---
title: "#vijaydeverakonda | 'പ്രണയം പ്രഖ്യാപിക്കാൻ പോകുന്നു, വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാവുന്നു?; നിശ്ചയം ഫെബ്രുവരിയിലെന്ന് റിപ്പോർട്ട്"
english_title: "#vijaydeverakonda #rashmikamandanna #get #engaged #soon #report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/175428/vijaydeverakonda-rashmikamandanna-get-engaged-soon-report"
published_at: "2024-01-08T16:07:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bd081f13f2_deva.jpg"
keywords: []
---

# #vijaydeverakonda | 'പ്രണയം പ്രഖ്യാപിക്കാൻ പോകുന്നു, വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാവുന്നു?; നിശ്ചയം ഫെബ്രുവരിയിലെന്ന് റിപ്പോർട്ട്

> **Lead Summary:** **​​ഗീ**താ ​ഗോവിന്ദം എന്ന ഒറ്റ ചിത്രംകൊണ്ടുതന്നെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന് ഏറെ നാളുകളായി പരക്കുന്ന അഭ്യൂഹമാണ്. ഇപ്പോഴിതാ രണ്ടുപേരും വിവാഹിതരാവാൻ പോകുന്നു എന്ന വാർത്തയാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

## Article Content

**​​ഗീ**താ ​ഗോവിന്ദം എന്ന ഒറ്റ ചിത്രംകൊണ്ടുതന്നെ പ്രേക്ഷകമനസിൽ ഇടംപിടിച്ച താരജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മികാ മന്ദാനയും. ഇരുവരും പ്രണയത്തിലാണെന്ന് ഏറെ നാളുകളായി പരക്കുന്ന അഭ്യൂഹമാണ്. ഇപ്പോഴിതാ രണ്ടുപേരും വിവാഹിതരാവാൻ പോകുന്നു എന്ന വാർത്തയാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഫെബ്രുവരി മധ്യത്തോടെ വിജയ് ദേവരകൊണ്ട-രശ്മിക വിവാഹനിശ്ചയം ഉണ്ടാവുമെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിശേഷ ദിവസങ്ങളിൽ വിജയ് ദേവരകൊണ്ടയുടെ വീട്ടിലേക്കുള്ള രശ്മികയുടെ സന്ദർശനങ്ങളും മാലദ്വീപിലേക്കുള്ള ഇരുവരുടെയും അവധിക്കാലവും ഏറെ ഗോസിപ്പുകൾക്ക് വഴിയൊരുക്കിയിരുന്നു. ഈയവസരത്തിലാണ് രണ്ടുപേരുടേയും വിവാഹവാർത്ത ശ്രദ്ധനേടുന്നത്. 

സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത് ഈയിടെ പുറത്തുവന്ന അനിമൽ എന്ന ചിത്രത്തിൽ രശ്മികയായിരുന്നു നായിക. തെലുങ്ക് സൂപ്പർതാരം ബാലകൃഷ്ണ അവതാരകനായുള്ള ടോക് ഷോയിൽ ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രശ്മികയും നായകൻ രൺബീർ കപൂറും എത്തിയിരുന്നു.

ആ ഷോയിൽ സംവിധായകൻറെ ഫോണിൽ വിജയ് ദേവരകൊണ്ടയെ വിളിച്ച് രശ്മിക സംസാരിച്ചതും അഭ്യൂഹങ്ങൾ വർദ്ധിപ്പിച്ചു.


ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഗീതാ ഗോവിന്ദത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ഇതോടെ പ്രേക്ഷകരുടെ ഇഷ്ടജോഡിയായി ഇവർ മാറി. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഇവരുടെ ജോഡി കുറച്ചുകൂടി ശ്രദ്ധ തേടി. ഈ ചിത്രത്തിലാണ് ഇരുവരും ഒടുവിൽ ഒരുമിച്ച് അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/175428/vijaydeverakonda-rashmikamandanna-get-engaged-soon-report)