലൂടെ കാണുന്നതിന് ചിലർ വിമർശിച്ചും രം​ഗത്തെത്തിയിട്ടുണ്ട്. അതുപോലെ വീഡിയോ വൈറലായപ്പോൾ നീതു കപൂറിനെയും ആളുകൾ വിമർശിക്കുന്നുണ്ട്.

വിവാഹിതനായി ഒരു മകളുള്ള മകന്റെ കയ്യിൽ ഇറുക്കി പിടിച്ച് നിൽക്കുന്നതിനാണ് നീതുവിനെ ആരാധകർ വിമർശിച്ചത്. ആലിയയ്ക്കൊപ്പം സ്വതന്ത്രമായി നിൽക്കാനുള്ള സ്വാതന്ത്ര്യം മകന് നീതു കൊടുക്കണമെന്നാണ് ഭൂരിഭാ​ഗം കമന്റുകളും. ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ രൺബീർ പറഞ്ഞശേഷമാണ് ആലിയ രൺബീറിന്റെ കയ്യിൽ കൈ കോർത്ത് പിടിച്ചത്. 

മകൾ പിറന്നശേഷം രൺബീർ ഒരുപാട് മാറിയിരിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരുടെയും കമന്റുകൾ. ഭർത്താവ്, അച്ഛൻ, മകൻ എന്ന രീതിയിലെല്ലാം രൺബീറിന് പക്വത വന്നുവെന്നും കമന്റുകളുണ്ട്. അടുത്തിടെയാണ് രൺബീർ-ആലിയ ദമ്പതികളുടെ മകൾ റാഹയുടെ മുഖം മാധ്യമങ്ങൾക്ക് മുമ്പിൽ റിവീൽ ചെയ്തത്. ഒരു വയസ് പിന്നിട്ട റാഹയെ ഇതുവരെയും മാധ്യമങ്ങളിൽ നിന്നും രൺബീറും ആലിയയും മറച്ച് പിടിച്ചിരിക്കുകയായിരുന്നു. ക്രിസ്മസ് ദിനത്തിലാണ് റാഹ ക്യാമറയ്ക്ക് മുന്നിലെത്തിയത്.

പിങ്കും വെള്ളയും കലർന്ന ഉടുപ്പും ചുവന്ന ഷൂസും ധരിച്ച് മാലാഖയെ പോലെ എത്തിയ റാഹയെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. റാഹയെ കാണാൻ രൺബീറിന്റെ പിതാവ് ഋഷി കപൂറിനെ പോലെ ആണെന്നാണ് ആരാധകർ ഏറെയും പറയുന്നത്. കപൂർ കുടുംബത്തിലെ ഏറെപേർക്കും ഉള്ള ഇളം നീല കണ്ണുകളാണ് റാഹയ്ക്കും ഉള്ളത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/175553/fans-says-aliabhatt-uncomfortable-father-mahesh-latest-video-makes-controversy-new)