---
title: "#vijay | സൗന്ദര്യം ഞാന്‍ ആസ്വദിക്കും, നിരവധി പ്രണയങ്ങളുണ്ടായിട്ടുണ്ട്; തുറന്ന് പറഞ്ഞ് നടൻ വിജയ്"
english_title: "#I #enjoy #beauty#have #many #loves #Actor #Vijay #openup"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175529/i-enjoy-beautyhave-many-loves-actor-vijay-openup"
published_at: "2024-01-09T09:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659cc1dc5a440_vijay_1.jpg"
keywords: []
---

# #vijay | സൗന്ദര്യം ഞാന്‍ ആസ്വദിക്കും, നിരവധി പ്രണയങ്ങളുണ്ടായിട്ടുണ്ട്; തുറന്ന് പറഞ്ഞ് നടൻ വിജയ്

> **Lead Summary:** ഓരോ നടന്മാരും അവരുടെ നാട്ടിലും അന്യ ഭാഷയിലും അവരുടേതായ ഒരു സ്‌പേസ് കണ്ടെത്തിയിട്ടുണ്ട്. അവിടെയൊരു സാമ്രാജ്യം തന്നെ സൃഷ്ട്ടിച്ചിട്ടുണ്ടെങ്കിൽ അത് ദളപതി വിജയ് മാത്രമായിരിക്കും. വിജയിയുടെ എല്ലാ സിനിമകളുടെയും ഓഡിയോ ലോഞ്ച് പരിപാടി വരുമ്പോൾ എല്ലാവരും കാത്തിരുന്നത് വിജയ് എന്താണ് സംസാരിക്കാൻ പോകുന്നത് എന്നറിയാനാണ്. കാരണം അദ്ദേഹം സംസാരിക്കുന്ന ആ 20 നിമിഷം അതുണ്ടാക്കുന്ന ഒരു ഓളം നമ്മളൊരു വിജയ് ആരാധകനല്ലെങ്കിൽ കൂടിയും അറിയാതെ ആ സമയം അങ്ങനെയായിതീരും.

## Article Content

ഓരോ നടന്മാരും അവരുടെ നാട്ടിലും അന്യ ഭാഷയിലും അവരുടേതായ ഒരു സ്‌പേസ് കണ്ടെത്തിയിട്ടുണ്ട്. അവിടെയൊരു സാമ്രാജ്യം തന്നെ സൃഷ്ട്ടിച്ചിട്ടുണ്ടെങ്കിൽ അത് ദളപതി വിജയ് മാത്രമായിരിക്കും. വിജയിയുടെ എല്ലാ സിനിമകളുടെയും ഓഡിയോ ലോഞ്ച് പരിപാടി വരുമ്പോൾ എല്ലാവരും കാത്തിരുന്നത് വിജയ് എന്താണ് സംസാരിക്കാൻ പോകുന്നത് എന്നറിയാനാണ്. കാരണം അദ്ദേഹം സംസാരിക്കുന്ന ആ 20 നിമിഷം അതുണ്ടാക്കുന്ന ഒരു ഓളം നമ്മളൊരു വിജയ് ആരാധകനല്ലെങ്കിൽ കൂടിയും അറിയാതെ ആ സമയം അങ്ങനെയായിതീരും.

സ്റ്റാർഡത്തിന്റെ ഭാരം വിജയ് ഒരിക്കലും തലയിൽ ചുമക്കാറില്ല. വർഷങ്ങൾക്കുശേഷം ബീസ്റ്റ് റിലീസിനോട് അനുബന്ധിച്ചാണ് ഒരു അഭിമുഖത്തിൽ പോലും വിജയ് പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ വിജയിയുടെ സ്വകാര്യ ജീവിതം എങ്ങനെയാണ് മുമ്പ് എങ്ങനെയായിരുന്നു എന്നതിനെ കുറിച്ചൊന്നും ആർക്കും അറിവില്ല. ഇപ്പോഴിതാ തന്റെ മുൻകാല പ്രണയങ്ങളെ കുറിച്ച് വിജയ് തുറന്ന് സംസാരിച്ചൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 'അതൊക്കെ ധാരാളം സംഭവിച്ചിട്ടുണ്ട്.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പ്രണയമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ വളരെ അധികം ആസ്വദിക്കുന്ന ആളാണ്. സൗന്ദര്യം ഞാന്‍ ആസ്വദിക്കും. ഒരുപാട് പെണ്‍കുട്ടികളോടൊക്കെ ലവ് അട്രാക്ഷന്‍ തോന്നിയിട്ടുണ്ട്. സ്‌കൂള്‍ കഴിഞ്ഞ് കോളേജിലേക്ക് എത്തിയപ്പോഴും പ്രണയത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എന്തിന് ഇപ്പോഴും എനിക്ക് പ്രണയമുണ്ട്. പ്രണയം പൊട്ടി കരഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്', എന്നായിരുന്നു വിജയ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/175529/i-enjoy-beautyhave-many-loves-actor-vijay-openup)